തോക്കുനിയന്ത്രണ നടപടിയുമായി ഒബാമ, മാര്‍ഗരേഖ ഭരണകൂടം പുറത്തിറക്കി

തോക്കുനിയന്ത്രണം കര്‍ക്കശമാക്കുന്നതിനുള്ള മാര്‍ഗരേഖ ഒബാമ ഭരണകൂടം പുറത്തിറക്കി. ഇതനുസരിച്ച് എല്ലാ തോക്കുവില്പനക്കാരും ലൈസന്‍സ് എടുക്കണം. തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിക്കണം. ഇതിനായി എഫ്ബിഐ കൂടുതല്‍ പേരെ നിയമിക്കും.
പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിക്കുന്ന ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്‌ളിക്കന്മാരുടെ എതിര്‍പ്പു മറികടക്കാന്‍ എക്‌സിക്യൂട്ടീവ് അധികാരം പ്രയോഗിച്ചാണ് ഉത്തരവു പുറപ്പെടുവിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha