പെണ്‍കുട്ടികളെ കോളേജ് ബസിനുള്ളില്‍ പുകവലിക്കാന്‍ അനുവദിച്ചതിന് ഡ്രൈവര്‍ക്ക് ചാട്ടയടിയും ജയില്‍ ശിക്ഷയും

പെണ്‍കുട്ടികളെ കോളേജ് ബസിനുള്ളില്‍ പുകവലിക്കാന്‍ അനുവദിച്ചതിന് ഡ്രൈവര്‍ക്ക് ചാട്ടയടിയും ജയില്‍ ശിക്ഷയും. സംഭവം നടന്നത് സൗദി അറേബ്യയിലാണ്.
ഡ്രൈവര്‍ക്ക് സൗദി കോടതി മൂന്ന് വര്‍ഷം തടവും 300 ചാട്ടവാറടിയും ശിക്ഷ വിധിച്ചത് കോളേജ് വിദ്യാര്‍ത്ഥിനികള്‍ ബസില്‍ പുകവലിക്കുകയും ഡാന്‍സ് കളിക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ്. പെണ്‍കുട്ടികളില്‍ ചിലര്‍ ബസില്‍ വെച്ച് ഡ്രൈവറോട് മുന്നില്‍ മുഖാവരണം നീക്കം ചെയ്തതായും പറയുന്നുണ്ട്.
ഒരു ഷോപ്പിങ് മാളില്‍ വച്ചാണ് ചെറുപ്പക്കാരനായ ഡ്രൈവറെ കോളേജ് വിദ്യാര്‍ത്ഥികളോടൊപ്പം സൗദിയിലെ മതപോലീസ് പിടികൂടിയത്. ശിക്ഷ വിധിച്ചത് മക്ക പ്രൊവിന്‍സിലുള്ള തൈഫ് കോടതിയാണ്. ഡ്രൈവറുടെ മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റം കോളേജ് സമയത്തിന് മുമ്പും അതിന് ശേഷവും വിദ്യാര്‍ത്ഥിനികളെ പുറത്ത് കൊണ്ടുപോയി എന്നതാണ്.
കോടതി ചൂണ്ടിക്കാട്ടുന്നത് ബസില്‍ വച്ച് പെണ്‍കുട്ടികളെ ഡാന്‍സ് കളിക്കാനും പുക വലിക്കാനും അനുവദിച്ചത് എല്ലാം നയങ്ങളെയും ലംഘിക്കുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha