Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഇറാന്‍ സുന്ദരികള്‍ ഉടുതുണി അഴിച്ചു;സൈനിക രഹസ്യങ്ങള്‍ ഹമാസിന്റെ കയ്യിലെത്തി, ഇറാനൊരുക്കിയ തേന്‍ കെണി വലിയ ചര്‍ച്ചയാകുന്നു, ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ചെയ്ത ചതികളെല്ലാം പുറത്ത്,ഐഡിഎഫിനെ വീഴ്ത്താന്‍ ടെഹ്‌റാന്റെ നാറിയ കളി

19 DECEMBER 2023 07:51 PM IST
മലയാളി വാര്‍ത്ത

ഗാസ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുകയും ഗാസയെ നിയന്ത്രിക്കുകും ചെയ്യുന്ന ഹമാസ് പോരാളികള്‍ ഒക്ടോബര്‍ മാസം ഏഴാം തീയതി ഇസ്രായേലിലേക്ക് മിന്നല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഇസ്രായേല്‍ സൈന്യം ഹമാസുകളെ നിലം പരിശാക്കിയ വാര്‍ത്തകള്‍ നമ്മള്‍ കേട്ടതാണ്. ഹമാസ് തീവ്രവാദികളെയും നേതാക്കളെയും കുടുക്കാനുള്ള യുദ്ധത്തില്‍ നിരപരാധികളായ സിവിലിയന്മാര്‍ക്കും ജീവഹാനി സംഭവിച്ചിട്ടുണ്ട് . 1200ലധികം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകളെ ബന്ദികളാക്കുകയും ചെയ്തതിന് തിരിച്ചടിയായി ഇസ്രായേല്‍ ഗാസയില്‍ അതിശക്തമായ വ്യോമക്രമണവും പിന്നാലെ കരയാക്രമണവും നടത്തിവരികയാണ് . രണ്ട് മാസത്തിലേറെയായി തുടരുന്ന ഈ പോരാട്ടത്തില്‍ ഗാസ തകര്‍ന്നു തരിപ്പണമായി, ഇതുവരെ 19,000 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നുള്ളത് യാഥാര്‍ത്ഥ്യവുമാ ണ് .

ഹമാസിന് ഈ അക്രമണങ്ങള്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നത് ഇറാന്‍ ആണെന്ന് ആദ്യം മുതല്‍ തന്നെ വ്യക്തമാ ണ് . ഇപ്പോള്‍ ഇസ്രായേല്‍ സൈനികരെ ഹണിട്രാപ്പുചെയ്ത് രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇറാന്‍ പെണ്‍കുട്ടികളെ ഉപയോഗിച്ചതായി തെളിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വടക്കന്‍ നഗരമായ മഷാദില്‍ ഹീബ്രു ഭാഷയറിയാവുന്ന ഒരു കൂട്ടം ഇറാന്‍ സ്ത്രീകളെ ഈ ജോലിക്കായി നിയോഗിച്ചിട്ടുണ്ടെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള വാര്‍ത്താ ഏജന്‍സിയായ ഇറാന്‍ ഇന്റര്‍നാഷണല്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് . ഈ സ്ത്രീകള്‍ ഇസ്രായേല്‍ സൈനികര്‍ക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ച് ഹണിട്രാപ്പ് ചെയ്യാന്‍ ശ്രമിച്ചുവെന്നുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ഈ ഇറാനിയന്‍ വനിതകള്‍ക്ക് പരിശീലനം നല്‍കിയത് ഇറാനിലെ റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് ഹീബ്രു ഭാഷയില്‍ മികച്ച പരിശീലനം നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി ഇസ്രായേല്‍ സൈനികരുമായി എങ്ങനെ ബന്ധപ്പെടണമെന്നും അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കേണ്ടത് എങ്ങനെയാണെന്നും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇസ്രായേലി സൈനികരെ വലിയിലാക്കാന്‍ വേണ്ടി അവര്‍ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.



ഇസ്രായേലി സൈനികരെ കുടുക്കാന്‍ ഇറാനിയിന്‍ സ്ത്രീകള്‍ വ്യാജ പേരുകളിലുള്ള സമൂഹമാധ്യമ പ്രൊഫൈലുകളാണ് ഉപയോഗിക്കുന്നത്. അതേസമയം അവര്‍ സൈനികര്‍ക്ക് അയച്ചുകൊടുക്കുന്ന ചിത്രങ്ങളും വീഡിയോകളും യാഥാര്‍ത്ഥ്യം തന്നെയായിരുന്നു. ഇത്തരത്തില്‍ അയക്കപ്പെട്ട ചില ചിത്രങ്ങളിലും വീഡിയോകളിലും ഇറാനിയന്‍ സ്ത്രീകള്‍ തൊപ്പികള്‍ ധരിച്ച് കനത്ത മേക്കപ്പ് ധരിച്ചതായാണ് കാണപ്പെട്ടത്. ചില ചിത്രങ്ങളില്‍ സ്ത്രീകള്‍ നാമ മാത്രമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. അതേസമയം അയച്ചുകൊടുത്ത ചിത്രങ്ങളില്‍ ചിലതില്‍ ഇറാനിയന്‍ സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരമായി കാണപ്പെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം 22 വ്യത്യസ്ത പ്രൊഫൈലുകളില്‍ നിന്നാണ് ഇസ്രായേല്‍ സൈനികരെ സ്വധീനിക്കാന്‍ ശ്രമം നടന്നത്. ഇതില്‍ രണ്ട് സ്ത്രീകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം. രണ്ട് സ്ത്രീകളും മഷാദ് നഗരത്തില്‍ നിന്നുള്ളവരാണെന്നും അവരുടെ പേര് സമീറ ബാഗ്ബാനി തര്‍ഷിജി, ഹനിയ ഗഫാരിയന്‍ എന്നിങ്ങനെയാണെന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്.

ഹണിട്രാപ്പിലൂടെ സ്ത്രീകള്‍ക്ക് നിരവധി വിവരങ്ങള്‍ ഇസ്രായേല്‍ സൈനികരുടെ പക്കല്‍ നിന്ന് ലഭിച്ചുവെന്നും അവ ഹമാസിന് കൈമാറിയതായും ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്ന വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. ഇതില്‍ നിന്നും ഇസ്രായേല്‍ സൈനികരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഹമാസ് തീവ്രവാദികള്‍ ഹണിട്രാപ്പ് ഉപയോഗിക്കുന്നുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നതെന്നും വാര്‍ത്ത ഏജന്‍സി വ്യക്തമാക്കുന്നു. ഇതാദ്യമല്ല ഇത്തരമൊരു ഹണിട്രാപ്പ് പുറത്തുവരുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഹണിട്രാപ്പിലൂടെ ഹമാസ് തങ്ങളുടെ സൈനികരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രതിരോധ സേന സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഇസ്രായേല്‍ പ്രതിരോധ സേന നശിപ്പിക്കുകയും ചെയ്തിരുന്നു. ഹണിട്രാപ്പിന് നേതൃത്വം നല്‍കുന്നത് ഇറാനാണെന്നും സൈനികരെ വശീകരിക്കാന്‍ സ്ത്രീകളുടെ വോയ്‌സ് റെക്കോര്‍ഡിംഗുകളും വീഡിയോ കോളുകളും ഉപയോഗിക്കുന്നുണ്ടെന്നും ഐഡിഎഫ് പറഞ്ഞിരുന്നു. ഈ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ സൈറ്റുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (43 minutes ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (54 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (1 hour ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (1 hour ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (2 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (2 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (3 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (3 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (3 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (4 hours ago)

Malayali Vartha Recommends