Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി.... ഈ രോഗം പ്രത്യേക സ്കൂൾ കുട്ടികളിലാണ് കാണപ്പെടുന്നതെന്നാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ...പല ലക്ഷണങ്ങളും ന്യുമോണിയയിൽ നിന്ന് വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ...

23 NOVEMBER 2023 04:08 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്നു പൂർണമായും കരകയറുന്നതിനു മുൻപ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി. കോവിഡ് വ്യാപനത്തിനു പിന്നാലെ കാലഘട്ടം തന്നെ രണ്ടായി മാറുന്ന സാഹചര്യങ്ങൾക്കാണ് ലോകം സാക്ഷിയായത്. കോവിഡിന് (Covid) മുൻപും കോവിഡിന് ശേഷവും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോവിഡ് വ്യാപനത്തിന് ശമനമുണ്ടായെങ്കിലും അതിനുശേഷം യാതൊരു പകർച്ചവ്യാധിയുടെ (Epidemic) പേര് പോലും ജനങ്ങൾക്കിടയിൽ ഭയം വിതയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു പകർച്ചവ്യാധിയുടെ വാർത്തകൾ പുറത്തുവരുന്നത്. ഇതിൽ ഭയപ്പെടേണ്ട പ്രധാന സംഗതി എന്തെന്നാൽ കോവിഡ് പോലെ ഈ പകർച്ചവ്യാധിയുടെയും ഉത്ഭവം ചൈനയിൽ (China) നിന്നുമാണ്. ചൈനയിലെ പല ആശുപത്രികളിലും നിഗൂഢമായ ഈ രോഗം ബാധിച്ചവരെ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

അത്തരം രോഗികൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന സൂചന നൽകുന്നുണ്ട്. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ സംഘടന ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ്. ഈ രോഗം പ്രത്യേക സ്കൂൾ കുട്ടികളിലാണ് കാണപ്പെടുന്നതെന്നാണ് ചൈനയിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ. ചൈനയടക്കം ലോകത്തെ പല രാജ്യങ്ങളും ഇപ്പോഴും കൊറോണയിൽ നിന്ന് പൂർണമായി കരകയറിയിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.അതിനിടയിലാണ് പുതിയ പകർച്ചവ്യാധിയുടെ വിവരങ്ങളുമായി വാർത്തകൾ എത്തുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപനത്തിൻ്റെ പ്രാരംഭ ഘട്ടത്തെ കുറിച്ചുള്ള ഓർമ്മകളാണ് ജനങ്ങളിൽ ഉയരുന്നതും. ഈ പകർച്ചവ്യാധി ന്യുമോണിയയോട് സാമ്യമുള്ളതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിൻ്റെ പല ലക്ഷണങ്ങളും ന്യുമോണിയയിൽ നിന്ന് വ്യത്യസ്തമാണെന്നാണ് റിപ്പോർട്ടുകൾ. ഈ രോഗം ബാധിച്ച കുട്ടികളുടെ ശ്വാസകോശത്തിൽ നീർവീക്കം കാണപ്പെടുന്നുണ്ട്.

അതേസമയം കടുത്ത പനിയോടൊപ്പം ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ പല ഗുരുതരമായ പ്രശ്നങ്ങളും രോഗം ബാധിച്ചവർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിലെ നിഗൂഢമായ `ന്യുമോണിയ´ രോഗം ബാധിച്ച ഏറ്റവും കൂടുതൽ രോഗികൾ വടക്കുകിഴക്കൻ ചൈന, ബീജിംഗ്, ലിയോണിംഗ് എന്നിവിടങ്ങളിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവിടങ്ങളിലെ ആശുപത്രികളിൽ ഇത്തരം രോഗികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. നിലവിലെ സാഹചര്യവും വളരെ മോശമാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. രോഗം എന്താണെന്നുള്ള കാര്യത്തിൽ സ്ഥിരീകരണം ഇല്ലാത്തതു കൊണ്ടുതന്നെ ചികിത്സ സംബന്ധിച്ച് ആശങ്കകളും നിലനിൽക്കുന്നുണ്ട്. പകർച്ചപ്പനി രൂക്ഷമായതിനാൽ ഇവിടുത്തെ സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ലോകമെമ്പാടുമുള്ള മനുഷ്യരിലും മൃഗങ്ങളിലും വന്നുപെടുന്ന രോഗങ്ങളെ നിരീക്ഷിക്കുന്നു

 

ഓപ്പൺ ആക്‌സസ് മോണിറ്ററിംഗ് സിസ്റ്റമായ പ്രോമെഡ് (proMED) അലേർട്ട് ലോകമെമ്പാടും രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ കൂടുതൽ ബാധിച്ചിരിക്കുന്നത് കുട്ടികളെയാണെന്നും ഈ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 2019 ഡിസംബറിൽ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആണ്.‘‘കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്നു വ്യക്തമല്ല. ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ബാധിച്ചതായി സൂചനയില്ല’’– പ്രോമെഡ് വ്യക്തമാക്കി. എന്നാൽ ഇതൊരു മഹാമാരി ആകുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.2019 ഡിസംബർ അവസാനത്തിൽ ഒരു പുതിയ രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ആ മുന്നറിയിപ്പിൽ സൂചിപ്പിച്ച രോഗം പിന്നീട് ലോകമെമ്പാടും പടർന്നു പിടിക്കുകയായിരുന്നു. സാക്ഷാൽ കോവിഡ് എന്ന് സാർസ്- കോവ്-2 (SARS-CoV-2). നാലു വർഷങ്ങൾക്കുശേഷം വീണ്ടും പുതിയ മുന്നറിയിപ്പുമായി പ്രോമെഡ് രംഗത്തെത്തിയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ ഉയർന്ന ഉദ്യോഗസ്ഥരും മെഡിക്കൽ പ്രൊഫഷണലുകളും ശാസ്ത്രജ്ഞരുമൊക്കെ ഈ രോഗത്തിനെതിരെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ശ്വാസകോശ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഒരു അജ്ഞാത രോഗം എന്നതിലുപരി മറ്റു വിവരങ്ങളൊന്നും ഈ രോഗത്തെ സംബന്ധിച്ച് പുറത്തുവന്നിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.ലോകം ഏറെ ആശങ്കയോടെയാണ് ഇപ്പോൾ ഈ റിപ്പോർട്ടുകളെ നോക്കി കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (17 minutes ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (20 minutes ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (25 minutes ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (3 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (3 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (3 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (4 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (4 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (4 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (5 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (5 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (6 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (6 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (7 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends