Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി, ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ... കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ...റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്...

22 NOVEMBER 2023 10:57 AM IST
മലയാളി വാര്‍ത്ത

പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പള്ളിക്കടയിലെ ഭൂഗർഭ നിലകളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്.ആശുപത്രികളും സ്‌കൂളുകളും കുട്ടികളുടെ പ്ലേ സ്‌കൂളുകളും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നത് തെളിയിക്കുന്ന വീഡിയോകൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ- ഷിഫയിൽ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളും ഇസ്രായേൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇസ്രായേൽ ആരോപണങ്ങൾ വ്യാജമാണെന്നാണ് ഹമാസിന്റെ വാദം.

 

അതേസമയം ഇസ്രായേൽ- ഹമാസ് താത്ക്കാലിക വെടിനിർത്തലിന് ധാരണയായതായാണ് വിവരം. ഖത്തറിന്റെ മദ്ധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ധാരണ പ്രകാരം കൈവശമുള്ള 100 ഓളം ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രായേൽ 300 ഓളം പാലസ്തീൻ തടവുകാരെയും വിട്ടയയ്‌ക്കും. ഗാസയിലെ മറ്റൊരു പ്രധാന സായുധ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.ഉത്തര ഗാസയിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കടന്നു.നാലായിരത്തിലധികം പേരെ കാണാതായി. ഹമാസിന്റെ നിരവധി കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു.ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെ ഹമാസ് ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെട്ടിരുന്നു.

കൂടാതെ 240 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെ ഹമാസിനെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്രായേല്‍ കടുത്ത ആക്രമണമാണ് നടത്തുന്നത്. സംഘര്‍ഷം ഏഴാം ആഴ്ചയിലേക്ക് കടന്നപ്പോള്‍, ഹമാസ് ഭരിക്കുന്ന ഗാസ മുനമ്പില്‍ 5,000 കുട്ടികള്‍ ഉള്‍പ്പെടെ 12,300 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് തീവ്രവാദികള്‍ക്കെതിരായ ആക്രമണം തെക്കന്‍ ഗാസയിലേക്ക് വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇസ്രായേല്‍.ഇതിനിടെ തിങ്കളാഴ്ച ഇസ്രായേലിൻ്റെ ഏറ്റവും വലിയ താവളം ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ട് ഹിസ്ബുള്ള (Hizbulla). ഈ ആക്രമണത്തിൽ ഇസ്രായേലിന് കനത്ത നഷ്ടം നേരിട്ടതായി ഹിസ്ബുള്ള അവകാശപ്പെട്ടു. എന്നാൽ ഹിസ്ബുള്ളയുടെ ആക്രമണം സംബന്ധിച്ച് ഇസ്രയേലിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. നേരത്തെ, ഗാസയിൽ ഇസ്രായേൽ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ നിരവധി വീടുകളാണ് തകർന്നത്.

 

ഹമാസ് ഇസ്രായേൽ പോരാട്ടം ആരംഭിച്ച ഒക്ടോബർ ഏഴു മുതൽ തന്നെ ഹിസ്ബുള്ളയും ഇസ്രായേലിനെ ആക്രമിച്ചു തുടങ്ങിയിരുന്നു.ഹിസ്ബുല്ലയുടെ തിങ്കളാഴ്ചത്തെ ആക്രമണമാണ് ഇതുവരെയുണ്ടായ ഏറ്റവും വലിയ ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ പൂർണമായ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വടക്കൻ ഗാസയിലെ ഹമാസ് ഔട്ട്‌പോസ്റ്റും പരിശീലന ക്യാമ്പും തങ്ങളുടെ എട്ടാമത്തെ കവചിത ബ്രിഗേഡ് ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ഇതിനിടയിൽ ഹമാസിൻ്റെ ഡസൻ കണക്കിന് ആയുധങ്ങൾ കണ്ടുകെട്ടുകയും മുപ്പതോളം ഹമാസ് പോരാളികൾ കൊല്ലപ്പെടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.

 

ആക്രമണ റൈഫിളുകൾ, മിസൈലുകൾ, മോർട്ടാറുകൾ, ഡ്രോണുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ, മറ്റ് സാങ്കേതിക ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തതായി ഇസ്രായേൽ പ്രതിരോധ സേന പറയുന്നു. ഒക്ടോബർ ഏഴിന് ഗാസ മുനമ്പിൽ നിന്ന് 5000 ലധികം റോക്കറ്റുകൾ തൊടുത്തുവിട്ടുകൊണ്ടാണ് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചത്. ഇതിന് തൊട്ടുപിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. തുടർന്നു നടന്ന ആക്രമണങ്ങളിൽ ഗാസ മുനമ്പ് പൂർണ്ണമായും നശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (4 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (17 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (30 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (39 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends