Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങൾ, അതിലൂടെ ഇരുന്നും കിടന്നും നൂഴ്ന്നുപോകുന്ന മനുഷ്യർ ഇട്ടിരിക്കുന്നത് ഇസ്രായേലി സൈനിക വേഷമാണ് ..എന്നാൽ ഇവർ ഹമാസ് പോരാളികളാണ് .. ഇസ്രായേൽ പട്ടാളത്തിന്റെ മിസൈലുകൾ ഗാസയുടെ ഭൂമിയിൽ പതിക്കുമ്പോൾ, ഗാസ ചോരപ്പുഴയായ് ഒഴുകുമ്പോൾ, എണ്ണമറ്റ സാധാരണക്കാർ വീണുമരിക്കുമ്പോൾ അവരുടെ കാലിനു താഴെ ഭൂമിക്കടിയിലൂടെ പോകുന്ന ഹമാസ് പോരാളികളുടെ ലക്‌ഷ്യം ഇസ്രായേലാണ് .അതെ ഗാസയിൽ നിന്നും തുരങ്കം നീളുന്നത് ഇസ്രായേൽ മണ്ണിലേക്കാണ്

25 OCTOBER 2023 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങൾ, അതിലൂടെ ഇരുന്നും കിടന്നും നൂഴ്ന്നുപോകുന്ന മനുഷ്യർ ഇട്ടിരിക്കുന്നത് ഇസ്രായേലി സൈനിക വേഷമാണ് ..എന്നാൽ ഇവർ ഹമാസ് പോരാളികളാണ് .. ഇസ്രായേൽ പട്ടാളത്തിന്റെ മിസൈലുകൾ ഗാസയുടെ ഭൂമിയിൽ പതിക്കുമ്പോൾ, ഗാസ ചോരപ്പുഴയായ് ഒഴുകുമ്പോൾ, എണ്ണമറ്റ സാധാരണക്കാർ വീണുമരിക്കുമ്പോൾ അവരുടെ കാലിനു താഴെ ഭൂമിക്കടിയിലൂടെ പോകുന്ന ഹമാസ് പോരാളികളുടെ ലക്‌ഷ്യം ഇസ്രായേലാണ് .അതെ ഗാസയിൽ നിന്നും തുരങ്കം നീളുന്നത് ഇസ്രായേൽ മണ്ണിലേക്കാണ്

ഗാസ മുനമ്പിലേക്ക് ഒരു കര ആക്രമണമുണ്ടായാൽ ഹമാസ് നിർമ്മിച്ച തുരങ്ക ശൃംഖല ഐഡിഎഫിന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുമെന്ന് സൈനിക വിദഗ്ധർ വാദിക്കുന്നു. ഉത്തര കൊറിയയുടെ ഭൂഗർഭ സൗകര്യ ശൃംഖലയ്‌ക്ക് പുറമെ, ലോകത്തിലെ ഏറ്റവും വലിയ തുരങ്ക ശൃംഖലയായി കണക്കാക്കപ്പെടുന്നത് ഹമാസ് ആണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഹമാസിന്റെ യഥാർത്ഥ ഗാസ ഭൂമിക്കടിയിലാണ്. ഭൂമിക്കു മുകളിൽ സിവിലിയന്മാരും,​ അവരുടെ കാൽക്കീഴിൽ ഭൂമിക്കടിയിലെ തുരങ്കങ്ങളിൽ ഹമാസ് പോരാളികളും! ഭൂഗർഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ യുദ്ധസാമ്രാജ്യം. വൻ ആയുധ ശേഖരവും കമാൻഡ് സെന്ററുകളും അടങ്ങിയ ഒരു ഭൂഗർഭ സൈനികത്താവളം.

വെസ്റ്റ് പോയിന്റിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിലെ മോഡേൺ വാർ ഇൻസ്റ്റിറ്റ്യൂട്ടിലെ അർബൻ വാർഫെയർ സ്റ്റഡീസ് മേധാവി ജോൺ സ്പെൻസർ പറഞ്ഞത് , "ഗാസയിലെ ഭൂഗർഭ തുരങ്കങ്ങളുള്ള വെല്ലുവിളി അതുല്യമാണ് എന്നാണ്, ടണൽ ശൃംഖല ഇസ്രായേലി കരസേന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം തന്നെയാണ്

41കി.മീറ്റർ നീളവും 10 കി. മീറ്റർ വീതിയും മാത്രമുള്ള ഗാസയിൽ മൊത്തം 500 കിലോമീറ്റർ നീളമുള്ള 1300 തുരങ്കങ്ങളുണ്ട്! ചില തുരങ്കങ്ങൾ 230 അടി വരെ ആഴത്തിൽ ഉള്ളതാണ് ..ചില തുരങ്കങ്ങൾ ഭൂമിക്കടിയിലേക്ക് 70 മീറ്റർ വരെ താഴ്ചയിലാണ് .. മിക്കതിനും രണ്ടു മീറ്റർ ഉയരവും രണ്ടു മീറ്റർ വീതിയും. കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങളുമുണ്ട്. ഇതിനുള്ളിൽ ഒളിച്ചിരിക്കുന്ന ഹമാസ് പോരാളികളെ പിടികൂടുക എന്നത് ഇസ്രായേൽ സൈന്യത്തിന് ആലോചിക്കാൻ പോലും കഴിയില്ല .

ഗാസ അതിർത്തിക്കടിയിലൂടെ ഇസ്രയേലിൽ ചെന്നുതുറക്കുന്ന തുരങ്കങ്ങൾ വരെ ഹമാസ് നിർമ്മിച്ചു. ഇസ്രയേൽ സേനയുടെ യൂണിഫോം ധരിച്ച ഹമാസ് പോരാളികൾ ഈ തുരങ്കങ്ങളിലൂടെ ഇസ്രയേലിൽ ചെന്ന് ആക്രമണങ്ങൾ നടത്തി. ഗാസ മെട്രോ എന്നാണ് ഇസ്രയേൽ ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. ,

തുരങ്കങ്ങളിലേക്കു നൂഴ്ന്നിറങ്ങാൻ ഭൂമിക്കു മുകളിൽ ഡസൻ കണക്കിന് സുരക്ഷിത കവാടങ്ങളുണ്ട്. വീടുകൾക്കും ബഹുനില മന്ദിരങ്ങൾക്കും പള്ളികൾക്കും സ്‌കൂളുകൾക്കും ആശുപത്രികൾക്കും മറ്റും അടിയിലാണ് ഈ വാതിലുകൾ ... ഇത്തവണ ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റുകൾ തൊടുത്തു വിട്ടത് യു.എൻ. കേന്ദ്രം, സ്‌കൂൾ, പള്ളി, കിന്റർ ഗാർട്ടൻ എന്നിവയ്ക്കു സമീപത്തു നിന്നാണ്. ഇവിടെയെല്ലാം റോക്കറ്റ് ലോഞ്ചറുകൾ പെട്ടെന്ന് എത്തിക്കാൻ പാകത്തിലാണ് തുരങ്കങ്ങൾ. അതുകൊണ്ടാണ് ഇസ്രയേൽ ഈ കെട്ടിടങ്ങൾ തകർക്കുന്നത്. യു. എൻ കേന്ദ്രവും ഇസ്രയേൽ ആക്രമണത്തിൽ തകർന്നിരുന്നു . അതേസമയം ഗാസ മുനമ്പിലേക്ക് ഇസ്രയേലി ആക്രമണം ഉണ്ടായാൽ ഈ തുരങ്കങ്ങളിലൂടെ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാൻ ഹമാസ്പോരാളികൾക്ക് കഴിയും

ചുരുക്കത്തിൽ, ഫയർ പവർ, തന്ത്രങ്ങൾ, സാങ്കേതികവിദ്യ, ഓർഗനൈസേഷൻ എന്നിവയിലെ ഇസ്രായേലിന്റെ നേട്ടങ്ങളെ നിർവീര്യമാക്കുന്നതാണ് ഈ തുരങ്കങ്ങൾ.. ജനവാസ കേന്ദ്രങ്ങളിലെ ഗറില്ലാ യുദ്ധത്തിന്റെ അവിഭാജ്യ ഭാഗമാണ് തുരങ്കങ്ങളും ബങ്കറുകളും. ഹമാസ് സ്ഥിരമായി ഉപയോഗിക്കുന്ന തുരങ്കങ്ങളിൽ ദീർഘകാലം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയിൽ ട്രാക്കുകളും... ഹമാസിന്റെ പല നേതാക്കളും ഈ തുരങ്കങ്ങളിലാണ്. അവർക്കായി കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളുണ്ട്. കടന്നുകയറുന്ന ശത്രുവിനെ തകർക്കാൻ കെണിബോംബുകൾ വച്ച വ്യാജ തുരങ്കങ്ങളുമുണ്ട്. ഇത്തവണത്തെ മിന്നലാക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുവന്നവരെ ബന്ദികളാക്കി പാർപ്പിച്ചിരിക്കുന്നതും ഈ തുരങ്കങ്ങളിൽത്തന്നെയാണ്

.ഗാസ മുനമ്പിലെ തുരങ്കങ്ങൾ തുടക്കത്തിൽ തീരദേശ എൻക്ലേവിലേക്കും ഈജിപ്തിലേക്കും ചരക്കുകൾ കടത്തുന്നതിനാണ് രൂപകൽപ്പന ചെയ്തിരുന്നത്, എന്നാൽ കാലക്രമേണ, ഡ്രോണുകളും മറ്റ് ഇലക്ട്രോണിക് ചാരപ്പണി ഉപകരണങ്ങളും വഴി ഇസ്രായേൽ വ്യോമ നിരീക്ഷണം വർദ്ധിപ്പിച്ചതിനാൽ, ഹമാസ് തുരങ്ക ശൃംഖല വിപുലീകരിക്കാൻ തുടങ്ങി. തുരങ്കങ്ങളിലെ ഓപ്പറേഷന് സമൂ‌ർ എന്ന കമാൻഡോ യൂണിറ്റ് ഇസ്രയേലിനുണ്ട്. ഹീബ്രുവിൽ സമൂർ എന്നാൽ കീരി. മാളങ്ങൾ പോലുള്ള തുരങ്കങ്ങളിലെ പ്രതികൂല സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള പരിശീലനമാണ് കീരിപ്പട്ടാളത്തിനു നൽകുന്നത്. ചില മുന്നേറ്റങ്ങളൊക്കെ ഈ തുരങ്കത്തിലൂടെ നടന്നിട്ടുമുണ്ട്

2001 ൽ ആണ് തുരങ്കത്തിൽ നിന്നുള്ള ആദ്യ ആക്രമണം ഉണ്ടായത് ഇസ്രയേലിലെ ഒരു മിലിട്ടറി പോസ്റ്റിന് അടിയിൽ സ്ഫോടനം. 2006 ജൂൺ 25ന് 800 മീറ്റർ തുരങ്കത്തിലൂടെ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറി പട്രോളിംഗ് യൂണിറ്റിനെ ആക്രമിച്ചു. മൂന്ന് സൈനികരെ കൊന്നു. ഒരാളെ ബന്ദിയാക്കി. 2013- ൽ മൂന്ന് തുരങ്കങ്ങൾ ഇസ്രായേൽ കണ്ടെത്തി. രണ്ടിലും സ്ഫോടക വസ്തുക്കളായിരുന്നു.
2014 മേയിൽ ഹമാസിന്റെ നുഴഞ്ഞുകയറ്റം വിഫലമാക്കി. അക്കൊല്ലം ജൂലായിൽ ഇസ്രയേൽ ഗാസയെ ആക്രമിച്ചത് തുരങ്കങ്ങൾ തകർക്കാനായിരുന്നു. ആ യുദ്ധത്തിലും ഹമാസ് തുരങ്കങ്ങളിലൂടെ കടന്ന് ആക്രമിച്ചു. അന്ന് ഇസ്രയേൽ കണ്ടെത്തിയ ഓരോ തുരങ്കവും പത്ത് ടൺ വരെ സ്ഫോടക വസ്തുക്കൾ വച്ചാണ് തകർത്തത്.

എന്നിരുന്നാലും, 2014 ൽ ഓപ്പറേഷൻ പ്രൊട്ടക്ടീവ് വാൾ എന്ന പേരിൽ ഗാസയിൽ നടത്തിയ സൈനിക നടപടിയെ തുടർന്നാണ് ഈ തുരങ്കങ്ങളുടെ അപകടവും സങ്കീർണ്ണതയും IDF തിരിച്ചറിഞ്ഞത്. 2014 മുതൽ, IDF ഈ തുരങ്കങ്ങൾക്കായി പ്രത്യേക കോംബാറ്റ് യൂണിറ്റുകൾ വിന്യസിച്ചു, സിമുലേറ്റഡ് ടണലുകൾക്ക് ചുറ്റും പരിശീലനം നൽകി, തുരങ്കങ്ങൾക്കുള്ളിലെ സംഭവങ്ങൾ മനസിലാക്കാൻ നിർദ്ദിഷ്ട സെൻസറുകൾ ഉപയോഗിക്കാൻ പഠിച്ചു, റോബോട്ടുകളെയും നായ്ക്കളെയും ഉപയോഗിച്ച് അവയ്ക്കുള്ളിൽ യുദ്ധം ചെയ്യുന്നതിനുള്ള പ്രത്യേക ഘടകങ്ങളും ഉപയോഗിച്ചിരുന്നു ..എന്നാൽ തുരങ്കങ്ങൾ വളരെ ഇരുണ്ടതും തണുപ്പുള്ളതുമാണെന്നും, വെടിവയ്പ്പ് രൂക്ഷമായതിനാൽ ഉള്ളിൽ ആയുധങ്ങൾ ഉപയോഗിക്കുന്നത് പൊടിപടലമുണ്ടാക്കുകയും അത് വളരെ അപകടകരമാകുമെന്നും മനസ്സിലായതോടെ ഐഡിഎഫ് ഈ മുന്നേറ്റത്തിൽ നിന്ന് പിന്തിരിയുകയായിരുന്നു

തുരങ്ക ശൃംഖല തകർത്ത് ഹമാസ് നേതാക്കളെയും പോരാളികളെയും വധിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണ് ഇസ്രയേലിന്റെ ലക്ഷ്യം. പക്ഷേ തുരങ്കങ്ങളിൽ കയറുക അപകടകരമാണ് . ഹമാസിനോടുപൊരുതി അവരുടെ ഗറില്ലാ യുദ്ധതന്ത്രങ്ങൾ മനസിലാക്കിയിട്ടുണ്ടെങ്കിൽപ്പോലും ഗാസയുടെ മുക്കും മൂലയും ഹമാസിനെപ്പോലെ പരിചിതമല്ല ഇസ്രയേൽ സേനയ്‌ക്ക്; !തുരങ്കങ്ങളിൽ ഇതിനകം തന്നെ ഹമാസ് കെണിബോംബുകൾ വച്ചിരിക്കും. സുരക്ഷിത കേന്ദ്രങ്ങളിലാവും ഹമാസ് നിലയുറപ്പിച്ചിട്ടള്ളത്. തുരങ്കങ്ങളിൽ കയറുന്ന ഇസ്രയേൽ സേനയെ സ്ഫോടനങ്ങളിലൂടെ നശിപ്പിക്കാം. പരിക്കേൽക്കുന്ന സൈനികരെ പുറത്തു കൊണ്ടുവരാൻ പോലും കഴിയാതെ വരും. കവാടങ്ങൾ കണ്ടുപിടിക്കാൻ കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതും അപകടമാവും. ഇടുങ്ങിയ തെരുവുകളിലും ഇടനാഴികളിലുമെല്ലാം കെണിബോംബുകൾ വച്ചിട്ടുണ്ടാവും.

അപരിചിതർക്ക് ദിക്കും ദിശയും സ്ഥലകാലബോധം പോലും നഷ്‌ടപ്പെടുന്നത്ര സങ്കീർണമാണ് തുരങ്ക നിർമ്മാണം. അവസാനിക്കാത്ത വഴികൾ. നിന്നുതിരിയാൻ പറ്റാത്ത തുരങ്കങ്ങളുമുണ്ട്. തലചുറ്റി വീഴാം. ഓക്സിജൻ കുറവാണ്. സൈനികർ ഓക്സിജൻ സിലിണ്ടറുകൾ കരുതണം. രാസവസ്തുക്കളെ ചെറുക്കാൻ മാസ്കുകൾ വേണം. റോബോട്ടുകളോ ഡ്രോണുകളോ അയച്ച് തുരങ്കങ്ങൾ മാപ്പ് ചെയ്ത് കെണിബോംബുകൾ കണ്ടെത്തിയ ശേഷമേ സൈനികർക്ക് കടക്കാനാവൂ.2013-ൽ ഇസ്രയേൽ കമാൻഡർ അചിയാ ക്ലീനിന്റെ സംഘം 65 അടി ആഴത്തിലുള്ള ഒന്നര കി. മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തിയിരുന്നു. സംഘം തുരങ്കത്തിൽ ഇറങ്ങിയ നിമിഷം കെണിബോംബ് പൊട്ടി ആറ് ഭടന്മാർക്ക് പരിക്കേറ്റു. ക്ലീനിന്റെ കാഴ്ച പൂർണമായും നഷ‌്ടമായി

ഇതോടെ തുരങ്കങ്ങൾ വഴിയുള്ള നുഴഞ്ഞുകയറ്റം തടയാൻ ഇസ്രായേൽ സർക്കാർ ഗാസ മുനമ്പിലെ അതിർത്തിയിൽ ഭൂഗർഭ തടസ്സം നിർമ്മിക്കാൻ തുടങ്ങി. തുരങ്കങ്ങൾ വിവിധ ഘടനകൾക്ക് താഴെയായി നിർമ്മിച്ചിരിക്കുന്നതിനാൽ അവ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ പറയുന്നു, എന്നാൽ അവയെ തിരിച്ചറിയാൻ വ്യത്യസ്ത വഴികളുണ്ട്, ഉദാഹരണത്തിന്, ഭൂമിയിലേക്ക് തുളച്ചുകയറുന്ന റഡാറും കാന്തിക, താപ, ശബ്ദ വിരലടയാളം അളക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തുരങ്കങ്ങൾ കണ്ടെത്തം .. . അണ്ടർഗ്രൗണ്ട് യുദ്ധത്തിൽ കണ്ണീർ വാതകമോ രാസവസ്തുക്കളോ ഉപയോഗിക്കുന്ന രീതികൾ നിലവിൽ നിയമവിരുദ്ധമാണ്.

ഭൂഗർഭത്തിൽ തുളച്ചുകയറാൻ രൂപകൽപ്പന ചെയ്ത ബങ്കർ-ബസ്റ്റർ ബോംബുകൾ ഇസ്രായേലിന്റെ കൈവശമുള്ളപ്പോൾ ഈ തുരങ്കങ്ങൾ ബോംബിടാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, ഗാസ മുനമ്പിന്റെ നീളം ഏകദേശം 40 കിലോമീറ്ററും, അതിന്റെ വീതി 6 മുതൽ 14 കിലോമീറ്ററും, അതിന്റെ ജനസംഖ്യ ഏകദേശം 2.2 ദശലക്ഷം നിവാസികളുമാണ് .. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇത് , ഈ ഓപ്ഷൻ സുഗമമാക്കുന്നതിന് തുരങ്കങ്ങളുടെ സ്ഥാനങ്ങൾ ഇസ്രായേലിയു അറിയാമെങ്കിലും ജനവാസമേഖലയിൽ ഇത്തരമൊരു നീക്കം പ്രായോഗികമല്ല .. ഈ തുരങ്കങ്ങൾ അടയ്ക്കാൻ ഇസ്രായേൽ മുമ്പ് "പ്രിസിഷൻ-ഗൈഡഡ് യുദ്ധോപകരണങ്ങൾ" ഉപയോഗിച്ചെങ്കിലും അവ വലിയ വിജയമായിരുന്നില്ല.

രണ്ട് പതിറ്റാണ്ടു കൊണ്ടാണ് രാവണൻകോട്ട പോലുള്ള ഈ തുരങ്ക ശൃംഖല ഹമാസ് കെട്ടിപ്പടുത്തത്. 2005-ൽ ഇസ്രയേൽ ഗാസയിൽ നിന്ന് പിൻവാങ്ങും മുമ്പുതന്നെ തുരങ്ക നിർമ്മാണം തുടങ്ങിയിരുന്നു. 2007-ൽ ഹമാസ് ഭരണം പിടിച്ചതോടെ ഈജിപ്തും ഇസ്രയേലും ഉപരോധമേർപ്പെടുത്തി. രണ്ടിടത്തു നിന്നും നിർമ്മാണ വസ്തുക്കൾ വരാതായപ്പോൾ ഈജിപ്തിലെ ചെറുതും വലുതുമായ 2,​500-ത്തോളം തുരങ്കങ്ങളുടെ ശൃംഖലയുമായി റാഫ അതിർത്തിക്കടിയിലൂടെ ബന്ധിപ്പിച്ച തുരങ്കങ്ങളിലൂടെ നിർമ്മാണ വസ്തുക്കളും ഇന്ധനവും ഗാസയിലേക്കു കടത്തി.

ഗാസയ്‌ക്കെതിരെ ഉപരോധം നിലനിന്ന 2008 - 2010 കാലത്ത് ഈജിപ്തിൽ തുരങ്കനിർമ്മാണം സ്വകാര്യ വ്യവസായമായി വളർന്നു. 22,​000 പാലസ്തീനികൾ വരെ തുരങ്ക നിർമ്മാണത്തൊഴിൽ ചെയ്‌തിരുന്നു. ഹമ്മർ വാഹനങ്ങളും വാഷിംഗ് മെഷീനുകളും സിഗററ്റും മുതൽ പശുക്കളെ വരെ തുരങ്കങ്ങളിലൂടെ ഗാസയിക്കു കടത്തി. തുരങ്ക ഉടമകൾ സമ്പന്നരായി. അതിനെല്ലാം ഹമാസ് നികുതി ഈടാക്കി. ഈജിപ്തിലെ സിനായിയിലെ തീവ്രവാദി ഗ്രൂപ്പുകൾക്ക് ഹമാസ് ആയുധങ്ങൾ എത്തിച്ചതും ഈ തുരങ്കങ്ങളിലൂടെയാണ്. ഒടുവിൽ ഈജിപ്ത് മെഡിറ്ററേനിയൻ കടലിലിൽ നിന്ന് ഉപ്പുവെള്ളം കയറ്റിവിട്ട് ഈ തുരങ്കങ്ങൾ നശിപ്പിക്കുകയായിരുന്നു

 

ഇസ്രയേലിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കുന്നതു തടയാൻ ഗാസയുടെ 51 കി.മീറ്റർ അതിർത്തി ഉൾപ്പെടെ 65 കി.മീറ്ററിൽ ഭൂമിക്കടിയിൽ കോൺക്രീറ്റ് മതിൽ നിർമ്മിക്കാനുള്ള പദ്ധതിയുടെ തുടക്കം അവിടെയാണ്. 2018-ൽ തുടങ്ങി 2021-ൽ പൂർത്തിയായി.1200 തൊഴിലാളികളുടെ അദ്ധ്വാനം. 20ലക്ഷം ഘന അടി കോൺക്രീറ്റ് ഉപയോഗിച്ചു.ഈ ഭൂഗർഭ മതിലിന്റെ ആഴം ഇസ്രയേൽ വെളിപ്പെടുത്തിയിട്ടില്ല. മതിൽ നിർമ്മാണത്തിനായി മൂന്നു ലക്ഷത്തിലധികം ലോഡ് മണ്ണ് കുഴിച്ചെടുത്തു മാറ്റി. 110 കോടി ഡോളറിലേറെ ( ഏകദേശം 10,000 കോടി രൂപ ) ചെലവിട്ടു. പുതിയ തുരങ്ക നിർമ്മാണം കണ്ടെത്താൻ ഭൂഗർഭ മതിലിൽ ദശലക്ഷക്കണക്കിന് ഡോളർ ചെലവിട്ട് ഇലക്ട്രോണിക് സെൻസർ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. സ്‌മാർട്ട് വാൾ, അയൺ വാൾ, അയൺ സ്പേഡ് എന്നൊക്കൊണ് ഈ മതിലിനെ വിശേഷിപ്പിക്കുന്നത്.

മെഡിറ്ററേനിയൻ കടലിൽ നിന്നുള്ള ഹമാസ് ആക്രമണം തടയാൻ നിർമ്മിച്ച കൂറ്റൻ കടൽഭിത്തിയിലാണ് ഈ വേലി ചേരുന്നത്. ഈ വേലിയാണ് ഇക്കുറി മുപ്പതിലേറെ സ്ഥലങ്ങളിൽ പൊളിച്ച് ഹമാസ് ഇരച്ചു കയറിയത്. ഇസ്രയേലിലെ കിബുത്‌സ് എന്ന സ്ഥലത്ത് ഒരു തുരങ്കത്തിന്റെ കവാടവും കണ്ടെത്തിയിരുന്നു. ഇസ്രയേലിന്റെ ഭൂഗർഭ മതിലിന്റെയും അടിയിലൂടെ ഹമാസ് നിർമ്മിച്ച തുരങ്കമാണ് ഇതെന്നു കരുതപ്പെടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends