തുര്‍ക്കിയില്‍ ബോട്ട് മുങ്ങി 34 അഭയാര്‍ഥികള്‍ മരിച്ചു

മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 34 അഭയാര്‍ഥികള്‍ തുര്‍ക്കിയില്‍ ബോട്ട് മുങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെ തുര്‍ക്കിയുടെ തീരത്ത് രണ്ട് സ്ഥലങ്ങളിലായി രണ്ട് ബോട്ടുകളാണ് തകര്‍ന്നത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം എത്ര പേര്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നെന്ന് വ്യക്തമല്ല. മോശം കാലാവസ്ഥയാണ് ബോട്ടുകള്‍ തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 24 മൃതദേഹങ്ങള്‍ അയ്വാലിക് തീരത്ത് നിന്നും പത്ത് മൃതദേഹങ്ങള്‍ ദിക്ലി തീരത്തുനിന്നുമാണ് കണ്ടെടുത്തത്. ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.
ബോട്ടുകള്‍ പാറയിലിടിച്ചാണ്‍ തകര്‍ന്നതെന്നാണ് നിഗമനം. പാറയില്‍ ബോട്ട് ഇടിക്കുന്ന ശബ്ദം കേട്ടെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha