Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

വിവിധ രാജ്യങ്ങളുടേതായി 70 ചാന്ദ്രദൗത്യങ്ങൾ ഇതുവരെ വിജയം കണ്ടിട്ടുണ്ട്... പുതിയ കണ്ടു പിടിത്തങ്ങൾ എപ്പോഴും നല്ല ആവേശം ചാന്ദ്രയാൻ പകരും...ഇപ്പോഴിതാ ചന്ദ്രന്റെ പ്രായം സംബന്ധിച്ച ഒരു പഠനം ശ്രദ്ധനേടുകയാണ്....ചന്ദ്രന് നിലവിൽ കരുതുന്നതിനെക്കാൾ പ്രായമുണ്ടെന്നതാണിത്....

24 OCTOBER 2023 06:14 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

വിവിധ രാജ്യങ്ങളുടേതായി 70 ചാന്ദ്രദൗത്യങ്ങൾ ഇതുവരെ വിജയം കണ്ടിട്ടുണ്ട്. ഇവയിൽ ആറ് ദൗത്യങ്ങൾ മനുഷ്യരെയും മൂന്നെണ്ണം റോവറുകളെയും ചന്ദ്രനിൽ ഇറക്കി. എന്നാൽ, ഇതുവരെ കാര്യമായ പര്യവേക്ഷണങ്ങൾ ഒന്നും നടന്നിട്ടില്ലാത്ത, ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് ഏതാണ്ട് അടുത്തുള്ള ഒരു പ്രദേശത്താണ് ചാന്ദ്രയാൻ–3 ഇറങ്ങുന്നത്. വർഷത്തിൽ ഒരിക്കൽപോലും സൂര്യപ്രകാശം പതിക്കാത്ത പല ഗർത്തങ്ങളും ഇവിടെയുണ്ട്. അതിനാൽ ഇവിടത്തെ മണ്ണിന്റെയും ശിലകളുടെയും രാസ–ഭൗതിക ഘടനക്ക് ചന്ദ്രൻ രൂപംകൊണ്ട സമയത്തേതിൽനിന്ന് വലിയ മാറ്റം വന്നിട്ടുണ്ടാവില്ല.അതുകൊണ്ട് തന്നെ ഇന്ത്യയുടെ ചന്ദ്രയാൻ 3 ഒരുപാട് സാധ്യതകളാണ് ലോകത്തിന് മുൻപിൽ തുറന്നു തന്നത്. ചന്ദ്രനെ കുറിച്ചുള്ള പഠനങ്ങൾക്ക് എപ്പോഴും വലിയ പ്രാധാന്യം ഉണ്ട് . പുതിയ കണ്ടു പിടിത്തങ്ങൾ എപ്പോഴും നല്ല ആവേശം പകരുന്നതും ആണ്.

 

ഇപ്പോഴിതാ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ ജീവന്റ കണികകൾ സാദ്ധ്യമാണോ എന്ന അന്വേഷണത്തിലാണ് ഗവേഷകർ. വർഷങ്ങളായി ഇതുസംബന്ധിച്ച പഠനങ്ങളും നടക്കുന്നു. ഇപ്പോഴിതാ ചന്ദ്രന്റെ പ്രായം സംബന്ധിച്ച ഒരു പഠനം ശ്രദ്ധനേടുകയാണ്. ചന്ദ്രന് നിലവിൽ കരുതുന്നതിനെക്കാൾ പ്രായമുണ്ടെന്നതാണിത്. 1972ൽ അപ്പോളോ 17ലെ ബഹിരാകാശ യാത്രികർ ഭൂമിയിലേക്ക് കൊണ്ടുവന്ന ചന്ദ്രശിലകൾ പഠിച്ച ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയത്.ചിക്കാഗോ സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ചന്ദ്രന്റെ പ്രായം 4.46 ബില്യൺ (446 കോടി) വർഷമാണെന്നാണ് പുതിയ കണ്ടെത്തൽ. നിലവിൽ വിശ്വസിക്കുന്നതിനേക്കാൾ നാല് കോടി വർഷം കൂടി പഴക്കമുണ്ടെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ജിയോകെമിക്കൽ പെർസ്‌പെക്റ്റീവ് ലെറ്റേഴ്‌സിൽ ഈ പഠന റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫീൽഡ് മ്യൂസിയത്തിലെ മെറ്റിയോറിറ്റിക്സ് ആൻഡ് പോളാർ സ്റ്റഡീസിന്റെ റോബർട്ട് എ പ്രിറ്റ്സ്‌കർ ക്യൂറേറ്റർ ഫിലിപ്പ് ഹെക്ക്, ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് അസോസിയേറ്റ് ജെന്നിക ഗ്രീർ എന്നിവരാണ് ഗവേഷണത്തിന് നേതൃത്വം നൽകിയത്. സൗരയൂഥം രൂപീകൃതമായി ഏകദേശം 60 ദശലക്ഷം വർഷത്തിന് ശേഷമാണ് ചന്ദ്രൻ ഉണ്ടായതെന്നായിരുന്നു പുതിയ നിഗമനം. സൗരയൂഥത്തിന് ശേഷം ഏകദേശം 108 ദശലക്ഷം വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രന്റെ രൂപീകരണമെന്നായിരുന്നു നേരത്തെ ധരിച്ചിരുന്നത്. ചന്ദ്രന്റെയും ഭൂമിയുടെയും ചരിത്രവും സ്വാധീനവും മനസ്സിലാക്കാൻ കൃത്യമായ പ്രായം അറിയുന്നത് സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ചൊവ്വയുടെ വലിപ്പമുള്ള വസ്തുവുമായി ഭൂമി കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ചന്ദ്രൻ ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 1972ൽ അപ്പോളോ 17ലെ ബഹിരാകാശ യാത്രികർ ശേഖരിച്ച ചന്ദ്രന്റെ സാമ്പിളുകളിൽ കണ്ടെത്തിയ 'സിർക്കോൺ' എന്ന ധാതു ശാസ്ത്രജ്ഞർ പഠിച്ചു.

 

സിർക്കോൺ ക്രിസ്റ്റലുകളുടെ പ്രായം നിർണ്ണയിക്കാൻ ആറ്റം പ്രോബ് ടോമോഗ്രഫി എന്ന വിശകലന രീതിയാണ് സംഘം ഉപയോഗിച്ചത്. ചന്ദ്രന്റെ ആദ്യകാലത്തെ ഉരുകിയ ഘട്ടത്തിൽ രൂപംകൊണ്ട സിർക്കോൺ പരലുകൾ, ചന്ദ്രന്റെ സൃഷ്ടിക്ക് ശേഷം ഉണ്ടായി വന്ന ആദ്യത്തെ ഖരവസ്തുക്കളിൽ ഒന്നാണെന്നാണ് വിലയിരുത്തൽ. ശേഷം ചന്ദ്രനിലെ പാറയുടെ കഷ്ണത്തിനുള്ളിലെ ആറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തു. ഇലക്ട്രോണുകളുടെ ഒരു ഫോക്കസ്ഡ് ബീം ഉപയോഗിച്ചാണ് പ്രായ നിർണയ പരീക്ഷണം നടത്തിയത്. ആറ്റങ്ങളെ ലേസർ ഉപയോഗിച്ച് നീരാവിയാക്കി. തുടർന്ന് അവ എത്ര വേഗത്തിൽ നീങ്ങുന്നു, എത്ര ഭാരമുള്ളതാണ് എന്നത് മനസ്സിലാക്കാനായി. ഇതിൽ അടങ്ങിയിരിക്കുന്ന യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അളവ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ സാമ്പിളിന്റെ പ്രായം നിർണ്ണയിക്കുകയും ചെയ്തു. ഒരു സാമ്പിളിൽ അടങ്ങിയിരിക്കുന്ന വ്യത്യസ്ത യുറേനിയത്തിന്റെയും ലെഡ് ആറ്റങ്ങളുടെയും അനുപാതം നോക്കിയാൽ, അതിന്റെ പ്രായം നിർണ്ണയിക്കാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends