ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു... സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്ന് പെൺകുട്ടി മരുന്ന് കഴിക്കുയായിരുന്നു...നവംബർ 25 മുതൽ ഡിസംബർ അഞ്ചുവരെ തുടർച്ചയായി മരുന്നു കഴിച്ചു....വിശദമായ പരിശോധനയിൽ ലൈലയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി...

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ സമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിക്കും. ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.പക്ഷെ വേദന മാറ്റുവാനായിട്ട് കൈയിൽ കിട്ടുന്ന ഗുളികയൊന്നും എടുത്ത് കഴിക്കാൻ നിൽക്കരുത് . മരണം വരെ സംഭവിക്കും . ഇപ്പോഴിതാ ആർത്തവ വേദന ഒഴിവാക്കുന്നതിനായി ഗർഭനിരോധന ഗുളിക കഴിച്ച പെൺകുട്ടി മരിച്ചു. യു.കെയിലാണ് സംഭവം. ലൈല ഖാൻ എന്ന പതിനാറുകാരിയാണു മരിച്ചത്. വേദന കുറയ്ക്കാൻ ഗർഭനിരോധന ഗുളിക കഴിക്കാമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെ തുടർന്ന് പെൺകുട്ടി മരുന്ന് കഴിക്കുയായിരുന്നു.നവംബർ 25 മുതൽ ഡിസംബർ അഞ്ചുവരെ തുടർച്ചയായി മരുന്നു കഴിച്ചു.
തുടർന്ന് കടുത്ത തലവേദനയും ഛർദ്ദിയും ഉണ്ടായി. ആരോഗ്യനില മോശമായതിനെ തുടർന്ന് കുടുംബം പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഗ്യാസാണ് അസ്വസ്ഥതകൾക്കു കാരണമെന്നും ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ചില മരുന്നുകളും നൽകി.കുറവില്ലെങ്കിൽ വീണ്ടും പരിശോധനയ്ക്ക് എത്തണമെന്നും അറിയിച്ചു. വീട്ടിൽ തിരികെയെത്തിയ പെൺകുട്ടിയുടെ ആരോഗ്യനില മോശമായി. ശുചിമുറിയിൽ ബോധംകെട്ടുവീണ കുട്ടിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചു.വിശദമായ പരിശോധനയിൽ ലൈലയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ലൈലയുടെ അവയവങ്ങൾ ദാനം ചെയ്തതായും കുടുംബം അറിയിച്ചു.ഈ അടുത്ത് മറ്റൊരു ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നിരുന്നു.
വേദനകള്‍ക്ക് ശമനം ലഭിക്കാന്‍ പലരും ആശ്രയിക്കുന്ന മരുന്നായിരുന്നു മെഫ്താല്‍.എന്നാല്‍ വേദനസംഹാരിയായി ഉപയോഗിക്കുന്ന മെഫ്താലിന്‌റെ ദോഷഫലങ്ങളെക്കുറിച്ച് അടുത്തിടെ ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫാര്‍മകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ() മരുന്നിന്റെ പ്രതികൂല പ്രതികരണങ്ങളെക്കുറിച്ച് നടത്തിയ പ്രാഥമിക വിശകലനത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. മെഫെനാമിക് ആഡിസ് മെഫ്താലില്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് കടുത്ത അലര്‍ജി പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്നുമായിരുന്നു ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ പറഞ്ഞത്.മെഫ്താല്‍ കഴിക്കുമ്പോള്‍ ചിലരില്‍ പനിയും ശരീരത്തില്‍ തിണര്‍പ്പും ഉണ്ടാകാം. ആന്തരികാവയവങ്ങള്‍ക്കുതന്നെ തകരാറ് സംഭവിക്കാം. ദിവസവും കഴിക്കുന്നവരില്‍ ദഹനപ്രശ്‌നങ്ങളുണ്ടാകുകയും ദീര്‍ഘകാല ഉപയോഗം അള്‍സറും കാന്‍സറും ഉണ്ടാക്കാനുള്ള സാധ്യതയും പറയുന്നുണ്ട്.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ മെഫ്താല്‍ ഒഴിവാക്കണമെന്നും ഗര്‍ഭിണികളും മുലയൂട്ടുന്നവരും ഈ മരുന്ന് കഴിക്കരുതെന്ന നിര്‍ദേശവുമുണ്ട്.ബ്ലൂ ക്രോസ് ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ഒരു നോണ്‍ സ്റ്റിറോയ്ഡ് ആന്റി ഇന്‍ഫ്‌ലമേറ്ററി മരുന്നാണ് മെഫ്താല്‍. ഡൈസൈക്ലോമിന്‍ ഹൈഡ്രോക്ലോറൈഡ്, മെഫെനാമിക് ആസിഡ് എന്നിവ 1:25 റേഷ്യോയില്‍ മെഫ്താലില്‍ അടങ്ങിയിരിക്കുന്നു. വെറുമൊരു വേദനസംഹാരി മാത്രമല്ല മെഫ്താല്‍. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് രോഗികള്‍ക്കും ആര്‍ത്തവ വേദനയും നീര്‍വീക്കവും കുറയ്ക്കാനും മലബന്ധം അകറ്റാനും മറ്റു മരുന്നുകള്‍ക്കൊപ്പം മെഫ്താലും നിര്‍ദേശിക്കാറുണ്ട്.അലര്‍ജി പ്രശ്‌നങ്ങള്‍ക്കും അവയവങ്ങളുടെ തകരാറിനും കാരണമാകാമെന്നു കണ്ടെത്തിയതുകൊണ്ടുതന്നെ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇവ വാങ്ങിക്കഴിക്കരുതെന്ന് ഇന്ത്യന്‍ ഫാര്‍മക്കോപ്പിയ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.
https://www.facebook.com/Malayalivartha

























