Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഇസ്രയേൽ-ഹമാസ് യുദ്ധം...ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി... സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു...ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി... യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇരുനേതാക്കളുടെയും സംഭാഷണത്തെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ...

20 DECEMBER 2023 12:25 PM IST
മലയാളി വാര്‍ത്ത

ഇസ്രയേൽ-ഹമാസ് യുദ്ധത്തെക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവർത്തിച്ച മോദി, യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കണമെന്നും പറഞ്ഞു. നെതന്യാഹുവുമായി സംസാരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.
ഇരുവരും തമ്മിൽ വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടന്നതായി എക്സിൽ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിൽ ഇരുനേതാക്കളുടെയും സംഭാഷണത്തെ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. സമുദ്രാതിർത്തിയിലെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പങ്കുവെച്ചതായും നരേന്ദ്ര മോദി പറഞ്ഞു.

 

ഇസ്രയേൽ-ഹമാസ് പ്രതിസന്ധിയും ഇരുനേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ഭാഗമായെന്നും വിഷയത്തിലെ ഭാരതത്തിന്റെ നിലപാട് ഉയർത്തിക്കാട്ടിയെന്നും നരേന്ദ്ര മോദി പറഞ്ഞു.പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഭാരതം നേരത്തേ തന്നെ നിലപാട് സ്വീകരിച്ചിരുന്നു. ദുരിതബാധിതരായവർക്ക് മാനുഷിക പരിഗണന നൽകണമെന്നും ഇത് കണക്കിലെടുത്ത് മേഖലയിൽ സ്ഥിരത കൊണ്ടുവരണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഫോൺ സംഭാഷണത്തിൽ ഇത് വീണ്ടും അടിവരയിട്ട് പറഞ്ഞതായും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.''തുടരുന്ന ഇസ്രയേൽ-ഹമാസ് സംഘർഷത്തെക്കുറിച്ച്, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. സമുദ്ര ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ ഉൾപ്പെടെ പങ്കുവച്ചു. ദുരിതബാധിതർക്ക് മാനുഷിക സഹായത്തോടൊപ്പം മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ നിലപാടും ചൂണ്ടിക്കാട്ടി'' പ്രധാനമന്ത്രി കുറിച്ചു.

ഗസ്സയിൽ വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നതിനിടെ, ആക്രമണം മയപ്പെടുത്താനായി ഇസ്രയേലിനുമേൽ യുഎസ് സമ്മർദം ശക്തമാക്കിയിരുന്നു. ഗസ്സയിലെ കൂട്ടക്കൊല രാജ്യാന്തര തലത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് വ്യാപകമായ കരയാക്രമണവും ബോംബാക്രമണവും കുറയ്ക്കണമെന്നും യുദ്ധതന്ത്രം മാറ്റണമെന്നും യുഎസ് നിർദേശിച്ചത്. സമ്പൂർണ വിജയം നേടും വരെ യുദ്ധം തുടരുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതിനിടെയാണ് നെതന്യാഹുവുമായി മോദി സംസാരിച്ചതെന്നതു ശ്രദ്ധേയം.ഒക്ടോബറിൽ ഹമാസ് ഇസ്രയേൽ പട്ടണങ്ങളിൽ ആക്രമണം നടത്തുകയും 1,200 പേരെ കൊലപ്പെടുത്തുകയും 240 പേരെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിരുന്നു. പിന്നാലെ ആരംഭിച്ച യുദ്ധത്തിൽ ഗസ്സയിലെ ബോംബാക്രമണത്തെ തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ ഇസ്രയേൽ ആഗോള തലത്തിൽ വിമർശിക്കപ്പെട്ടു. ഗസ്സയിലെ ആരോഗ്യവകുപ്പ് പറയുന്നതനുസരിച്ച് ഏകദേശം 20,000 പേർ മരിച്ചു.

 

കൂടുതൽ പേരും മരിച്ചത് ബോംബാക്രമണത്തിലാണ്. ആയിരക്കണക്കിന് മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.വടക്കന്‍ ഗാസയിലെ ജബലിയ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഏറ്റവും വലിയ അഭയാര്‍ഥി കേന്ദ്രമാണ് ജബലിയ. ഒട്ടേറെ പാര്‍പ്പിട സമുച്ചയങ്ങളും ഭക്ഷണ വിതരണ കേന്ദ്രവും 26 സ്കൂളുകളും ഇവിടെയുണ്ട്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ വിശദീകരിച്ചു. അതിനിടെ ചെങ്കടലില്‍ ഹൂത്തികളുടെ ആക്രമണം ശക്തമായതോടെ മേഖലയില്‍ പരിശോധന നടത്താന്‍ വിവിധ രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ നിയോഗിക്കുമെന്ന് യു.എസ്. അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (30 minutes ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (46 minutes ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (58 minutes ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (1 hour ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (1 hour ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (2 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (2 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (2 hours ago)

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

സങ്കടക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ്വ മടങ്ങവേ വയനാട് സുല്‍ത്താന്‍ ബത്തേരി 54ല്‍ ട്രാവലര്‍ മറിഞ്ഞ് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

Malayali Vartha Recommends