Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

ജി20 നേതാക്കളുടെ വിർച്വർ ഉച്ചകോടി ഇന്ന് നടക്കും....രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും...ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കും.. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും യോഗത്തിൽ പങ്കെടുക്കില്ല...

22 NOVEMBER 2023 11:42 AM IST
മലയാളി വാര്‍ത്ത

ജി20 നേതാക്കളുടെ വിർച്വർ ഉച്ചകോടി ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജി20 രാഷ്‌ട്രത്തലവന്മാർ പങ്കെടുക്കും.ഇസ്രായേൽ- ഹമാസ് യുദ്ധം അടക്കമുള്ള നിരവധി ആഗോള പ്രശ്‌നങ്ങൾ ഉച്ചകോടിയിൽ ചർച്ചയായേക്കും. ഇന്ത്യയുടെ അദ്ധ്യക്ഷ സ്ഥാനം ഈ മാസം അവസാനിക്കാനിരിക്കെയാണ് വിർച്വൽ ഉച്ചകോടി വിളിച്ചുചേർത്തിരിക്കുന്നത്.ഇന്ന് വൈകുന്നേരം 5.30 നാണ് യോഗം. ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുക്കും. ഔദ്യോഗിക കാരണങ്ങളാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും യോഗത്തിൽ പങ്കെടുക്കില്ല. അമേരിക്കക്കായി ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ചൈനക്കായി പ്രധാനമന്ത്രി ലി ക്യുയാങും പങ്കെടുക്കും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

നവംബറിൽ നേതാക്കളുടെ ഒരു ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ജി20 ഉച്ചകോടി വേളയിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ യൂണിയനെയും ക്ഷണിതാക്കളായ രാജ്യങ്ങളുടെയും നേതാക്കളെ ഉൾക്കൊള്ളിച്ചുകൊണ്ടാകും നേതാക്കളുടെ യോഗമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 11 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാരെയും വിർച്വൽ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജി20 ൽ പാസാക്കിയ പ്രമേയത്തിന്റെ നടപ്പാക്കൽ സംബന്ധിച്ച ചർച്ചകളാകും യോഗത്തിൽ പ്രധാനമായും നടക്കുക.കഴിഞ്ഞ ദിവസം നടന്ന ബ്രിക്‌സ് നേതാക്കളുടെ യോഗത്തിൽ ചൈനീസ് പ്രസിഡജന്റ് ഷി ജിൻ പിങും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിൽ നിന്നും വിട്ടുനിന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്..

യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുത്തു . ഇക്കാര്യം റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി അറേബ്യ, അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടായിരുന്നു . ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ ഗുട്ടറസും യോഗത്തിൽ പങ്കെടുക്കുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് അറിയിച്ചു.യോഗത്തിൽ ഇസ്രായേൽ വെടിനിർത്തണമെന്ന ആവശ്യം രാജ്യങ്ങൾ മുന്നോട്ടുവെക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിൽ പ്രമേയവും പാസാക്കിയേക്കും. ചൈനീസ് പ്രസിഡന്റും യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇസ്രായേലിനൊപ്പം നിൽക്കുന്ന അമേരിക്കക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു.നിലവിൽ ഇസ്രായേൽ ഉത്തര ഗാസയിൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിർത്തലിന് വഴങ്ങില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഈജിപ്ത് അതിർത്തിയിലൂടെ ദക്ഷിണ ഗാസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാൻ ഇസ്രായേൽ അനുവദിക്കുന്നുണ്ട്.

 

അതേസമയം ഒക്ടോബർ 7ന് ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത് മുതൽ ഇസ്രായേൽ സൈന്യം ഷിഫ ആശുപത്രിയെ ലക്ഷ്യമിടുന്നുണ്ട്.എന്നാൽ രോഗികൾക്കും അഭയാർത്ഥികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷിതമായി കടന്നു പോകാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. എങ്കിലും ആശുപത്രിയിൽ ഇന്ധനത്തിന്റെ അഭാവം മൂലം നിരവധി ആളുകൾ ഇപ്പോഴും മരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.500ലധികം കിടക്കകളും എംആർഐ സ്കാൻ, ഡയാലിസിസ്, തീവ്രപരിചരണ വിഭാഗം തുടങ്ങി നിരവധി സേവനങ്ങൾ രോഗികൾക്ക് ലഭ്യമാക്കുന്ന മികച്ച ആശുപത്രിയാണ് ഷിഫ. അതിനാൽ ഗാസയിൽ നടക്കുന്ന ഭൂരിഭാഗം രക്ഷാപ്രവർത്തനങ്ങളിലും വൈദ്യസഹായം എത്തിക്കുന്നതിൽപ്രധാന പങ്കുവഹിക്കുന്നത് ഈ ആശുപത്രിയാണെന്നും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പതിനായിരകണക്കിന് ആളുകൾ അഭയം തേടിയതും ഈ ആശുപത്രിയിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (7 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (20 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (33 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (42 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends