ഖുര്‍ ആനിലെ ആ വചനം ഹമാസിന്റെ കുഴിതോണ്ടുന്നു;ഇസ്രയേല്‍ ഗാസയില്‍ വിതറിയ ലഘുലേഖകളിലെ എഴുത്ത് ഹമാസിനുള്ള മുന്നറിയിപ്പ്, ഭീകരരെ ഉന്മൂലനം ചെയ്യാന്‍ ഖുര്‍ ആന്‍ വചനം കൂട്ടുപിടിച്ച് നെതന്യാഹു,മാളത്തില്‍ നിന്ന് തലപൊക്കി തലവന്മാര്‍,ഇസ്രയേലിന്റെ നീക്കത്തില്‍ ഭയപ്പെട്ട് ഖത്തര്‍
ഹമാസിന്റെ തലയെടുക്കാന്‍ ഖുര്‍ ആനിലെ ആ വചനം ആയുധമാക്കി ഇസ്രയേല്‍. അക്രമകാരികളെ പ്രളയമെടുക്കുമെന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ അടങ്ങുന്ന ലഘുലേഖകള്‍ തെക്കന്‍ ഗസയില്‍ വിതരണം ചെയ്ത് ഐഡിഎഫ്. ഖാന്‍ യൂനിസില്‍ നിന്നെടുത്ത വീഡിയോ ഫൂട്ടേജില്‍ ഇസ്രയേലി യുദ്ധവിമാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ലഘുലേഖകള്‍ താഴെക്കിടുന്നത് കാണാം. ടണലുകളില്‍ പ്രളയം ഉണ്ടാക്കി ഹമാസ് ഭീകരരെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ സേന. തുരങ്ക സാമ്രാജ്യത്തിനുള്ളില്‍ വിഹരിക്കുന്ന ഭീകരരെ വെള്ളത്തില്‍ മുക്കിക്കൊന്നും വിഷപ്പുക ശ്വസിപ്പിച്ചും ഒരു ദയയും കാണിക്കാതെ കൊലപ്പെടുത്തുകയാണ് നെതന്യാഹു. അവര്‍ പോരാളികളല്ല ഭീകരരാണ് അതിക്രൂരമായിരിക്കണം അവരുടെ മരണമെന്നാണ് നെതന്യാഹു വാദിക്കുന്നത്. ഭീകരരെ ഉന്മൂലനം ചെയ്യാന്‍ ഖുര്‍ ആന്‍ വചനം കൂട്ടുപിടിച്ച് നെതന്യാഹു.
അവര്‍ അക്രമകാരികളായിരിക്കെ പ്രളയം അവരെ കൊണ്ടുപോയി' എന്ന ഖുര്‍ആന്‍ വചനമാണ് ലഘുലേഖകളില്‍ ഉള്ളത്. ഡേവിഡിന്റെ നക്ഷത്രത്തിനും ഇസ്രയേലി ആര്‍മിയുടെ ലോഗോക്കുമൊപ്പമുള്ള വചനങ്ങള്‍ ഖുര്‍ആനിലെ നൂഹ് നബിയുടെയും ബൈബിളിലെ നോവയുടെയും കഥയാണ് ഉദ്ദേശിക്കുന്നത്. ഇരു വേദഗ്രന്ഥങ്ങളിലും, അക്രമകാരികളെ ദൈവം പ്രളയം കൊണ്ട് നശിപ്പിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഇസ്രയേല്‍ സേനയുടെ നടപടിയില്‍ ഹമാസുകള്‍ പ്രതിഷേധം അറിയിച്ചു. ഇസ്രയേലാണ് അക്രമകാരികള്‍, ഞങ്ങളല്ലായെന്ന് ഹമാസ് നേതാക്കന്മാര്‍ പറയുന്നത്. അധിനിവേശം ചെറുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഗാസ ഞങ്ങളുടെ മണ്ണാണ് ഇവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതും ഞങ്ങളായിരിക്കും. ഒരു പ്രളയത്തിനും ഞങ്ങളെ ഇല്ലാതാക്കാനാകില്ലെന്ന് തലവന്മാരുടെ വെല്ലുവിളി.
എന്നാല്‍ വിശുദ്ധ ഖുര്‍ ആനിലെ വചനങ്ങള്‍ എഴുതുന്ന നോട്ടീസ് എന്തിന് ഗാസയില്‍ വിതറുന്നുവെന്ന് പലസ്തീനിലെ സാധാരണ ജനങ്ങളും ചോദിക്കുന്നു. ഞങ്ങള്‍ ഭീകരരല്ല ഞങ്ങള്‍ ഹമാസിന്റെ പക്ഷക്കാരുമല്ലെന്ന് പലസ്തീനികള്‍ പറയുന്നു. ഞങ്ങളുടെ പക്കല്‍ ആയുധങ്ങളില്ല, ഞങ്ങള്‍ തീവ്രവാദികളല്ല, ഞങ്ങള്‍ തെറ്റൊന്നും ചെയ്യുന്നില്ല. പിന്നെ എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം?' വടക്കന്‍ ഗസയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഉം ഷാദി അബു അല്‍ തറബീഷ് പറഞ്ഞു. ഗസ മുനമ്പിലെ തുരങ്കങ്ങള്‍ കടല്‍ വെള്ളം ഒഴുക്കി നശിപ്പിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയാണോ പ്രളയ പരാമര്‍ശത്തിലൂടെ ഇസ്രയേല്‍ ഉദ്ദേശിക്കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
നവംബറില്‍ തെക്കന്‍ ഗസയിലെ അല്‍ഷാദി അഭയാര്‍ത്ഥി ക്യാമ്പിന് സമീപത്തായി ഇസ്രയേലി സേന അഞ്ച് കടല്‍ വെള്ള പമ്പ് സെറ്റുകള്‍ തയ്യാറാക്കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിറ്ററേനിയന്‍ കടലുകളില്‍ നിന്നുള്ള വെള്ളം മണിക്കൂറില്‍ 1000 ക്യു.മി എന്ന നിരക്കില്‍ പമ്പുകള്‍ ഉപയോഗിച്ച് അടിക്കാന്‍ സാധിക്കുമെന്നും ഗസയിലെ തുരങ്കങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുരങ്കങ്ങള്‍ പ്രളയത്തിലൂടെ നശിപ്പിക്കുന്നത് ഗസയിലെ മണ്ണിനെ പ്രതികൂലമായി ബാധിക്കുമെന്നും നിലവിലെ മാനുഷിക പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്നും അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.
ഗാസയെന്ന നഗരം നശിച്ച് കഴിഞ്ഞു. ഒന്നിനും കൊള്ളാത്ത ഭൂമിയാണിന്നത്. ഇസ്രയേല്‍ യുദ്ധം ഗാസയുടെ ഹൃദയം തകര്‍ത്ത് കഴിഞ്ഞു. തകര്‍ന്നടിഞ്ഞ കുറേ കെട്ടിടങ്ങള്‍ മാത്രം. സര്‍വ്വതും നഷ്ടപ്പെട്ട് കുടിയിറക്കപ്പെട്ട കുറേ മനുഷ്യരും. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും തയ്യാറല്ല. തീര്‍ത്തുകെട്ടുമെന്ന് ഇസ്രയേലും നാശംവരുത്തുമെന്ന് ഹമാസും പറയുന്നു. ഇതിനിടയില്‍ ചത്തൊടുങ്ങുന്നതാകട്ടെ കുറേ പാവം മനുഷ്യരും. ആരും പറഞ്ഞാലും യുദ്ധം നിര്‍ത്തില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ച് കഴിഞ്ഞു. യുദ്ധം നിര്‍ത്താന്‍ യുഎന്‍ ആവശ്യപ്പെട്ടിട്ടും ഇസ്രയേല്‍ അതിന് തയ്യാറായിട്ടില്ല. ഹമാസ് ഈ ഭൂമുഖത്ത് ഉണ്ടാകരുത്. അവരുടെ സര്‍വ്വനാശം കണ്ടേ യുദ്ധം നിര്‍ത്തുവെന്ന് നെതന്യാഹു വ്യക്തമാക്കുന്നു. ഇരുകൂട്ടരും അയവില്ലാതെ നില്‍ക്കുന്നു. അതിന്റെ കൂടെ ഹമാസിനെ സഹായിക്കാന്‍ ഹിസ്ബുള്ളയും ഹൂതി ഗ്രൂപ്പും ഒളിയുദ്ദം നടത്തുന്നു. സഹായം നല്‍കുന്നത് ഇറാനും.
ഇതിനിടെ ഡസന്‍ കണക്കിന് പലസ്തീനികളായ സിവിലിയന്മാരെ ജീവനോടെ കുഴിച്ചുമൂടണമെന്ന് ഇസ്രയേല്‍ അധീനതയിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയുടെ ഡെപ്യൂട്ടി മേയറിന്റെ വിവാദ പ്രസ്താവന. ഇസ്രയേല്‍ വലതുപക്ഷ പ്രവര്‍ത്തകനും രാഷ്ട്രീയക്കാരനുമായ മേയര്‍ അരിഹ് കിങ് പലസ്തീനികള്‍ മനുഷ്യത്വമില്ലാത്തവരാണെന്നും പറഞ്ഞു. ഗസയിലെ വീടുകളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിടികൂടിയ നിരായുധരായ ഫലസ്തീനികളെ 'നാസി മുസ്‌ലിങ്ങള്‍' എന്നാണ് മേയര്‍ അരിഹ് കിങ് ഒരു പ്രസ്താവനയിലൂടെ വിളിച്ചത്.
പലസ്തീനികളെ ഉന്മൂലനം ചെയ്യുന്നതില്‍ ഇസ്രയേല്‍ സൈന്യവും ഭരണകൂടവും വേഗത കൂട്ടണമെന്നും അരിഹ് കിങ് എക്‌സില്‍ കുറിച്ചു. താനായിരുന്നെങ്കില്‍ ഡി 9 ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളെ ജീവനോടെ കുഴിച്ചിടുമായിരുന്നുവെന്നും സിവിലിയന്മാരെ ഉറുമ്പുകള്‍ എന്ന് വിളിക്കുമെന്നും കിങ് പറഞ്ഞു. പലസ്തീനികളെ മനുഷ്യരായും മനുഷ്യ മൃഗങ്ങളായും പരിഗണിക്കുന്നില്ലെന്ന് കിങ് പറഞ്ഞു. അതേസമയം പലസ്തീന്‍ സിവിലിയന്മാര്‍ മനുഷ്യത്വമില്ലാത്തവരാണെന്നും അവരോട് ഇത്തരത്തിലാണ് പെരുമാറേണ്ടതെന്നും കിങ് പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.
https://www.facebook.com/Malayalivartha