Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിക്ക് 2.5 മില്യണ്‍ യുഎസ് ഡോളര്‍....സംഭാവന നല്‍കി ഇന്ത്യ...UNRWA എന്ന സംഘടനയ്ക്കാണ് ഇന്ത്യ സഹായം നല്‍കിയത്.... പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന...

22 NOVEMBER 2023 12:15 PM IST
മലയാളി വാര്‍ത്ത

പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിക്ക് 2.5 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കി ഇന്ത്യ. 1950 മുതല്‍ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീനിയന്‍ റെഫ്യൂജീസ്(UNRWA) എന്ന സംഘടനയ്ക്കാണ് ഇന്ത്യ സഹായം നല്‍കിയത്. പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി നേരിട്ടുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന, യുഎന്‍ അംഗരാജ്യങ്ങളില്‍ നിന്ന് സ്വമേധയാ ലഭിക്കുന്ന സംഭാവനകള്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്.2023-24 വര്‍ഷത്തേക്കുള്ള 5 മില്യണ്‍ യുഎസ് ഡോളറിന്റെ വാര്‍ഷിക സംഭാവനയുടെ ഭാഗമായാണ് ഇന്ത്യ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് 2.5 മില്യണ്‍ ഡോളര്‍ നല്‍കിയത്. പലസ്തീനിലെ റമല്ലയിലെ ഇന്ത്യയുടെ ഓഫീസ് അറിയിച്ചു.

 

ഈ സംഭാവന പലസ്തീനിലെ ഇന്ത്യന്‍ പ്രതിനിധി രേണു യാദവ്, യുഎന്‍ആര്‍ഡബ്ല്യുഎയുടെ എക്സ്റ്റേണല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പാര്‍ട്ണര്‍ഷിപ്പ് ഡയറക്ടര്‍ കരീം അമേറിന് കൈമാറി. ജെറുസലേമിലെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ ഫീല്‍ഡ് ഓഫീസില്‍ വെച്ചായിരുന്നു സംഭാവന കൈമാറിയത്. ചടങ്ങില്‍ മേഖലയിലെ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കും ഇന്ത്യയുടെ തുടര്‍ പിന്തുണ ROI അടിവരയിടുന്നതാണ് നീക്കമെന്ന് ഓഫീസ് ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.''ഇന്നലെ ഇന്ത്യയില്‍ നിന്ന് യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് വളരെ ഉദാരമായ സംഭാവന ലഭിച്ചുവെന്ന് സ്ഥിരീകരിക്കുന്നു. ഈ ദുഷ്‌കരമായ സമയത്തും മേഖലയിലുടനീളമുള്ള, പ്രത്യേകിച്ച് ഗാസയിലെ വലിയ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലും ഇത് തികച്ചും സ്വാഗതാര്‍ഹമാണ്,'' യുഎന്‍ആര്‍ഡബ്ല്യുഎയുടെ വക്താവ് താമര അല്‍രിഫായി പറഞ്ഞു.

 

ഒക്ടോബര്‍ 7-ലെ ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെത്തുടര്‍ന്ന് ഗാസ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും - ഏകദേശം 2.3 ദശലക്ഷത്തിലധികം - അവരുടെ വീടുകള്‍ വിട്ട് പലായനം ചെയ്യുകയാണ്. നിലവില്‍ ലക്ഷക്കണക്കിന് പലസ്തീനികള്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കാന്‍ യുഎന്‍ആര്‍ഡബ്ല്യുഎ പാടുപെടുകയാണ്. നവംബര്‍ 19 ന് ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളം വഴി ഇന്ത്യ 32 ടണ്‍ 'മാനുഷിക സഹായം' പലസ്തീനിലെ ജനങ്ങള്‍ക്കായി എത്തിച്ചിരുന്നു . 2020 ജൂണ്‍ 23-ന് നടന്ന വെര്‍ച്വല്‍ സമ്മേളനത്തില്‍, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് 10 മില്യണ്‍ യുഎസ് ഡോളര്‍ സംഭാവന നല്‍കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 2018 മുതല്‍ ഇന്ത്യ ഇതുവരെ 27.5 മില്യണ്‍ യുഎസ് ഡോളര്‍ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് നല്‍കിയിട്ടുണ്ട്. ഗാസയിലെ യുദ്ധത്തിന് മുമ്പ്, രജിസ്റ്റര്‍ ചെയ്ത പലസ്തീന്‍ അഭയാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്, അവരുടെ ദുരിതത്തിന്റെ വ്യാപ്തി, ദാരിദ്ര്യം എന്നിവ കാരണം സംഘടന പ്രതിസന്ധിയിലാണ്.

 

അഞ്ച് പ്രവര്‍ത്തന മേഖലകളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏകദേശം 5.6 ദശലക്ഷം പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവും സംരക്ഷണവും ഏജന്‍സിക്ക് നല്‍കേണ്ടതുണ്ട്. ജോര്‍ദാന്‍, ലെബനന്‍, സിറിയ, വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ മുനമ്പ് എന്നിവിടങ്ങളിലുള്ള പലസ്തീന്‍ അഭയാര്‍ത്ഥികളെ സഹായിക്കുക എന്നതാണ് അവരുടെ ദൗത്യം. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ദുരിതാശ്വാസ, സാമൂഹിക സേവനങ്ങള്‍, ക്യാമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണം, പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ മൈക്രോഫിനാന്‍സ് എന്നിവയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. 2018 ഫെബ്രുവരിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പലസ്തീന്‍ സന്ദര്‍ശന വേളയില്‍, UNRWA കോര്‍ ബജറ്റിലേക്കുള്ള വാര്‍ഷിക സാമ്പത്തിക സംഭാവന നാലിരട്ടിയായി വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ സഹായം 1.25 മില്യണ്‍ ഡോളറില്‍ നിന്ന് 5 മില്യണ്‍ ഡോളറായി. ഇത് കൂടാതെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ മറ്റ് സംഭാവന ദാതാക്കളോടും അവരുടെ സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാന്‍ ഇന്ത്യ ശക്തമായ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്.

 

കൂടാതെ പലസ്തീന്‍ അഭയാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യത്തോടെ ഏജന്‍സിയിലേക്ക് സംഭാവന നല്‍കുന്നത് പരിഗണിക്കാന്‍ മറ്റ് അംഗരാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ദിവസം പലസ്തീന് ഇന്ത്യ വീണ്ടും സഹായം അയച്ചിരുന്നു. മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ അടക്കം 32 ടണ്‍ സാധനങ്ങളുമായി വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം സ്ഥിരീകരിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. 'പലസ്തീനിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ മാനുഷിക സഹായം നല്‍കുന്നത് തുടരുന്നു' എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (6 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (19 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (32 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (41 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (1 hour ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends