Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ചൈനയും റഷ്യയും പാലസ്തീന്റെ പക്ഷം പിടിക്കുമ്പോള്‍ അമേരിക്ക തുടക്കം മുതലേ ഇസ്രായേല്‍ വിജയത്തിനായി നിലകൊള്ളുകയായിരുന്നു. പ്ശ്ചിമേഷ്യയില്‍ അമേരിക്കന്‍ ആധിപത്യം അവസാനിപ്പിക്കുന്നതിന് പറ്റിയ സാഹചര്യമായി കണ്ടുകൊണ്ടാണ് ചൈനയുടെയും റഷ്യയുടെയും തയ്യാറെടുപ്പുകള്‍

25 OCTOBER 2023 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ ലോകക്രമമാകെ മാറിമറിയുകയാണ്. പശ്ചിമേഷ്യ മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന വിധത്തിലേയ്ക്ക് യുദ്ധം പരിണമിച്ചു കൊണ്ടിരിക്കുകയാണ്. ലബനനന്‍, സിറിയ, ജോര്‍ദാന്‍, ഇറാന്‍, സൗദി ,യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളെ കൂടി യുദ്ധ മുമ്പില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ലോകഭീമന്‍മാര്‍ നടത്തിക്കെണ്ടിരിക്കുന്നത്. ചൈനയും റഷ്യയും പാലസ്തീന്റെ പക്ഷം പിടിക്കുമ്പോള്‍ അമേരിക്ക തുടക്കം മുതലേ ഇസ്രായേല്‍ വിജയത്തിനായി നിലകൊള്ളുകയായിരുന്നു. പ്ശ്ചിമേഷ്യയില്‍ അമേരിക്കന്‍ ആധിപത്യം അവസാനിപ്പിക്കുന്നതിന് പറ്റിയ സാഹചര്യമായി കണ്ടുകൊണ്ടാണ് ചൈനയുടെയും റഷ്യയുടെയും തയ്യാറെടുപ്പുകള്‍. ചൈനയുടെ ആറ് പടക്കപ്പലുകള്‍ പാലസ്തീന് പിന്‍തുണയുമായി മെഡിറ്ററേനിയന്‍ കടലില്‍ തങ്ങുകയാണ്. ഈ രണ്ട് ശക്തികളുടെയും പിന്‍തുണയിലാണ് ഹമാസ് പുതിയ യുദ്ധമുറയ്ക്ക് രൂപം നല്കിയിരിക്കുന്നത്. മാരക മയക്കുമരുന്നിന് അടിമകളായ ഹമാസ് പോരാളികള്‍ സയനൈഡ് യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്. സയനൈഡ് വിതറി കൂട്ടക്കൊലയാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ ഇരുപക്ഷത്തുമായി ആറായിരം പേരിലധിം മരിച്ചുട്ടുണ്ട്. പരിക്കേറ്റവരുടെയും മരണത്തോട് മല്ലിടുന്നവരുടെയും വ്യക്തമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എങ്കിലും ലക്ഷത്തിന് മുകളില്‍ സാധാരണക്കാരും കുട്ടികളും മാരകമായി പരിക്കേറ്റ് ചികിത്സയിലാണെന്നാണ് കണക്കാക്കുന്നത്.

അയണ്‍ സ്റ്റിങ് ഉപയോഗിച്ച് റോക്കറ്റ് ലോഞ്ചറിന് നേരെയുള്ള ആക്രമണത്തിന്റെ വീഡിയോ ദൃശ്യമാണ് ഇസ്രയേല്‍ വ്യോമസേന എക്‌സില്‍ പോസ്റ്റ് ചെയ്തത്. ലേസര്‍, ജിപിഎസ് തുടങ്ങിയ സംവിധാനമുള്ള 120 എംഎം മോര്‍ട്ടാര്‍ യുദ്ധോപകരണമാണ് 'അയണ്‍ സ്റ്റിങ്'. 1-12 കിലോമീറ്ററാണ് ദൂരപരിധി. അതേസമയം ശത്രുക്കളല്ലാത്തവര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറക്കാനും കഴിയും.അതേസമയം കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഗസ്സയില്‍ ഇസ്രോയേല്‍ കരയാക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രയേലും ഹമാസും സ്ഥിരീകരിച്ചു. കരയാക്രമണത്തിന് ഗസ്സയില്‍ നുഴഞ്ഞുകയറിയ ഒരു ഇസ്രയേലി സൈനികനെ ഖാന്‍ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഇക്കാര്യം ഇസ്രയേലും സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ അറിയിച്ചു.

കരസേന ഗാസയില്‍ നിയന്ത്രിത റെയ്ഡ് നടത്തിയെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന ഹമാസിനെ ഇല്ലാതാക്കുന്നതിനാണ് ഇതെന്ന് സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. 222 ബന്ദികളെ കണ്ടെത്താന്‍ എന്ന പേരിലാണ് കരയാക്രമണം. ആക്രമണത്തിനിടെ തങ്ങളുടെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹഗാരി വ്യക്തമാക്കി.അതേസമയം, തെക്കന്‍ ഗസ്സയില്‍ നുഴഞ്ഞുകയറുന്ന ഇസ്രയേലി കവചിത സേനയെ തങ്ങളുടെ പോരാളികള്‍ നേരിട്ടതായി ഹമാസും പറയുന്നു. ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് നുഴഞ്ഞുകയറ്റം നടന്നത്. ഇസ്രയേലി സൈനികനെ വധിക്കുകയും സൈനിക ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി ഹമാസ് വ്യക്തമാക്കി.അതിനിടെ, ഒക്ടോബര്‍ 7 മുതല്‍ ഇസ്രയേല്‍ ഗാസ്സയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇതുവരെ 5,087 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 2,055 പേര്‍ കുട്ടികളാണ്. 1,119 സ്ത്രീകളും കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 182 കുട്ടികള്‍ ഉള്‍പ്പെടെ 436 ഫലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

രണ്ടാഴ്ചത്തെ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കുറഞ്ഞത് 4,600 പേര്‍ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ അധികൃതര്‍ പറയുന്നു. അതേസമയം, രാസ ബോംബുകള്‍ ഉപയോഗിച്ച് ഇസ്രയേലിനെതിരെ ഭീകരാക്രണത്തിന് ഹമാസ് പദ്ധതിയിട്ടിരുന്നുവെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ആരോപിച്ചു. സയനൈഡ് വിതറി കൂട്ടക്കൊല നടത്താനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ യുഎസ്ബി ഡ്രൈവുകള്‍ കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയെന്നാണ് ഇസ്രയേലിന്റെ ആരോപണം.യുകെയിലെ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഹെര്‍സോഗ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. രാസബോംബ് സംബന്ധിച്ച അല്‍ ഖ്വയ്ദയുടെ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള രാസായുധ പ്രയോഗമാണ് ഹമാസ് പദ്ധതിയിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്, അല്‍ ഖ്വയ്ദ, ഹമാസ് എന്നിവരെയാണ് തങ്ങള്‍ നേരിടുന്നതെന്നും ഹെര്‍സോഗ് വിശദീകരിച്ചു.

ഈജിപ്തുമായി ഇക്കാര്യത്തില്‍ ചൈനയും റഷ്യയും അടുത്ത ബന്ധമാണ് സ്ഥാപിച്ചിരിക്കുന്നത്. ഇറാന്‍, യുഎഇ, ഖത്തര്, ലെബനന്‍, സിറിയ, തുര്‍ക്കി എന്നിവയുടെ പിന്തുണയും ഉറപ്പാക്കും. അറബ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ 56 ഇസ്ലാമിക  രാഷ്ട്രങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ ലഭിക്കുമെന്നാണ് റഷ്യയുടെയും ചൈനയുടെയും കണക്ക് കൂട്ടല്‍. ഉക്രൈനെതിരായ യുദ്ധത്തില്‍ പാശ്ചാത്യരാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള ആക്രമണത്തില്‍ പ്രതിരോധത്തിലായ റഷ്യ ഇസ്രയേല്‍-ഗാസ യുദ്ധസാഹചര്യം മുതലെടുത്ത് പുതിയ മേഖലകളില്‍ നിന്നുള്ള രാഷ്ടങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ്. മറുവശത്ത് ഹമാസിനും പലസ്തീനും ഇറാനുള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ക്കുമൊപ്പം ചൈനയും റഷ്യയും നില്‍ക്കുന്നതോടെ അമേരിക്കയ്ക്ക് ഈ യുദ്ധം കനത്ത വെല്ലുവിളിയായിരിക്കുകയാണ്. ഈ യുദ്ധം യുഎസിന്റെ മധ്യേഷ്യന്‍ നയത്തിന്റെ പരാജയമാണെന്നു കൂടി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിമര്‍ശിച്ചിരുന്നു. ദക്ഷിണമേഖലയില്‍ യുഎസിന്റെയും സഖ്യകക്ഷികളുടെയും സ്വാധീനം തടയാനും ഇവിടുത്തെ സാമ്പത്തികസ്രോതസ്സ് ഉപയോഗപ്പെടുത്താമെന്നും റഷ്യയും ചൈനയും കണക്ക് കൂട്ടുന്നു. ചൈനയാകട്ടെ ഈയാഴ്ച ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ ഭാഗമായി ഒരു വലിയ ഉച്ചകോടി ബെയ് ജിംഗില്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇതില്‍ പുടിനും എന്തിന് താലിബാന്‍ നേതാക്കള്‍ വരെ പങ്കെടുത്തു എ്ന്നാണ് വിവരം. താലിബാനെ പോലും അംഗീരിച്ച് മുന്നോട്ട് പോകാനാണ് ചൈയുടെയും റഷ്യയുടെയും നീക്കം.

ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്നില്‍ പ്രമേയം അവതരിപ്പിച്ചത് റഷ്യയുടെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ഈ പ്രമേയം യുഎസ് വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. ചൈനയും യുഎഇയും റഷ്യയുടെ ഈ പ്രമേയത്തെ യുഎന്നില്‍ അനുകൂലിച്ചിരുന്നു. ഭീകരസംഘടനയായ ഹമാസിന് റഷ്യ പിന്തുണ നല്‍കുകയാണെന്നാണ് യുഎന്നിലെ യുഎസ് പ്രതിനിധി ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് ആരോപിച്ചത്. എന്നാല്‍ ഹമാസ് എന്ന തീവ്രവാദ സംഘടനയെ പിന്തുണച്ചതിനാലാണ് പ്രമേയത്തെ എതിര്‍ത്തെന്ന് യുഎസ് പറയുന്നു. അടിയന്തരമായി വെടിനിര്‍ത്തണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, ഗാസയിലെ ആക്രമത്തിന്റെ പേരില്‍ ഇസ്രയേലിനെ വിമര്‍ശിക്കുക കൂടി ചെയ്തു ചൈന.

ഗാസയിലേക്ക് അടിയന്തരസഹായമെന്ന നിലയില്‍ 27 ടണ്‍ വസ്തുക്കളാണ് റഷ്യ അയച്ചിട്ടുള്ളത്. അത് ഈജിപ്തിലെ റെഡ് ക്രസന്റ് വഴി വിതരണം ചെയ്യുന്നുണ്ട്. അമേരിക്കയുള്‍പ്പെടെ പാശ്ചാത്യ രാഷ്ട്രങ്ങളില്‍ പ്രശസ്തമായ റെഡ് ക്രോസ് പോലെ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സന്നദ്ധ സേവനസംഘമാണ് റെഡ് ക്രസന്റ്. ഈജിപ്തിലെ പ്രധാനമന്ത്രി മൊസ്തഫ മദ്ബൂലിയെ ചൈനയുടെ ഷീ ജിന്‍പിങ്ങ് ബെയ് ജിംഗില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഗാസയില്‍ സമാധാനം കൊണ്ടുവരാന്‍ ഈജിപ്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ഷീ ജിന്‍പിങ്ങ് പ്രസ്താവിച്ചത്. എന്നാല്‍ അതല്ല മറിച്ച് ഇസ്രായേലിനെ എതിര്‍ക്കുന്നതിനുള്ള പിന്‍തുണ ഷീജിന്‍ പിങ് നല്കിയെന്ന വിവരമാണ് പുറത്തു വരുന്നത്. അമേരിക്ക ഒരുവശത്ത് സമാധാനം പറയുമ്പോള്‍ മറുവശത്ത് യുദ്ധസന്നാഹങ്ങളുമായി ഇസ്രായേലിനെ സഹായിച്ചു കൊണ്ടിരിക്കുന്നു. ചൈനയും റഷ്യയും ഇസ്രായേലിനെ പൂര്‍ണ്ണമായി തള്ളുന്നില്ലെങ്കിലും പാലസ്തീനൊപ്പമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ നിലപാടുകളും നിര്‍ണ്ണായകമാവുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends