Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇറാനിയന്‍ കപ്പല്‍ രക്ഷിച്ച് ഇന്ത്യ;ഇന്ത്യന്‍ പടക്കപ്പല്‍ ഐഎന്‍എസ് സുമിത്രയാണു രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയത്,കൊച്ചിയില്‍ നിന്നു 700 നോട്ടിക്കല്‍ മൈല്‍ അകലെയാണു സംഭവം,ഹൂതികളുമായ് ചേര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആക്രമണം നടത്തിയവരാണ് ഇറാന്‍, വീണ്ടും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി ഇന്ത്യന്‍ നാവികസേന

29 JANUARY 2024 08:15 PM IST
മലയാളി വാര്‍ത്ത

ഇറാനിയന്‍ കപ്പലിനും സംരക്ഷകരായ് ഇന്ത്യ. സൊമാലിയന്‍ കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. ഇന്ത്യയുടെ പടക്കപ്പലായ ഐഎന്‍എസ് സുമിത്രയാണു രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയത്. ഇറാനിയന്‍ മത്സ്യബന്ധന കപ്പലാണു മോചിപ്പിച്ചത്. കപ്പലില്‍ 17 ജീവനക്കാരുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നു 700 നോട്ടിക്കല്‍ മൈല്‍ അകലെയാണു സംഭവം. ഹൂതികളുമായ് ചേര്‍ന്ന് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ആക്രമണം നടത്തിയ ടീമാണ് ഇറാന്‍. ഒടുവില്‍ ഇറാനിയന്‍ കപ്പലിനെ രക്ഷിക്കാന്‍ ഇന്ത്യന് നാവികസേനയും പടക്കപ്പലും വേണ്ടി വന്നു.

സൊമാലിയയുടെ കിഴക്കന്‍ തീരം, ഏദന്‍ കടലിടുക്ക് എന്നിവിടങ്ങളിലെ ഓപ്പറേഷന്റെ ഭാഗമായാണ് ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ ഇമാനെ ഇന്ത്യ രക്ഷിച്ചത്. സോമാലിന്‍ കടല്‍ കൊള്ളക്കാരെത്തി കപ്പല്‍ ജീവനക്കാരെ കടല്‍ കൊള്ളക്കാര്‍ ബന്ദികളാക്കി വച്ചിരിക്കുകയായിരുന്നു. അപായസന്ദേശം കിട്ടിയയുടന്‍ ഐഎന്‍എസ് സുമിത്ര സ്ഥലത്തെത്തുകയും ഇടപെടുകയും ചെയ്തു. ഇന്ത്യയുടെ യുദ്ധക്കപ്പല്‍ എത്തിയതോടെ പരിഭ്രാന്തരായ കടല്‍ കൊള്ളക്കാര്‍ ആദ്യം ബന്ദികളെ മോചിപ്പിച്ചു. വൈകാതെതന്നെ കൊള്ളക്കാര്‍ കപ്പലും വിട്ടുനല്‍കിയതായി നാവികസേന എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി.

കടല്‍ കൊള്ളക്കാരെ തുരത്താനും സമുദ്രസുരക്ഷയ്ക്കുമായി ഇന്ത്യന്‍ നാവികസേന സദാജാഗരൂകരായി നിലയുറപ്പിച്ചിട്ടുണ്ട്. സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയും ഡ്രോണ്‍ ആക്രമണങ്ങളും തടയുക എന്നിവയ്ക്കായി മേഖലയില്‍ മുന്‍നിര യുദ്ധക്കപ്പലുകള്‍ ഇന്ത്യ വിന്യസിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹൂതി വിമതരുടെ ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത് ഇന്ത്യന്‍ നാവിക സേനയുടെ ഇടപെടലായിരുന്നു. അതിസാഹസികയാണ് ഇന്ത്യന്‍ നാവിക സേന കപ്പലിനെ സഹായിച്ചത്. തീപ്പിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിലെ തീ കെടുത്താന്‍ സഹായിച്ച ഇന്ത്യന്‍ നാവികസേനയിലെ അഗ്‌നിരക്ഷാസംഘത്തിന് നന്ദിയറിയിച്ച് കപ്പലിന്റെ ക്യാപ്റ്റനും രംഗത്തുവന്നിരുന്നു. തീയണയ്ക്കാന്‍ സഹായിച്ചതിന് ക്യാപ്റ്റന്‍ നന്ദി പ്രകാശിപ്പിക്കുന്നതിന്റെ വീഡിയോ നാവികസേന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ഇന്ത്യന്‍ നാവികസേനയുടെ ശ്രമങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ടായിരുന്നു കപ്പലിന്റെ ക്യാപ്ടനും പ്രതികരിച്ചത്.

'ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലില്‍ പടര്‍ന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. തീ കെടുത്താനെത്തിയ ഇന്ത്യന്‍ നാവികസേനയിലെ എല്ലാ വിദഗ്ദ്ധര്‍ക്കും അഭിനന്ദനമറിയിക്കുന്നു. ഞങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ നാവികസേനയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നു', മാര്‍ലിന്‍ ലുവാന്‍ഡയുടെ ക്യാപ്റ്റന്‍ അഭിലാഷ് റാവത്ത് വീഡിയോസന്ദേഷത്തില്‍ പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് ഏദന്‍ കടലിടുക്കില്‍വെച്ച് ബ്രിട്ടീഷ് ചരക്കുകപ്പലായ മാര്‍ലിന്‍ ലുവാന്‍ഡയ്ക്ക് നേരെ മിസൈലാക്രമണമുണ്ടായത്. കപ്പലില്‍ 22 ഇന്ത്യാക്കാരും ഒരു ബംഗ്ലാദേശി പൗരനുമുണ്ടായിരുന്നു. സഹായഭ്യര്‍ഥിച്ചുള്ള സന്ദേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാവികയുദ്ധക്കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം സഹായവുമായെത്തുകയായിരുന്നു. ആദ്യം നിയന്ത്രണവിധേയമായ തീ പിന്നീട് പൂര്‍ണമായും കെടുത്താന്‍ അഗ്‌നിരക്ഷാസേനയ്ക്ക് സാധിച്ചു. ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പത്ത് പേരടങ്ങുന്ന അഗ്‌നിരക്ഷാസംഘം കപ്പലിലുണ്ടായ തീ പൂര്‍ണമായും കെടുത്തിയതായി ഇന്ത്യന്‍ നാവികസേന പ്രസ്താവനയിലൂടെ അറിയിച്ചു. വീണ്ടും തീപിടിത്തമുണ്ടാകാന്‍ സാധ്യതയുണ്ടോയെന്ന കാര്യം സംഘം പരിശോധിച്ചുവരികയാണെന്നും നാവികസേന കൂട്ടിച്ചേര്‍ത്തു. സഹായം തേടിയുള്ള സന്ദേശത്തോട് യുഎസ്, ഫ്രഞ്ച് യുദ്ധക്കപ്പലുകളും പ്രതികരിച്ചിരുന്ന കാര്യവും നാവികസേന വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends