Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ബന്ദികളെ കൊന്ന് ലോകത്തിന് മുന്നില്‍ ഭീകരത ആവര്‍ത്തിച്ചാല്‍ ഹമാസിന് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന പിന്‍തുണപോലും നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അതു കൊണ്ട് ബന്ദികളെ കൊല്ലുകയെന്ന ക്രൂരത ആവര്‍ത്തിക്കന്‍ ഹമാസും തയ്യാറായിട്ടില്ല

25 OCTOBER 2023 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ബന്ദികളെ കാട്ടി വിലപേശാമെന്ന ഹമാസിന്റെ യുദ്ധ തന്ത്രവും ഫലിച്ചിട്ടില്ല. ഒക്ടോബര്‍ 7 ന് നടത്തിയ മിന്നലാക്രമണത്തില്‍ ഹമാസിന്റെ പോരാളികള്‍ ബന്ദികളെ അതിക്രൂരമായി ഉപദ്രവിക്കുകയും പിച്ചിച്ചീന്തുകയും ചെയ്ത ദൃശ്യങ്ങള്‍ ലോകത്തെ നടുക്കിയിരുന്നു. ഇസ്രായേലിന്റെ ഓരോ ആക്രമണത്തിനും പ്രതികാരമായി ഓരോ ബന്ദികളെ കൊല്ലുമെന്നാണ് ഹമാസ് പ്രഖ്യാപിച്ചിരുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഹമാസിന്റെ ബന്ദികളാണ്. ബന്ദികളെ കൊല്ലുന്നതോടെ ലോകരാജ്യങ്ങള്‍ ഇസ്രായേലിനോട് വെടിനിര്‍ത്തലിന് ആവശ്യപ്പെടുമെന്നാണ് ഹമാസ് ധരിച്ചിരുന്നത്.

എന്നാല്‍ അപ്രതീക്ഷീതമായാണ് പല രാജ്യങ്ങളും ഹമാസിനെതിരെ തിരിഞ്ഞത്. അതുകൊണ്ട് ബന്ദികളെ വെച്ചുള്ള വിലപേശല്‍ വിജയിക്കാതെ പോവുകയും ചെയ്തു. ബന്ദികളെ കൊന്ന് ലോകത്തിന് മുന്നില്‍ ഭീകരത ആവര്‍ത്തിച്ചാല്‍ ഹമാസിന് ഇപ്പോള്‍ കിട്ടികൊണ്ടിരിക്കുന്ന പിന്‍തുണപോലും നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നുണ്ട്. അതു കൊണ്ട് ബന്ദികളെ കൊല്ലുകയെന്ന ക്രൂരത ആവര്‍ത്തിക്കന്‍ ഹമാസും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ട ബന്ദികളെ വിട്ടയച്ചു കൊണ്ട് ഹമാസ് അവരുടെ വിശ്വാസ്യത ഉയര്‍ത്തി കാട്ടുകയും ചെയ്തു. 200 ലധികം വരുന്നവര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളായി രഹസ്യ അറകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഈ ബന്ദികള്‍ തന്നെയാണിപ്പോഴും ഹമാസിന് പിന്‍ബലമേകുന്നത്. ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന തുരങ്കങ്ങള്‍ കണ്ടെത്താനാവാതെ ഇസ്രായേലിന് കരയുദ്ധം നയിക്കാനാവാത്ത സ്ഥിതിയാണ്. അഞ്ഞൂറ് കിലോമീറ്ററിലധികം നീളുന്ന രഹസ്യ തുരങ്കങ്ങള്‍ പാലസ്തീന്‍ ജനതയെ കൊണ്ട് തന്നെ കണ്ടുപിടിക്കാനായി നെതന്യാഹു രംഗത്തിറങ്ങിയിരിക്കുകയാണ്.

ഹമാസ് ബന്ദികളാക്കിയവരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്ന പലസ്തീനികള്‍ക്ക് പാരിതോഷികവും സംരക്ഷണവും പ്രഖ്യാപിച്ചു കൊണ്ടാണ്  ഇസ്രയേല്‍ തുരങ്കങ്ങള്‍ തേടിയിറങ്ങിയിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി കൊണ്ട് ഗാസയില്‍ ഇസ്രയേല്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഒക്ടോബര്‍ 7ന് 1,400 പേരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ 200ലധികം പേരെ ഇപ്പോഴും ഹമാസ് തീവ്രവാദി സംഘം പിടികൂടി ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 5,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.സമാധാനത്തോടെ ജീവിക്കാനും നിങ്ങളുടെ മക്കള്‍ക്ക് നല്ല ഭാവി ലഭിക്കാനുമാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍, ഉടന്‍ തന്നെ ഈ മാനുഷിക പ്രവൃത്തി ചെയ്യുക, നിങ്ങളുടെ പ്രദേശത്ത് ബന്ദികളാക്കിയിരിക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങള്‍ പങ്കിടുക,''ഇസ്രായേല്‍  സൈന്യം വിതരണ ചെയ്ത  ലഘുലേഖയില്‍ പറഞ്ഞു.

'ഇസ്രയേല്‍ സൈന്യം നിങ്ങള്‍ക്കും നിങ്ങളുടെ വീടിനും സുരക്ഷിതത്വം നല്‍കുന്നതിന് പരമാവധി പരിശ്രമം നടത്തുമെന്ന് ഉറപ്പുനല്‍കുന്നു, കൂടാതെ നിങ്ങള്‍ക്ക് ഒരു സാമ്പത്തിക പാരിതോഷികം ലഭിക്കും. നിങ്ങള്‍ക്ക് പൂര്‍ണ്ണമായ രഹസ്യാത്മകതയും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു.' ലഘുലേഖ വ്യക്തമാക്കുന്നു.
വിവരങ്ങള്‍ സഹിതം വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ ലഘുലേഖയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലെ നാസര്‍ ഹോസ്പിറ്റലില്‍ അഭയം പ്രാപിച്ച ആളുകള്‍ ഇസ്രയേല്‍ വിമാനങ്ങള്‍ ലഘുലേഖകള്‍ പുറത്തേക്കിട്ട ശേഷം അവ ശേഖരിക്കുകയും കീറിയെറിയുകയും ചെയ്യും.

നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്‌തോളു, ഞങ്ങള്‍ കാര്യമാക്കുന്നില്ല. ഗാസയിലുള്ള ഞങ്ങള്‍ എല്ലാവരും നിങ്ങളോട് പറയുന്നു, ഞങ്ങള്‍ കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ചെറുത്തുനില്‍ക്കുകയാണ്.' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പരാമര്‍ശിച്ചുകൊണ്ട് ഒരു പലസ്തീന്‍കാരന്‍ പറഞ്ഞു. ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഹമാസിനെ തുടച്ചുനീക്കാനും ഉദ്ദേശിച്ചുള്ള കരവഴിയുള്ള അധിനിവേശത്തിന്റെ ഉത്തരവുകള്‍ക്കായി കാത്തിരിക്കുന്ന ഇസ്രയേല്‍ സൈന്യം ഗാസ മുനമ്പിന്റെ അതിര്‍ത്തിക്ക് സമീപം തടിച്ചുകൂടിയിരിക്കുകയാണ്. വിദേശ പൗരന്മാരുള്‍പ്പെടെ ബന്ദികളാക്കിയവരെ ഗാസയിലേക്ക് കൊണ്ടുപോയെന്നും എന്നാല്‍ അവര്‍ എവിടെയാണെന്ന് കൃത്യമായി അറിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ സങ്കീര്‍ണ്ണമാക്കിയെന്നും ഇസ്രയേല്‍ പറയുന്നു. നേരത്തെ നാല് ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു.  അതേസമയം, ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേരെ ഉണ്ടായ ഹമാസിന്റെ ആക്രമണം ശൂന്യതയില്‍ നിന്നുണ്ടായതല്ലെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടെറസ് പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളി ഇസ്രയേല്‍. ഗസ്സയില്‍ വെടി നിര്‍ത്തല്‍ സാധ്യമല്ലെന്നും ലോകത്തെ ഭീകരവാദ ഭീതിയില്‍ സ്വതന്ത്രമാക്കുന്നതിനുള്ള യുദ്ധമാണ് ഗസ്സയിലേതെന്നും ഇസ്രയേല്‍ വിശദീകരിക്കുന്നു. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends