Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ചെങ്കടൽ പിടിച്ചടക്കി ഹൂതികൾ.. യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളും മുന്നേറ്റം ശക്തമാക്കി...യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധക്കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ആക്രമണം..സൂയസ് കനാൽ വഴിയുള്ള ആഗോള വ്യാപാരസഞ്ചാരം പ്രതിസന്ധിയിലായി...

20 DECEMBER 2023 11:52 AM IST
മലയാളി വാര്‍ത്ത

തെക്കൻ ഗസയിൽ റഫയിലെ റെസിഡൻഷ്യൽ ഏരിയയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പലസ്തീനികൾ കൊല്ലപ്പെട്ടു. ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്. അതെ സമയം ഇസ്രയേൽ മിസൈൽ ആക്രമണവും കരയുദ്ധവും കടുപ്പിച്ചപ്പോൾ ചെങ്കടലിൽ വെല്ലുവിളി ഉയർത്തി യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളും മുന്നേറ്റം ശക്തമാക്കി. യുഎസിന്റെയും ഇസ്രയേലിന്റെയും യുദ്ധക്കപ്പലുകൾക്കു നേരെ മിസൈലുകളും ഡ്രോണുകളുമുപയോഗിച്ച് ആക്രമണം നടത്തിയ ഹൂതികൾ കച്ചവടക്കപ്പലുകളും ലക്ഷ്യമിട്ടു. ഇതോടെ സൂയസ് കനാൽ വഴിയുള്ള ആഗോള വ്യാപാരസഞ്ചാരം പ്രതിസന്ധിയിലായി. ലോകത്തെ വലിയ കണ്ടെയ്നർ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി അടക്കം 3 വ്യാപാരക്കപ്പൽ ഏജൻസികൾ സൂയസ് കനാലിലൂടെയുള്ള ചരക്കുനീക്കം നിർത്തിവച്ചു.

 

ലൈബീരിയൻ ചരക്കുകപ്പൽ പ്ലാറ്റിയം ത്രീ കഴിഞ്ഞയാഴ്ച ചെങ്കടലിൽ ഹൂതികൾ ആക്രമിച്ചിരുന്നു. ആളപായം ഒഴിവായെങ്കിലും ചരക്ക് തീപിടിച്ചുനശിച്ചു. മറ്റൊരു ലൈബീരിയൻ കപ്പലിലും മിസൈൽ പതിച്ചിരുന്നു. മിസൈൽവേധ സംവിധാനമുപയോഗിച്ച് ചെങ്കടലിൽ 14 ഡ്രോണുകൾ തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. താൽക്കാലിക വെടിനിർത്തലിന് തയ്യാറാണെന്ന് ഇസ്രയേൽ പ്രസിഡന്റ് അറിയിച്ചു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യുഎൻ രക്ഷാ സമിതി അല്പ സമയത്തിനകം വോട്ടിനിടും.പ്രമേയത്തിൽ വെടിനിർത്തലെന്ന വാക്ക് ഉപയോ​ഗിച്ചാൽ ഹമാസിന് ​ഗുണകരമാകുമെന്ന് യു.എസ്.പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഓഷ്വിറ്റ്‌സ് അഭയാര്‍ത്ഥി ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്നാണ് ഇസ്രയേലിലെ ടൗണ്‍ കൗണ്‍സില്‍ മേധാവി അഭിപ്രായപ്പെട്ടത്. ഗസ്സ മുനമ്പ് തകര്‍ത്ത് തരിപ്പണമാക്കി മാറ്റണമെന്നും ഗസ്സ നിവാസികളെ ലെബനനിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് അയയ്ക്കണമെന്നുമാണ് പ്രഖ്യാപനം.

തകര്‍ന്ന് തരിപ്പണമാകുന്ന ഗസ്സ അറിയപ്പെടുക പോളണ്ടിലെ ഓഷ്വിസ്റ്റ് അഭയാര്‍ത്ഥി ക്യാമ്പിന്റെ മാതൃകയിലായിരിക്കും. ഇസ്രയേലിലെ ഒരു പ്രാദേശിക റേഡിയോ ചാനലിനോടായിരുന്നു ഡേവിഡ് അസൗലൈയുടെ പ്രതികരണം. 1930കളില്‍ നാസി ജര്‍മ്മനി സ്ഥാപിച്ച കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പാണ് ഓഷ്വിറ്റ്‌സ്. 1942ല്‍ ക്യാമ്പ്, യൂറോപ്പിലെ ജൂതന്മാരുടെ ഏറ്റവും വലിയ ഉന്മൂലന കേന്ദ്രമായി മാറി. പത്ത് ലക്ഷത്തോളം വരുന്ന ജൂതന്മാരാണ് ഓഷ്വിസ്റ്റിലെ ഗ്യാസ് ചേംബറുകള്‍ക്കുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്.‘ഗസ്സ മുഴുവന്‍ ഇടിച്ചുനിരത്തണം. മുനമ്പിലെ ആളുകളെയെല്ലാം സൈന്യം ലെബനന്‍ തീരത്തേക്ക് കൊണ്ടുപോകണം. അവിടെ മതിയായ അഭയാര്‍ത്ഥി ക്യാമ്പുകളുണ്ട്. കടല്‍ത്തീരം മുതല്‍ ഗാസ അതിര്‍ത്തി വേലി വരെ സുരക്ഷാ സ്ട്രിപ്പ് സ്ഥാപിക്കണം. ഓഷ്വിറ്റ്‌സ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനോട് സാമ്യമുള്ള മ്യൂസിയമാക്കി ഗസ്സയെ മാറ്റുകയാണ് ചെയ്യേണ്ടത്’. ഡേവിഡ് അസൗലൈ പറഞ്ഞു.

 

ജൂതന്മാരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്‌ലറുടെ ക്യാമ്പ് പോലെ ഗസ്സയെ മാറ്റണമെന്ന പ്രഖ്യാപനത്തോട് രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പലസ്തീനികളെ ഗസ്സയില്‍ വീണ്ടും താമസിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നും ടൗണ്‍ കൗണ്‍സില്‍ തലവന്‍ പറഞ്ഞു.അതെ സമയംഇസ്രയേൽ ആക്രമണത്തി‌ൽ പരിക്കേറ്റവരും കാൻസർ രോഗികളുമായി ഗാസയിൽ നിന്നുള്ള ആറാമത് വിമാനം അബുദാബിയിലെത്തി. ചികിത്സ ആവശ്യമുള്ള 61കുട്ടികളും കുടുംബാംഗങ്ങളും സംഘത്തിലുണ്ട്​. യുഎഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്‌യാന്റെ നിർദേശത്തെ തുടർന്നാണ്​ ചികിത്സ ആവശ്യമുള്ളവരെ രാജ്യത്ത് ​എത്തിക്കുന്ന പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.പരിക്കേറ്റ 1000 കുട്ടികളെയും 1000 കാൻസർ രോഗികളെയും ഗസ്സയിൽ നിന്ന്​ എത്തിച്ച് യുഎഇ ​ ആശുപത്രികളിൽ ചികിത്സിക്കാനാണ്​ പ്രസിഡന്‍റ്​ ഉത്തരവ് നൽകിയത്​. ഈജിപ്തിലെ അൽ ആരിഷ്​ വിമാനത്താവളം വഴിയാണ്​ സംഘത്തെ അബുദാബിയിലെത്തിച്ചത് ​. കുട്ടികൾക്കൊപ്പം 71കുടുംബാഗങ്ങളും അബുദാബിയിലെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (30 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (46 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (58 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends