Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

അതിശക്തരായ ഇസ്രയേലിനെ വലയ്ക്കുന്ന ഹമാസിന്റെ ആ കോട്ട;പാതാള ശക്തിയില്‍ അഹങ്കരിക്കുന്ന ഹമാസിനെ പാതാളം പിളര്‍ന്ന് തീര്‍ക്കണം,തുരങ്കങ്ങളില്‍ കയറിയിരുന്ന് ഒളിപ്പോര്,ഇസ്രയേലിലേക്ക് തുരന്നെത്തുന്ന ഭീകരരെ അതിനുള്ളില്‍ ശ്വാസംമുട്ടിക്കണം,തുരങ്കം തകര്‍ത്ത് ചെന്ന് തീര്‍ക്കാന്‍ ഐഡിഎഫ്

25 OCTOBER 2023 08:29 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

അതിശക്തരായ ഇസ്രയേലിനെ വെല്ലുവിളിക്കാന്‍ മാത്രം ഹമാസിനെ ശക്തരാക്കുന്നത് എന്താണ്. അതിന് ഉത്തരം ഒന്നേയുള്ളു തുരങ്ക ശക്തി. അതെ ഗാസയില്‍ നിന്നും തുരങ്കം നീളുന്നത് ഇസ്രായേല്‍ മണ്ണിലേക്കാണ്. ഇസ്രയേല്‍ കര,കടല്‍,ആകാശം വഴി ആക്രമണം നടത്തുമ്പോള്‍ ഹമാസ് ഭൂമിക്കടിയിലൂടെ ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നു. ഗാസ അതിര്‍ത്തിക്കടിയിലൂടെ ഇസ്രയേലില്‍ ചെന്നുതുറക്കുന്ന തുരങ്കങ്ങള്‍. ഹമാസ് ഭീകരര്‍ ഇസ്രയേല്‍ സേനയുടെ യൂണിഫോം ധരിച്ച് ഈ തുരങ്കത്തിലൂടെ ചെന്നുകയറുന്നു ആക്രമണം നടത്തുന്നു. ഗാസ മെട്രോ എന്നാണ് ഇസ്രയേല്‍ ഈ തുരങ്കങ്ങളെ വിശേഷിപ്പിക്കുന്നത്. കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങള്‍. അതിലൂടെ ഇരുന്നു കിടന്നും ൂഴ്ന്ന് പോകുന്ന ഹമാസ് പോരാളികളുടെ ലക്ഷ്യം ഇസ്രയേല്‍ മണ്ണിലേക്ക് ചെന്നെത്തുക എന്നത് മാത്രം.

വന്‍ സൈനിക ശക്തിയുണ്ട്, ആയുധപ്പുരയില്‍ ലോകം തകര്‍ക്കാന്‍ ശേഷിയുള്ള വജ്രായുധങ്ങളുണ്ട്. ലോകത്തിലെ രണ്ടാമത്തെ ചാരസംഘടന മൊസാദിന്റെ കൂട്ടുണ്ട്. അമേരിക്കയെന്ന ലോക ശക്തിയുടെ പിന്തുണയുണ്ട് ലോകത്തിലെ രണ്ടാമത്തെ ചാരസംഘടന മൊസാദിന്റെ കൂട്ടുണ്ട്. എന്നിട്ടും യുദ്ധം പതിനെട്ട് ദിവസം പിന്നിട്ടിട്ടും ഹമാസിനെ തീര്‍ത്തുകെട്ടാനാകുന്നില്ല. എന്തുകൊണ്ട് സാധിക്കുന്നില്ല അതിന്റെ ഉ്ത്തരമാണ് ഹമാസ് യുദ്ധം ചെയ്യുന്നത് ഭൂമിക്കടിയില്‍ നിന്നാണ്. വെസ്റ്റ് പോയിന്റിലെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മിലിട്ടറി അക്കാദമിയിലെ മോഡേണ്‍ വാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അര്‍ബന്‍ വാര്‍ഫെയര്‍ സ്റ്റഡീസ് മേധാവി ജോണ്‍ സ്‌പെന്‍സര്‍ പറഞ്ഞത് , 'ഗാസയിലെ ഭൂഗര്‍ഭ തുരങ്കങ്ങളുള്ള വെല്ലുവിളി അതുല്യമാണ് എന്നാണ്, ടണല്‍ ശൃംഖല ഇസ്രായേലി കരസേന അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെയാണ്. അറിയണം ഹമാസിന്റെ തുരങ്കശക്തിയേക്കുറിച്ച്.

ഗാസ മുനമ്പിലേക്ക് ഒരു കര ആക്രമണമുണ്ടായാല്‍ ഹമാസ് നിര്‍മ്മിച്ച തുരങ്ക ശൃംഖല ഐഡിഎഫിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് സൈനിക വിദഗ്ധര്‍ വാദിക്കുന്നു. ഉത്തര കൊറിയയുടെ ഭൂഗര്‍ഭ സൗകര്യ ശൃംഖലയ്ക്ക് പുറമെ, ലോകത്തിലെ ഏറ്റവും വലിയ തുരങ്ക ശൃംഖലയായി കണക്കാക്കപ്പെടുന്നത് ഹമാസ് ആണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹമാസിന്റെ യഥാര്‍ത്ഥ ഗാസ ഭൂമിക്കടിയിലാണ്. ഭൂമിക്കു മുകളില്‍ സിവിലിയന്മാരും, അവരുടെ കാല്‍ക്കീഴില്‍ ഭൂമിക്കടിയിലെ തുരങ്കങ്ങളില്‍ ഹമാസ് പോരാളികളും! ഭൂഗര്‍ഭത്തിലെ തുരങ്ക ശൃംഖലയാണ് ഹമാസിന്റെ യുദ്ധസാമ്രാജ്യം. വന്‍ ആയുധ ശേഖരവും കമാന്‍ഡ് സെന്ററുകളും അടങ്ങിയ ഒരു ഭൂഗര്‍ഭ സൈനികത്താവളം. 41കി.മീറ്റര്‍ നീളവും 10 കി. മീറ്റര്‍ വീതിയും മാത്രമുള്ള ഗാസയില്‍ മൊത്തം 500 കിലോമീറ്റര്‍ നീളമുള്ള 1300 തുരങ്കങ്ങളുണ്ട്! ചില തുരങ്കങ്ങള്‍ 230 അടി വരെ ആഴത്തില്‍ ഉള്ളതാണ് ..ചില തുരങ്കങ്ങള്‍ ഭൂമിക്കടിയിലേക്ക് 70 മീറ്റര്‍ വരെ താഴ്ചയിലാണ് .. മിക്കതിനും രണ്ടു മീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയും. കീരിയുടെ മാളം പോലെ ഇടുങ്ങിയ തുരങ്കങ്ങളുമുണ്ട്. ഇതിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഹമാസ് പോരാളികളെ പിടികൂടുക എന്നത് ഇസ്രായേല്‍ സൈന്യത്തിന് ആലോചിക്കാന്‍ പോലും കഴിയില്ല.

എലിയെ പേടിച്ച് ഇല്ലം ചൂടുമോ എന്ന് ചോദിക്കുന്നത് പോലെ ഹമാസിനെ പേടിച്ച് ഗാസമുഴുവന്‍ ചുട്ട് ചാമ്പലാക്കാന്‍ കഴിയില്ലല്ലോ. കാരണം ഗാസയില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. ഒരു കണക്കിന് പറഞ്ഞാല്‍ ഈ സാധാരണക്കാരെ ഇരകളാക്കുകയാണ് ഹമാസ്. ഭൂമിക്ക് മുകളില്‍ ഗാസക്കാരാണ് സാധാരണ ജനങ്ങള്‍. ഭൂമിക്കടിയില്‍ ഹമാസുകളും. ഇസ്രയേലിന്റെ യുദ്ധം ബാധിക്കുന്നത് ഭൂമിക്കടിയിലുള്ള ഹമാസ് പോരാളികളേക്കാള്‍ ഗാസയിലെ ജനത്തെയാണ്. എവിടെയൊക്കെ തുരങ്കങ്ങളുണ്ട് ഇതിന്റെ കവാടം അതിനുള്ളില്‍ എത്രപേരുണ്ട് ഒന്നും ഇസ്രയേല്‍ സേനയ്ക്ക് അറിയില്ല. തുരങ്കങ്ങളിലേക്കു നൂഴ്ന്നിറങ്ങാന്‍ ഭൂമിക്കു മുകളില്‍ ഡസന്‍ കണക്കിന് സുരക്ഷിത കവാടങ്ങളുണ്ട്. വീടുകള്‍ക്കും ബഹുനില മന്ദിരങ്ങള്‍ക്കും പള്ളികള്‍ക്കും സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും മറ്റും അടിയിലാണ് ഈ വാതിലുകള്‍ ... ഇത്തവണ ഇസ്രയേലിലേക്ക് ഹമാസ് റോക്കറ്റുകള്‍ തൊടുത്തു വിട്ടത് യു.എന്‍. കേന്ദ്രം, സ്‌കൂള്‍, പള്ളി, കിന്റര്‍ ഗാര്‍ട്ടന്‍ എന്നിവയ്ക്കു സമീപത്തു നിന്നാണ്. ഇവിടെയെല്ലാം റോക്കറ്റ് ലോഞ്ചറുകള്‍ പെട്ടെന്ന് എത്തിക്കാന്‍ പാകത്തിലാണ് തുരങ്കങ്ങള്‍. അതുകൊണ്ടാണ് ഇസ്രയേല്‍ ഈ കെട്ടിടങ്ങള്‍ തകര്‍ക്കുന്നത്. യു. എന്‍ കേന്ദ്രവും ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നിരുന്നു . അതേസമയം ഗാസ മുനമ്പിലേക്ക് ഇസ്രയേലി ആക്രമണം ഉണ്ടായാല്‍ ഈ തുരങ്കങ്ങളിലൂടെ സുരക്ഷിതമായും സ്വതന്ത്രമായും സഞ്ചരിക്കാന്‍ ഹമാസ്‌പോരാളികള്‍ക്ക് കഴിയും. വന്‍ ശക്തിയെന്ന് പറയുമ്പോഴും ഇസ്രയേല്‍ നിഷ്പ്രഭമായി പോകുന്നത് ഇവിടെയാണ്. ഇസ്രായേലിന്റെ നേട്ടങ്ങളെ നിര്‍വീര്യമാക്കുന്നതാണ് ഈ തുരങ്കങ്ങള്‍. ജനവാസ കേന്ദ്രങ്ങളിലെ ഗറില്ലാ യുദ്ധത്തിന്റെ അവിഭാജ്യ ഭാഗമാണ് തുരങ്കങ്ങളും ബങ്കറുകളും.

തുരങ്കമെന്ന് പറഞ്ഞാല്‍ ഭൂമിക്കടിയിലെ ചില താവളങ്ങള്‍ എന്ന് വെറുതെ വിലകുറച്ച് കാണരുത്. ഇതിനുള്ളില്‍ എല്ലാ യുദ്ധസന്നാഹങ്ങളും ഉണ്ടാ. ഇതില്‍ ദീര്‍ഘകാലം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയില്‍ ട്രാക്കുകളും. ഈ തുരങ്കങ്ങള്‍ക്ുള്ളിലേക്ക് കയറിയാല്‍ പത്മവ്യൂഹത്തില്‍ പെട്ടതുപോലെയാണ്. ശത്രുവിനെ തകര്‍ക്കാന്‍ കെണിബോംബുകള്‍ വച്ച വ്യാജ തുരങ്കങ്ങളുമുണ്ട്. കയറുന്നവന്റെ മൃതദേഹമാണ് പിന്നെ കിട്ടുക. കരയുദ്ധം തുടങ്ങിയ ഇസ്രയേല്‍ സേനയ്ക്ക് അങ്ങനെ വെറുതെ ചെന്ന് കയറി കൊടുക്കാനകില്ല. പോകുന്ന വഴിയില്‍ എന്തെല്ലാം അപകടം പതിയിരിപ്പുണ്ടെന്ന് ചിന്തിക്കാന്‍ കൂടി കഴിയില്ല. പുറത്തിറങ്ങില്ല എന്ന് ഉറപ്പിച്ച് വേണം അതിനുള്ളില്‍ കടക്കാന്‍. ഇതാണ് ഇസ്രയേല്‍ സേനയെ വലയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (6 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (7 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (9 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (10 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (10 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (11 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (11 hours ago)

Malayali Vartha Recommends