Widgets Magazine
09
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയെഴുത്ത് തുടങ്ങി... തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.... ബൂത്തുകളിൽ വോട്ടർമാരുടെ നിര, ഏഴ് ജില്ലകൾ വിധിയെഴുതുന്നു, പ്രതീക്ഷയോടെ മുന്നണികൾ


രണ്ട് സ്ഥലത്ത് വോട്ടെടുപ്പ് മാറ്റിവെച്ചു.... സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് രണ്ടിടങ്ങളിൽ മാറ്റിവെച്ചു....


ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ


തദ്ദേശ പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴു മണി മുതൽ വൈകുന്നേരം 6 മണി വരെ....ജനവിധി തേടി 36630 സ്ഥാനാർത്ഥികൾ, ഫലപ്രഖ്യാപനം ശനിയാഴ്ച


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

ഹമാസുകള്‍ ബന്ധിയാക്കിയ ഇരന്നൂറിലേറെവരുന്ന ഇസ്രയേലി പൗരന്‍മാരെ ഈ ആശുപത്രിയുടെ ഭൂഗര്‍ഭ അറിയിലാണോ ഒളിപ്പിച്ചിരിക്കുന്നതെന്ന ആശങ്കയിൽ ഇസ്രായേല്‍; അല്‍ ഷിഫ ആശുപത്രിയില്‍ തമ്പടിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികള്‍ ഉടന്‍ കീഴടങ്ങാത്ത പക്ഷം ആശുപത്രി ബോംബിംഗില്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ നീക്കം

20 NOVEMBER 2023 05:04 PM IST
മലയാളി വാര്‍ത്ത

അല്‍ ഷിഫ ആശുപത്രിയില്‍ തമ്പടിച്ചിരിക്കുന്ന ഹമാസ് തീവ്രവാദികള്‍ ഉടന്‍ കീഴടങ്ങാത്ത പക്ഷം ആശുപത്രി ബോംബിംഗില്‍ തകര്‍ക്കാന്‍ ഇസ്രായേല്‍ നീക്കം. ഹമാസുകള്‍ ബന്ധിയാക്കിയ ഇരന്നൂറിലേറെവരുന്ന ഇസ്രയേലി പൗരന്‍മാരെ ഈ ആശുപത്രിയുടെ ഭൂഗര്‍ഭ അറിയിലാണോ ഒളിപ്പിച്ചിരിക്കുന്നതെന്ന ആശങ്കയിലാണ് ഇസ്രായേല്‍. ഇസ്രയേലി പൗരന്‍മാര്‍ ആശുപത്രിയില്‍ ബന്ധികളാക്കപ്പെട്ടിട്ടില്ലെങ്കില്‍ ഇനി മണിക്കൂറുകള്‍ കാത്തിരിക്കില്ല ആശുപത്രി അതിമാരകമായ ബോംബിംഗില്‍ തകര്‍ക്കാന്‍ തന്നെയാണ് സൈന്യം ഒരുങ്ങുന്നത്.

പരിക്കേറ്റ ഇരുന്നൂറോളം ഹമാസ് തീവ്രവാദികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും ഹമാസ് തുരങ്കങ്ങളുടെ ഒരു കവാടം ഇല്‍ ഷിഫ ആശുപത്രിയുടെ അടിത്തട്ടിലാണ് എത്തി നില്‍ക്കുന്നതെന്നും ഇസ്രയേല്‍ ഉറപ്പിച്ചിരിക്കുന്നു. ആശുപത്രിയുടെ ഏറ്റവും അടിയിലെ മൂന്നു നിലകളില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം പരിക്കേറ്റ ഹമാസ് തീവ്രവാദികളാണെന്നും തുരങ്കത്തില്‍ നിന്ന് നേരിട്ട് ഹമാസുകള്‍ ഇവരെ പരിചരിക്കുന്നുവെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നു. ആ നിലകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനവും നല്‍കുന്നില്ല.

ആശുപത്രി ജീവനക്കാരെയും ഇവിടെ ചികിത്സയില്‍ കഴിയുന്ന സ്ത്രീകളെയും വയോധികരെയും കുട്ടികളെയും ഒഴിപ്പിച്ചശേഷം 22 ആശുപത്രി ഏക്കര്‍ കാമ്പസും ആറു നില ആശുപത്രി സമുച്ചയവും ബോംബിംഗില്‍ തകര്‍ക്കും. ഒന്നുകില്‍ ചികിത്സയിലുള്ള ഹമാസ് തീവ്രവാദികള്‍ കീഴടങ്ങുക അതല്ലെങ്കിലും മരിക്കാന്‍ തയാറാവുക എന്നതാണ് ഇസ്രായേലിന്റെ അന്ത്യശാസനം.

ആശുപത്രി തകര്‍ക്കാനായാല്‍ ഇസ്രായേല്‍ സൈന്യത്തിന് നേരിട്ട് ഹമാസിന്റെ തുരങ്കത്തിലേക്ക് കടന്നുകയറി അതിശക്തമായ ആക്രമണം നടത്താമെന്നുമാണ് കണക്കുകൂട്ടല്‍. അതേ സമയം ഇതേ ആശുപത്രിയുടെ അടിത്തട്ടിലോ ഇതിനോട് ചേര്‍ന്ന ഹമാസ് തുരങ്കത്തിലോ ആണ് ഇസ്രയേലികളെ ഹമാസുകള്‍ ബന്ധിയാക്കിയിരിക്കുന്നതെങ്കില്‍ പോരാട്ടം ഏറെ നീളും.

ഹമാസുകളുടെ താവളമായ അല്‍ ഷിഫ ആശുപത്രികളില്‍ കുട്ടികളെയും നവജാതരെയും സ്ത്രീകളെയും കിടത്തിയിരിക്കുന്നത് ഹമാസിന്റെ തന്ത്രമാണെന്നും ഈ വിഭാഗത്തെ ഒഴിപ്പിച്ചശേഷം ആശുപത്രി അപ്പാടെ തകര്‍ത്തേ മതിയാകൂ എന്നതാണ് ഇസ്രായേലിന്റെ തീരുമാനം.

നിലവില്‍ അറുന്നൂറിലധികം അഞ്ഞൂറോളം ആരോഗ്യ പ്രവര്‍ത്തകരും, 1,500 അഭയാര്‍ത്ഥികളും അല്‍ ഷിഫ ആശുപത്രിയിലുണ്ട്. എന്നാല്‍ അഭയാര്‍ഥി എന്ന ലേബലില്‍ കഴിയുന്നവര്‍ ഹമാസ് തീവ്രവാദികള്‍ തന്നെയാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ടാങ്കുകള്‍, സൈനിത വാഹനങ്ങള്‍, ബുള്‍ഡോസറുകള്‍ എന്നിവയുമായി അല്‍ ഷിഫ ആശുപത്രി ഇസ്രായേല്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.

നൂറോളം കമാന്‍ഡോകളും സൈന്യത്തിന്റെ ആറ് ടാങ്കുകളും ആശുപത്രി സമുച്ചയത്തിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ട്. സര്‍ജിക്കല്‍, അത്യാഹിത വിഭാഗങ്ങളിലുള്ളവര്‍ ഒഴികെ എല്ലാ പുരുഷന്മാരോടും അടിയന്തിരമായി ആശുപത്രിയുടെ നടുമുറ്റത്തേക്ക് വരാനാണ് ഇസ്രായേലിന്റെ അന്ത്യശാസനം.
ഗാസയിലെ ആശുപത്രികളുടേയും സ്‌കൂളുകളുടേയും സമീപത്തായി ഹമാസ് തങ്ങളുടെ കമാന്‍ഡ് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സാധാരണക്കാരെ മനുഷ്യ കവചമാക്കി ഉപയോഗിക്കുകയാണെന്നും ആദ്യ ഘട്ടം മുതല്‍ ഇസ്രായേല്‍ ആരോപിച്ചിരുന്നു.

ആശുപത്രി സമുച്ചയത്തിനുള്ളില്‍ കയറിയ ഇസ്രായേല്‍ രഹസ്യാന്വേഷകര്‍ ഒട്ടനവധി ഹമാസ് അംഗങ്ങളെ തോക്കുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയെന്നും അവരെ വധിച്ചതായതായും ഇസ്രായേല്‍ ആവര്‍ത്തിക്കുകയാണ്.
അല്‍ ഷിഫ ആശുപത്രിയിലെ ഔട്ട് ഡോര്‍ പ്രദേശത്തുള്ള തുരങ്കത്തിന്റെ പ്രവേശന കവാടം ഉള്‍ക്കൊള്ളുന്ന ദൃശ്യങ്ങള്‍ ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിരിക്കുന്നു. ആയുധങ്ങള്‍ നിറച്ച ഒരു വാഹനം ആശുപത്രി പരിസരത്ത് നിന്ന് കണ്ടെത്തിയതായി സൈന്യം അറിയിച്ചു. എകെ 47, ആര്‍പിജി, സ്നെപ്പര്‍ റൈഫിള്‍, ഗ്രനേഡ്, മറ്റ് സ്ഫോടക വസ്തുക്കള്‍, തുടങ്ങിയവയെല്ലാം ഈ വാഹനത്തിലുണ്ടായിരുന്നു.

അല്‍ ഷിഫ ആശുപത്രി മറയാക്കി ഹമാസ് പോരാളികള്‍ പ്രവര്‍ത്തിക്കുവെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആറ് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ശിഫ ആശുപത്രി ഗാസ മുനമ്പിലെ തന്നെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളുള്ളതുമായ ആശുപത്രിയാണ്. ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവരെയെല്ലാം ചികിത്സിക്കാന്‍ കെല്‍പുള്ള ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഇവിടെ 900 കിടക്കകളും ആയിരത്തിലേറെ ജീവനക്കാരുമാണുള്ളത്.

നിലവില്‍ ഗാസയുടെ വടക്കന്‍ പ്രദേശം അപ്പാടെ നിലവില്‍ ഇസ്രായേല്‍ നിയന്ത്രണത്തിലായിരിരിക്കുന്നു. ഇന്നോ നാളെയോ തെക്കന്‍ പ്രദേശങ്ങളിലേക്ക് കൂടി ആക്രമണം നീട്ടാണ് നിലവിലെ നീക്കങ്ങള്‍. ഗാസയില്‍ നിന്ന് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ പലായനം ചെയ്ത പാലസ്തീനികള്‍ തെക്കന്‍ പ്രദേശത്തെ ക്യാമ്പുകളാണ് തമ്പടിച്ചിരിക്കുന്നത്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി തകരാറിലാണ്. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് ഇസ്രായേല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം ഏഴിന് ഹമാസ് നടത്തിയ മിന്നല്‍ ആക്രമണത്തില്‍ 1200 ഇസ്രായേലി പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. അന്നു തുടങ്ങിയ ആക്രമണം ഒന്നര മാസം പിന്നിടുമ്പോള്‍ നാലായിരം കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പന്തീരായിരത്തിലേറെ പലീസ്തീനികള്‍ കൊല്ലപ്പെട്ടിരിക്കുന്നു.

ഇതോടകം അല്‍ ഷിഫ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ അമ്പതോളം രോഗികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതെല്ലാം ഹമാസ് തീവ്രവാദികള്‍തന്നെയാണെന്ന് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നു. മാസം തികയാതെ പ്രസവിച്ചതിനെ തുടര്‍ന്ന് ഇന്‍കുബേറ്ററിലാക്കിയ മൂന്ന് നവജാതശിശുക്കളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍ ഇന്‍ക്യുബേറ്റര്‍ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നാണ് കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചത്.

ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ സുരക്ഷിതമായി മാറ്റാന്‍ ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്യുബേറ്ററുകള്‍ നല്‍കാന്‍ സന്നദ്ധമാണെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു. അല്‍ ഷിഫ ആശുപത്രിയെ ഹമാസുകളുടെ താവളമാക്കാന്‍ അനുവദിക്കില്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചുപറയുന്നു.

 

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യരുടെ മുൻ‌കൂർ ജാമ്യഹർജി 10ലേക്ക്... തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  (1 minute ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന്  (22 minutes ago)

സ്ഥാനാർത്ഥി അന്തരിച്ചു...  (30 minutes ago)

ദമ്മാമിലെ പ്രവാസലോകത്തിന് സംഗീതത്തിൻ്റെ മധുരം  (43 minutes ago)

ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ കുഴഞ്ഞ് വീണു...  (56 minutes ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി...  (1 hour ago)

2.70 കോടി രൂപ എക്സ്-ഷോറൂം വില  (1 hour ago)

തിരുവനന്തപുരം കോർപറേഷന്റെ വിഴിഞ്ഞം വാർഡിലും മലപ്പുറം മുത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലും വോട്ടെടുപ്പ് മാറ്റിവെച്ചു  (1 hour ago)

ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരം... കർശനനിയമനടപടി  (1 hour ago)

ഏഴ് ജില്ലകളിൽ വോട്ടെടുപ്പ്....  (2 hours ago)

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (10 hours ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (10 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (10 hours ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (11 hours ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (11 hours ago)

Malayali Vartha Recommends