Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രായേലും ഹമാസും ഒപ്പുവെച്ച നാലു നാൾ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്നത് ഇന്ന്; കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന് നെതന്യാഹു...

23 NOVEMBER 2023 02:14 PM IST
മലയാളി വാര്‍ത്ത

48 ദിവസങ്ങൾ നീണ്ട ആക്രമണത്തിനൊടുവിൽ ഖത്തറിന്‍റെയും ഈജിപ്തിന്‍റെയും മധ്യസ്ഥതയിൽ ഇസ്രായേലും ഹമാസും ഒപ്പുവെച്ച നാലു നാൾ നീണ്ടുനിൽക്കുന്ന വെടിനിർത്തൽ കരാർ ഇന്ന് പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. പ്രാദേശിക സമയം രാവിലെ 10ന് വെടിനിർത്തൽ ആരംഭിക്കും എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ കരാറിൽ ഇക്കാര്യം വ്യക്തമാക്കാത്ത സാഹചര്യത്തിൽ മധ്യസ്ഥ രാജ്യമായ ഖത്തർ കൂടിയാലോചനകളിലൂടെ തീരുമാനം അറിയിക്കുമെന്ന് യു.എസ് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചു. വെടിനിർത്തൽ എപ്പോൾ ആരംഭിക്കും എന്നറിയില്ലെന്ന് രാത്രി ഇസ്രായേൽ സൈന്യം പ്രതികരിച്ചു. വെടിനിർത്തൽ വേളയിൽ ഗാസയിലെ സൈനികർക്ക് ഇൻറലിജൻസ് വിവരങ്ങൾ കൈമാറുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പറഞ്ഞു.

കരാർ ലംഘിച്ചാൽ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ നിന്ന് 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ. കൈമാറേണ്ട തടവുകാരുടെ പട്ടികയ്ക്ക് ഇസ്രായേലും ബന്ദികളുടെ പട്ടികക്ക് ഹമാസും രൂപം നൽകി. കൂടുതൽ ബന്ദികളെ മോചിപ്പിച്ച് സമഗ്ര വെടിനിർത്തലിലേക്ക് കാര്യങ്ങൾ നീക്കണമെന്ന വിവിധ ലോക രാജ്യങ്ങളുടെ അഭ്യർഥന തൽക്കാലം അംഗീകരിക്കില്ലെന്ന് നെതന്യാഹു പറഞ്ഞു.

ഹമാസിനെ തുരത്തി ബന്ദികളെ പൂർണമായും തിരിച്ചെത്തിക്കുകയെന്ന ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. താൽക്കാലിക വെടിനിർത്തൽ നടപ്പിലാകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെയും നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗാസയിൽ മരണ സംഖ്യ 14.532 ആയി. ഇവരിൽ 6000 പേർ കുട്ടികളാണ്.

കാണാതായ ഏഴായിരം പേരിൽ 4700 പേരും സ്ത്രീകളും കുട്ടികളും. 205 ആരോഗ്യ പ്രവർത്തകരും 64 മാധ്യമ പ്രവർത്തകരും ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടതായി അധികൃതർ വെളിപ്പെടുത്തി. അൽ ശിഫ, അൽ റൻതീസി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതുതായി നിരവധി പേർ മരണപ്പെട്ടതായ റിപ്പോർട്ടുകളും പുറത്തു വന്നു. ഇസ്രായേൽ സൈന്യവും ഫലസ്തീൻ പോരാളികളും തമ്മിൽ ഗാസ നഗരത്തിലും സ്ട്രിപ്പിന്റെ വടക്ക് ഭാഗത്തുള്ള മറ്റ് നിരവധി പ്രദേശങ്ങളിലും ശക്തമായ പോരാട്ടം തുടരുകയാണ്.

 

ബുധനാഴ്ച ഗാസ നഗരത്തിലെ ആഷ് ഷുജായി പ്രദേശത്ത് ഇസ്രായേൽ പത്ത് കെട്ടിടങ്ങൾ തകർത്തതിൽ ഏകദേശം 30 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 24 മണിക്കൂറിൽ ഗാസയിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്. ഗാസയുടെ കര അധിനിവേശം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 75 ആയി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends