Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഗാസയില്‍ പലസ്തീന്‍കാരെ ഇസ്രയേല്‍ മനഃപൂര്‍വം പട്ടിണിമരണത്തിലേക്കു നയിക്കുന്നു... ബോംബാക്രമണത്തിലും വിട്ടുവീഴ്ചകാട്ടാതെ സൈന്യം...ഞായറാഴ്ച തുടങ്ങിയ ബോംബാക്രമണത്തില്‍ 110-ത്തിലേറെപ്പേര്‍ മരിച്ചെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം...

19 DECEMBER 2023 12:07 PM IST
മലയാളി വാര്‍ത്ത

ഗാസയില്‍ പലസ്തീന്‍കാരെ ഇസ്രയേല്‍ മനഃപൂര്‍വം പട്ടിണിമരണത്തിലേക്കു നയിക്കുന്നുവെന്ന് മനുഷ്യാവകാശസംഘടനകള്‍ ആരോപിക്കുന്നതിനിടെ ബോംബാക്രമണത്തിലും വിട്ടുവീഴ്ചകാട്ടാതെ സൈന്യം. ജബലിയയില്‍ ഞായറാഴ്ച തുടങ്ങിയ ബോംബാക്രമണത്തില്‍ 110-ത്തിലേറെപ്പേര്‍ മരിച്ചെന്ന് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മരണം ഇരുപതിനായിരത്തോളമായി.ഗാസയിലെ സാധാരണക്കാരെ പട്ടിണിക്കിട്ടു കൊല്ലുകയെന്നത് ഇസ്രയേല്‍ യുദ്ധമുറയാക്കുന്നുവെന്നും അത് യുദ്ധക്കുറ്റമാണെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു.) പറഞ്ഞു. ഗാസയിലുള്ളവര്‍ക്ക് വെള്ളവും ആഹാരവും ഇന്ധനവും നല്‍കുന്നത് ഇസ്രയേല്‍സൈന്യം മനഃപൂര്‍വം തടയുന്നുവെന്നും കൃഷിനശിപ്പിക്കുന്നുവെന്നും എച്ച്.ആര്‍.ഡബ്ല്യു. പറഞ്ഞു.

 

എന്നാല്‍, എച്ച്.ആര്‍.ഡബ്ല്യു. ജൂതവിരുദ്ധ, ഇസ്രയേല്‍വിരുദ്ധ സംഘടനയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ആരോപിച്ചു.യുദ്ധത്തിന് അറുതിവരുത്തണമെന്ന് അഭ്യര്‍ഥിക്കാനായി യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വീണ്ടും ഇസ്രയേലിലെത്തി. ലെബനന്‍, ഇറാഖ്, സിറിയ, യെമെന്‍ എന്നീ രാജ്യങ്ങളിലെ ഇറാന്‍ അനുകൂലപ്രസ്ഥാനങ്ങളും ഇസ്രയേലിനുനേരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ഓസ്റ്റിന്റെ സന്ദര്‍ശനം.ഇസ്രയേലിനെ പിന്തുണയ്ക്കുന്ന യു.എസിന്റെ പശ്ചിമേഷ്യയിലെ താവളങ്ങളും ചില സായുധസംഘടനകള്‍ ലക്ഷ്യംവെക്കുന്നുണ്ട്.അതിനിടെ, ഗാസയിലേക്ക് സഹായമെത്തിക്കുന്നതിനായി വീണ്ടും യുദ്ധം നിര്‍ത്തിവെക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഖത്തര്‍ പറഞ്ഞു. ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു കഴിഞ്ഞമാസം ഒരാഴ്ച ഇസ്രയേലും ഹമാസും വെടിനിര്‍ത്തിയത്.

ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ തലവന്‍ ഡേവിഡ് ബാര്‍ണിയ, ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയെ കണ്ടതായി വാര്‍ത്തയുണ്ട്.ഇതിനിടയ്ക്ക് വെസ്റ്റ് ബാങ്കിലെ അല്‍ ഫറ അഭയാര്‍ഥിക്യാമ്പില്‍ തിരച്ചിലിനെത്തിയ ഇസ്രയേല്‍സൈന്യം നാലുപലസ്തീന്‍കാരെ വെടിവെച്ചുകൊന്നു. ഗാസയില്‍ യുദ്ധം തുടങ്ങിയശേഷം വെസ്റ്റ് ബാങ്കില്‍ മുന്നൂറിലേറെപ്പേരെയാണ് ഇസ്രയേല്‍ വധിച്ചത്.ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസ്സർ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ മാതൃകേന്ദ്രത്തിന്റെ ചുവരിലാണ് ഇസ്രയേൽ ഷെൽ പതിച്ചത്. വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം വകവെക്കാതെയാണ് ഗസ്സയിൽ ഇസ്രയേൽ ആക്രമണം തുടരുന്നത്.ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സൈന്യം ഞായറാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു. താമസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

 

നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. തകർന്നുവീണ കോൺക്രീറ്റ് കൂനകൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തുടരുകയാണെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.സെൻട്രൽ ഗസ്സയിലെ നുസൈറത്ത് അഭയാർഥി ക്യാമ്പിലും ഇസ്രയേൽ ആക്രമണം നടത്തി. 15 േപരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹനീൻ അലി അൽ-ഗുത്ഷാൻ എന്ന മാധ്യമപ്രവർത്തകയും കൊല്ലപ്പെട്ടവരിലുൾപ്പെടും. ഇതുകൂടാതെ, അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു.

ഗസ്സയിലെ ഖാൻ യൂനിസ് നഗരത്തിലെ നാസ്സർ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ മാതൃകേന്ദ്രത്തിന്റെ ചുവരിലാണ് ഇസ്രയേൽ ഷെൽ പതിച്ചത്. വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രി മുറ്റത്ത് കഴിഞ്ഞ ദിവസം രോഗികളടക്കം 20 പേരെ ഇസ്രയേൽ സേന ബുൾഡോസർ കയറ്റി കൊലപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഭയാർഥികൾ ബുൾഡോസറിനടിയിൽ ഞെരിഞ്ഞമർന്നു. ആശുപത്രിയുടെ വലിയൊരു ഭാഗവും സൈന്യം തകർത്തു.വെടിനിർത്തലിനുള്ള അന്താരാഷ്ട്ര സമ്മർദം വകവെക്കാതെയാണ് ഗസ്സയിൽ മനുഷ്യത്വരഹിത ആക്രമണം ഇസ്രയേൽ തുടരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (44 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (55 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends