Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ മുനമ്പിൽ മുമ്പൊരിക്കലും, കണ്ടിട്ടില്ലാത്ത തോതിൽ നാശനഷ്ടങ്ങളാണ് പാർപ്പിടങ്ങൾക്ക് സംഭവിച്ചതെന്ന് റിപ്പോർട്ട്.... ഗസ്സയിലെ 60 ശതമാനം പാർപ്പിടങ്ങളും ഇസ്രായേൽ ആക്രമണത്തിനിരയായെന്ന് റിപ്പോർട്ട്.... പലതും പൂർണമായും നശിപ്പിക്കപ്പെട്ടവയാണ്....

23 NOVEMBER 2023 03:26 PM IST
മലയാളി വാര്‍ത്ത

ഒക്ടോബർ ഏഴിന് ഇസ്രായേൽ അതിർത്തികളിൽ ഹമാസ് നടത്തിയ കടന്നുകയറ്റത്തിന് നാളുകൾ കഴിഞ്ഞ് തുടക്കം കുറിച്ച യുദ്ധകാല ചർച്ചകളാണ് ഏറെ കഴിഞ്ഞാണെങ്കിലും ആദ്യ ഫലം നൽകുന്നത്. തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഗസ്സ മുനമ്പിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തോതിൽ നാശനഷ്ടങ്ങളാണ് പാർപ്പിടങ്ങൾക്ക് സംഭവിച്ചതെന്ന് റിപ്പോർട്ട്. ഗസ്സയിലെ 60 ശതമാനം പാർപ്പിടങ്ങളും ഇസ്രായേൽ ആക്രമണത്തിനിരയായെന്ന് റിപ്പോർട്ട് പറയുന്നു. ഇവയിൽ പലതും പൂർണമായും നശിപ്പിക്കപ്പെട്ടവയാണ്. ബാക്കിയുള്ള പാർപ്പിടങ്ങൾ ഭാഗികമായും തകർന്നു.ലക്ഷക്കണക്കിനു പേർ തിങ്ങിപ്പാർക്കുന്ന ഗസ്സയിൽ ഇസ്രായേൽ ബോംബിങ്ങിൻറെ ആഘാതം അനുഭവിക്കാത്ത പാർപ്പിടങ്ങൾ കുറവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

2,22,000-ലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ചെയ്തതായി ഫലസ്തീൻ പൊതുമരാമത്ത്, ഭവന വകുപ്പിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് (ഒ.സി.എച്ച്.എ) പറയുന്നത്. ഗസ്സയിലെ 51 ശതമാനത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർക്കപ്പെട്ടു. ഇതോടെ 6,25,000 വിദ്യാർഥികളുടെ പഠനമാണ് ചോദ്യചിഹ്നമാകുന്നത്.വാസയോഗ്യമായ ഒരു കെട്ടിടം മാത്രമേ അവിടെ കണ്ടുള്ളൂ എന്നാണ് ഗസ്സയിലെ ബൈത്ത് ഹനൂൻ നഗരത്തിലേക്ക് ഇസ്രായേൽ സൈന്യത്തിനൊപ്പം പോയ ഒരു ഇസ്രായേലി റിപ്പോർട്ടർ നവംബർ 12-ന് വെളിപ്പെടുത്തിയത്.ഇസ്രായേൽ ആക്രമണത്തിന് മുമ്പ് 52,000-ത്തിലധികം ആളുകൾ താമസിച്ചിരുന്ന നഗരത്തിൻറെ അവസ്ഥയാണിത്.47 നാ​ൾ നീ​ണ്ട ആ​ക്ര​മ​ണ​ത്തി​ൽ 5,600 കു​ട്ടി​ക​ളും 3,550 സ്ത്രീ​ക​ളു​മ​ട​ക്കം 13,000ല​ധി​കം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 31,000 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.ഇസ്രയേലും ഹമാസും അംഗീകരിച്ച വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ 24 മണിക്കൂറിനകം പ്രഖ്യാപിക്കും.

വെ​ടി​നി​ർ​ത്ത​ൽ പ്രാ​ദേ​ശി​ക സ​മ​യം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ഹ​മാ​സ് രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം മൗ​സ അ​ബൂ മ​ർ​സൂ​ക് അ​റി​യി​ച്ചു. ഇ​സ്രാ​യേ​ലി വ​ക്താ​വും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചു. ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല​യും വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള ധാ​ര​ണ​പ്ര​കാ​രം 50 ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ക്കും. പ​ക​രം 150 ഫ​ല​സ്തീ​നി ത​ട​വു​കാ​രെ ഇ​സ്രാ​യേ​ൽ വി​ട്ട​യ​ക്കും. അ​ധി​ക​മാ​യി മോ​ചി​പ്പി​ക്കു​ന്ന 10 ബ​ന്ദി​ക​ൾ​ക്ക് പ​ക​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ ഓ​രോ ദി​വ​സ​ത്തേ​ക്കു​കൂ​ടി ദീ​ർ​ഘി​പ്പി​ക്കു​മെ​ന്നും ക​രാ​റി​ൽ പ​റ​യു​ന്നു. ഗ​സ്സ​യി​ലേ​ക്ക് ഇ​ന്ധ​ന​മ​ട​ക്കം അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കും.യു​ദ്ധ മ​​​​ന്ത്രി​സ​ഭ​യു​​ടെ​യും സു​ര​ക്ഷ മ​​​ന്ത്രി​സ​ഭ​യു​ടെ​യും അം​ഗീ​കാ​ര​ത്തെ തു​ട​ർ​ന്ന് ആ​റു മ​ണി​ക്കൂ​ർ നീ​ണ്ട മാ​ര​ത്ത​ൺ ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് വെടിനിർത്തൽ ക​രാ​റി​ന് ഇ​സ്രാ​യേ​ൽ മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. 35 പേ​ർ ക​രാ​റി​നെ അ​നു​കൂ​ലി​ച്ച​പ്പോ​ൾ തീ​വ്ര​വ​ല​തു​പ​ക്ഷ​ക്കാ​രാ​യ മൂ​ന്നു​പേ​ർ എ​തി​ർ​ത്തു. മോ​ച​ന​ത്തി​ന് അ​ർ​ഹ​രാ​യ 300 ഫ​ല​സ്തീ​നി​ക​ളു​ടെ പ​ട്ടി​ക ഇ​സ്രാ​യേ​ൽ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

ഇ​തി​ൽ 150 പേ​രെ​യാ​കും ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ട്ട​യ​ക്കു​ക. ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്കി എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കും​വ​രെ ആക്രമണം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ഇ​​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു പ്ര​ഖ്യാ​പി​ച്ചു.ഇസ്രായേൽ-ഹമാസ് സംഘർഷം യുദ്ധത്തിനും അപ്പുറത്തേക്ക് പോയെന്ന് ​ഫ്രാൻസിസ് മാർപാപ്പ. ഇതൊരു തീവ്രവാദപ്രവർത്തനമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരൻമാരുടെ ബന്ധുക്കളുമായും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളുടെ ബന്ധുക്കളുമായും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് മാർപാപ്പയുടെ പ്രതികരണം.ഹമാസുമായി ഒരു ബന്ധവുമില്ലാത്ത ഇസ്രായേലിന് നേരിട്ട് ആശയ വിനിമയം സാധ്യമല്ലെന്നതിനാൽ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ കാർമികത്വത്തിൽ ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ചകളത്രയും നടന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends