Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗാസ- ഗാസ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യം...യു.എസ് താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. കുറ്റവാളികളെ ശിക്ഷിക്കുമെന്ന ജോ ബൈഡന്റെ ഭീഷണി സ്ഥിതി വഷളാവും....

29 JANUARY 2024 01:00 PM IST
മലയാളി വാര്‍ത്ത

ഗാസ- ഗാസ യുദ്ധം തുടങ്ങിയ ശേഷം അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യം. യു.എസ് താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. താവളം ജോര്‍ദാനിലാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും സിറിയയില്‍ ആണെന്നാണ് ജോര്‍ദാന്‍ പറയുന്നത്.സംഭവം അമേരിക്കയെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് യുദ്ധത്തിന്റെ വ്യാപനത്തിന് കാരണമാകുമോ എന്ന ഭീതിയിലാണ് മേഖല. 'എന്നെന്നേക്കുമായി യുദ്ധങ്ങള്‍' അവസാനിപ്പിക്കണമെന്ന് പറഞ്ഞ പ്രസിഡന്റാണ് ഇപ്പോള്‍ അമേരിക്ക ഭരിക്കുന്നത്. കുറ്റവാളികളെ ശിക്ഷിക്കുമെന്ന ജോ ബൈഡന്റെ ഭീഷണി സ്ഥിതി വഷളാവും എന്നതിന്റെ സൂചനയാണ്.ഗാസ യുദ്ധത്തിന് പിന്തുണ നല്‍കിയതിലൂടെ അമേരിക്ക മിഡിലീസ്റ്റില്‍ കുടുങ്ങിയതായാ് നിരീക്ഷകര്‍ കരുതുന്നത്. അമേരിക്കന്‍ സൈനികരുടെ മരണം ബൈഡന് കൂടുതല്‍ സമ്മര്‍ദം നല്‍കും.

 

അതേസമയം, അതിർത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് ജോർദാൻ അറിയിച്ചു. പരസ്​പര ധാരണ പ്രകാരമാണ്​ അതിർത്തി മേഖലയിലെ യു.എസ്​ സൈനിക സാന്നിധ്യമെന്നും ജോർദാൻ അധികൃതർ വെളിപ്പെടുത്തി. ഇറാൻ പിന്തുണയുള്ള സായുധ സംഘമാണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ജോ ബൈഡൻ പറഞ്ഞു. ഇറാഖിലെ ഇസ്​ലാമിക്​ ​റെസിസ്​റ്റൻസ്​ വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്​ടൺ പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു.ഗസ്സയിൽ ഇസ്രായേലി​ന്‍റെ കൊടും ക്രൂരതക​ളെ പിന്തുണക്കുന്നത്​ അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ്​ കേന്ദ്രങ്ങൾക്ക്​ നേരെ ആക്രമണം തുടരുമെന്ന്​ സായുധവിഭാഗം അറിയിച്ചതായും പത്രം വെളിപ്പെടുത്തി. ആക്രമണത്തെ ജോർദാൻ അപലപിച്ചു.ഇറാഖിലും സിറിയയിലും ഏതു സമയവും അമേരിക്കൻ പ്രത്യാക്രമണ സാധ്യത കൂടുതലാണ്​.

അതിനിടെ, ഗസ്സയിലെ ഖാൻ യൂനുസിലും മറ്റും ഇസ്രായേൽ ആക്രമണം കൂടുതൽ രൂക്ഷമായി. ആശുപത്രികളിലെ സ്​ഥിതി ഏറെ ദയനീയമായതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇന്നലെ മാത്രം 165 പേരാണ്​ ​കൊല്ലപ്പെട്ടത്​. 290 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. ​ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 26,422 ആയി. പരിക്കേറ്റവരുടെ എണ്ണം 65,087 ത്തിൽ എത്തി.ഖത്തർ, ഈജിപ്​ത്​, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്​ഥതയിൽ പാരീസിൽ തുടരുന്ന ബന്ദിമോചന ചർച്ചയിൽ കാര്യമായ പുരോഗതിയില്ല. രണ്ടു മാസത്തെ വെടിനിർത്തലിനൊപ്പം ബന്ദിമോചനവും തടവുകാരുടെ കൈമാറ്റവും സംബന്ധിച്ച്​ ഏറെക്കുറെ വിശാല ധാരണ രൂപ​പ്പെടുത്താനായെങ്കിലും ഇസ്രായേലും ഹമാസും കൈക്കൊള്ളുന്ന നിലപാടുകൾ നിർണായകമാകും. ലക്ഷ്യം നേടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന്​ ഇസ്രായേലും ആക്രമണം പൂർണമായി അവസാനിപ്പിക്കാതെ വെടിനിർത്താൻ ഒരുക്കമല്ലെന്ന്​ ഹമാസും മധ്യസ്​ഥ രാജ്യങ്ങളെ അറിയിച്ചതായാണ്​ വിവരം.

 

അതിനിടെ, ഗസ്സയിൽ നിന്ന്​ ഫലസ്​തീനികളെ പുറന്തള്ളി, ജൂത കുടിയേറ്റത്തിന്​ അനുമതി നൽകണമെന്ന ആവശ്യവുമായി വിളിച്ചു ചേർത്ത സമ്മേളനത്തിൽ ഇസ്രായേൽ സർക്കാറിലെ 12 മന്ത്രിമാർ പ​ങ്കെടുത്തതായി ജർമൻ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഗസ്സയിൽ യു.എൻ അഭയാർഥി ഏജൻസിക്കുള്ള ഫണ്ട്​ പിൻവലിക്കാനുളള അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തീരുമാനത്തെ ഇസ്രായേൽ സ്വാഗതം ചെയ്​തുഇസ്രയേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് വലയി തോതിലുള്ള ആക്രമണം യുഎസ് സേനയ്ക്ക് നേരെ നടക്കുന്നത്. അമേരിക്ക നിശ്ചയിച്ചിരിക്കുന്ന സമയത്ത് ആക്രമണത്തിന് പിന്നിലുള്ളവർക്ക് തിരിച്ചടി നൽകുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 34 സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർ‌ട്ട്.ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends