Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ടപ്പെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രം..ഇപ്പോഴും ഇസ്രായേൽ യുദ്ധ ഭൂമിയിൽ തന്നെ; യു എസ് എന്നും ഇസ്രയേലിനൊപ്പം ..തീവ്രവാദ സംഘങ്ങളെ കയ്യയച്ച് സഹായിച്ച് ഇറാനും

25 OCTOBER 2023 04:28 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

 

ഇസ്രയേൽ പിറന്നുവീണതു തന്നെ യുദ്ധത്തിലേക്കാണ്. 1948ൽ ഇസ്രയേൽ എന്ന രാജ്യം നിലവിൽ വന്ന് ദിവസങ്ങൾക്കകം ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും ഇറാഖിന്റെയും ലെബനോന്റെയും സംയുക്ത ആക്രമണമുണ്ടായി. മറ്റു അറബ് രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിരുന്നു ഈ അക്രമങ്ങൾക്കു. ഒത്തിരി പീഡനങ്ങൾക്കു ശേഷം സർവ്വതും നഷ്ടപ്പെട്ടു ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ചേക്കേറിയ യഹൂദന്മാർക്കു മുകളിൽ ആകാശവും താഴെ ഭൂമിയും മാത്രവുമായിരുന്നു. ഇപ്പോഴും ഇസ്രായേൽ യുദ്ധ ഭൂമിയിൽ തന്നെയാണ്

തീവ്രവാദ സംഘങ്ങളെ കയ്യയച്ച് സഹായിച്ച് ഇറാൻ പലസ്തീനൊപ്പമുണ്ട് .ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ ഫലസ്തീൻ ജനതയ്ക്കു എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇറാൻ .. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പിന്തുണച്ച് രംഗത്തെത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഇസ്രയേലിനെതിരെ നടത്തുന്ന പോരാട്ടത്തിന് ഇറാൻ പ്രതിനിധി ഹമാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു..ഹമാസും ഇറാനും താലിബാനും ഒരുമിക്കുന്നുവെന്നാണ് വിലയിരുത്തൽ. മറ്റ് അറബ് രാജ്യങ്ങൾ ഇസ്രയേലിനെ പൂർണ്ണമായും തള്ളി പറയുന്നില്ല. അവർ കരുതലോടെയാണ് പ്രതികരിക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നതിനാലാണ് അത്.

അമേരിക്കൻ സേന യു എ ഇ യിലും ഇറാഖിലുമൊക്കെ സജീവമാണ് . ഇസ്രായേലിനു അമേരിക്ക എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. ഇതിൽ ഏറ്റവുമധികം ബുദ്ധിമുട്ടുള്ളതും ഇറാന് തന്നയെയാണ് . ഇറാന് ചുറ്റുമുള്ള അമെരിക്കൻ സേന താവളങ്ങൾ ഇറാനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത് . 

 

 

അമേരിക്കൻ സേനയെ ആക്രമിക്കാനുള്ള കരുത്തൊന്നും ഇറാനില്ല. അതുകൊണ്ടുതന്നെ തീവ്രവാദ സംഘടനകളെ കുത്തി ഇളക്കി വിടുകയാണ് ഇറാൻ . ഇറാക്കിലും സിറിയയിലും യമനിലും ഉള്ള ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് ഇറാന്റെ പിന്തുണയോടെയാണ് .തീവ്ര വാദ ശക്തികളുടെ പൊതുവായ ശത്രുവാണ് അമേരിക്കയും ഇസ്രയേലും . കുവൈറ്റിലും യു എ ഇ യിലും ഉള്ള അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണ സാധ്യത ഉള്ളതായാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഇസ്രായേലിനു പിന്തുണ നൽകുന്ന അമേരിക്കയെ തളർത്തുക എന്നത് തന്നെയാണ് ഈ ഭീകര ആക്രമണങ്ങളുടെ ലക്‌ഷ്യം .

 

 ഇറാക്കിലുള്ള അമേരിക്കൻ സൈനിക ക്യാമ്പുകൾക്ക് നേരെ നിരവധി ആക്രമണങ്ങൾ നടന്നു . കുവൈറ്റിലും യു എ ഇ യിലുമുള്ള അമേരിക്കൻ താവളങ്ങൾ തകർക്കാനുള്ള സഹായം നൽകുന്നത് ഇറാൻ തന്നെയാണ് . ഹിസ്ബുല്ലയും യെമൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹൂതികളുമാണ് ഇതിൽ പ്രധാനികൾ

2002 ൽ ഫെബ്രുവരിയിൽ നടന്ന ഡ്രോൺ ആക്രമണങ്ങളും അമേരിക്ക ചെറുത്തിരുന്നു . ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ യു എ ഇ ശക്തമായി ഇടപെടുന്നില്ല എന്നതാണ് ഭീകരവാദികളുടെ കണക്ക് കൂട്ടൽ . യു എ ഇ യ്ക്ക് വേണ്ട സൈനിക പിന്തുണ നൽകുന്നത് അമേരിക്ക ആയതിനാൽ കുവൈയ്റ്റിലെയും യു എ ഇ യിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഭീകരരുടെ ലക്‌ഷ്യം . ഇറാന്റെ പിന്തുണയോടെ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ട് ,സിറിയയിലും ഇറാഖിലുമാണ് ആക്രമണങ്ങൾ ഉണ്ടായത്

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാഖിലും സിറിയയിലും യുഎസ് സേനയ്ക്ക് നേരെ പത്തിലധികം തവണ ആക്രമണമുണ്ടായതായി പെന്റഗണ്‍ വ്യക്തമാക്കി . ഇറാഖില്‍ 10 ആക്രമണങ്ങളും സിറിയയില്‍ മൂന്ന് ആക്രമണങ്ങളും നടന്നതായി പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു.ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ നിന്ന് മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സേനയെ സംരക്ഷിക്കാന്‍ യുഎസ് സൈന്യം ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പെന്റഗണ്‍ വ്യക്തമാക്കി. മേഖലയിലെ അമേരിക്കന്‍ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം യുഎസ് പൗരന്മാര്‍ ഇറാഖിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു

ഇക്കഴിഞ്ഞ ആഴ്ച സൗദിക്ക് നേരെയുണ്ടായ ഹൂതി ആക്രമണങ്ങൾ തകർത്തതും അമേരിക്ക തന്നെയാണ് . ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന അമേരിക്കൻ യുദ്ധ വാഹന കപ്പൽ ആ പ്രദേശങ്ങളിൽ ആ ഭാഗങ്ങളിൽ ശക്തമായ ഉരക്ഷ ഒരുക്കുന്നുണ്ട് . ഹൂതി മിസൈൽ ആക്രമണങ്ങളെ തങ്ങൾ തകർത്തിരുന്നു എന്ന് അമേരിക്ക ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുമുണ്ട് . യെമൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹൂതി മിസൈലുകൾക്ക് 2000 കിലോമീറ്ററിലധികം റേഞ്ച് ഉണ്ട്

അമേരിക്ക കൂടുതൽ യുദ്ധ വിമാനങ്ങൾ ഗൾഫ് മേഖലയിലേയ്ക്ക് അയച്ചിട്ടുണ്ട് . ഇസ്രായേൽ ഹമാസ് സംഘര്ഷങ്ങള്ക്കിടെ ഇസ്രായേലിൽ ഉള്ള അമേരിക്കൻ പൗരന്മാർക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കനത്ത തിരിച്ചടി തന്നെ നൽകുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുള്ളത് . ഇറാൻ ഹാമസിനൊപ്പം നിൽക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെയാണ് അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുള്ളത് .

 

 അതെ സമയം ഇറാനുമായി ഒരു സംഘർഷം അമേരിക്ക ആഗ്രഹിക്കുന്നില്ല .എന്നാല്‍ ഇറാനോ ഇറാന്‍ അനുകൂല സംഘടനകളോ യുഎസ് ഉദ്യോഗസ്ഥരെ എവിടെയെങ്കിലും ആക്രമിച്ചാല്‍ വാഷിംഗ്ടണ്‍ വേഗത്തില്‍ നടപടിയെടുക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ ഇസ്രയേലും ഇറാന്‍ പിന്തുണയുള്ള പലസ്തീന്റെ ഹമാസും തമ്മിലുള്ള സംഘര്‍ഷം വലിയ യുദ്ധത്തിലേക്ക് വ്യാപിക്കുമെന്ന അന്താരാഷ്ട്ര ഭയത്തിനിടയിലാണ് ബ്ലിങ്കെന്‍ 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ സംസാരിച്ചത്.

ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ സൈനികരെ സംരക്ഷിക്കാന്‍ യുഎസ് സൈന്യം പുതിയ നടപടികള്‍ കൈക്കൊള്ളുകയാണ്..രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ ഉള്‍പ്പെടെ ഇറാനെയും ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളെ തടയാന്‍ യുഎസ് ഈ മേഖലയിലേക്ക് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്.

ഇസ്‌റയേൽ ഹമാസ് യുദ്ധത്തിൽ ഇറാൻ പങ്ക് ചേർന്നാൽ തങ്ങൾ ശക്തമായി പ്രതികരിക്കുമെന്ന് അമേരിക്ക യു എൻ സുരക്ഷാ കൗൺസിലിൽ തന്നെ പറഞ്ഞിട്ടുണ്ട് .ഇസ്രായേലിനു എതിരെ പോരാട്ടത്തിന് ഇറാൻ മുതിരരുത് എന്ന് അമേരിക്ക യു എന്നിനോട് ആവശ്യപ്പെട്ടു . ഇറാനുമേൽ ശക്തമായ സമ്മർദ്ദം ആണ് അമേരിക്ക നൽകുന്നത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends