ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ്; ഇത് തുടക്കം മാത്രമാണ്; ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വമ്പൻ പ്രഖ്യാപനം

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഒരു വമ്പൻ പ്രഖ്യാപനം . അതായത് ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നാണ് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചിരിക്കുന്നത് . മാത്രമല്ല ഇത് തുടക്കം മാത്രമാണെന്ന് അദ്ദേഹം അവർത്തിച്ച് പറഞ്ഞിരിക്കുകയാണ് . രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം, കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് വെളിപ്പെടുത്തിയില്ല.
റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്, കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ്. എന്തായാലും ഈ സാഹചര്യത്തിൽ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വളരെ ശ്രദ്ധേയമാകുകയാണ് . അതേസമയം, ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 ആയി ഉയർന്നിരിക്കുകയാണ് . 24 മണിക്കൂറിനിടെ 344 കുട്ടികളും ഉള്‍പ്പെടെ 756 പേർ കൊല്ലപ്പെട്ടു . അല്‍ജസീറ ഗാസ ലേഖകന്‍റെ ഭാര്യയും രണ്ട് മക്കളും വ്യേമാക്രമണത്തില്‍ കൊല്ലപ്പെട്ടു.150 ക്യാംപുകളിലായി ആറ് ലക്ഷം പേരുണ്ട് . ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേല്‍ അറിയിച്ചു .
ഗാസയിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ രക്ഷാ സമതിയില്‍ അമേരിക്കയും റഷ്യയും സമവായത്തില്‍ എത്തിയില്ല. യുദ്ധത്തിന് ഇടവേള വേണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോള്‍ എത്രയും പെട്ടന്നുള്ള വെടി നിര്‍ത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha

























