വീണ്ടും ആണവ പരീക്ഷണം... ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെത്തുടര്‍ന്ന് ഉത്തര കൊറിയയില്‍ വന്‍ ഭൂചലനം; ദക്ഷിണ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു

ലോക രാഷ്ട്രങ്ങളെ ഞെട്ടിച്ച് ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. പരീക്ഷണത്തെത്തുടര്‍ന്നുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ വന്‍ ഭൂചലനം ഉണ്ടായി. ഹൈഡ്രജന്‍ ബോംബ് പരീക്ഷണം വിജയകരമായി നടത്താന്‍ സാധിച്ചെന്ന് ഉത്തരകൊറിയ സ്ഥിരീകരിച്ചു. പ്രാദേശിക സമയം രാവിലെ പത്തിനാണ് ബോംബ് പരീക്ഷിച്ചതെന്ന് ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുത്തെന്ന് കഴിഞ്ഞ മാസം ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ അവകാശപ്പെട്ടിരുന്നു. കിം ജോംഗ് ഉന്നിന്റെ ജന്മദിനത്തിനു രണ്ട് ദിവസം മുമ്പാണ് ആണവ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.
ഇതു നാലാം തവണയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്നത്. ആണവ പരീക്ഷണം നടത്തിയതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ദക്ഷിണ കൊറിയ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു.
2013ല്‍ ഉത്തരകൊറിയ മൂന്നാം ആണവ പരീക്ഷണം നടത്തിയപ്പോള്‍ ഉണ്ടായ ഭൂചലനത്തിനു സമാനമാണിപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ പക്ഷം. യുഎസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരകൊറിയ മുമ്പ് ആണവ പരീക്ഷണം നടത്തിയ കില്‍ജു നഗരത്തിന് 50 കിലോമീറ്റര്‍ സമീപത്ത്, ഭൂമിക്ക് പത്തു കിലോമീറ്റര്‍ അടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha