Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന....19 പാകിസ്താൻ പൗരന്മാരും 17 ഇറാനിയൻ പൗരൻമാരുമടക്കം 36 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്...

30 JANUARY 2024 02:25 PM IST
മലയാളി വാര്‍ത്ത

സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്നും മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന. 19 പാകിസ്താൻ പൗരന്മാരും 17 ഇറാനിയൻ പൗരൻമാരുമടക്കം 36 മത്സ്യത്തൊഴിലാളികളെയാണ് ഭാരതീയ നാവികസേന മോചിപ്പിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര രക്ഷാപ്രവർത്തനം നടത്തി.കൊച്ചിയിൽ നിന്നും 850 നോട്ടിക്കൽ മൈൽ ദൂരത്ത് അറബിക്കടലിൽ വച്ചായിരുന്നു കടൾക്കൊള്ളക്കരുടെ ആക്രമണം. സൊമാലിയയുടെ കിഴക്കൻ തീരത്ത് നിന്നും പുറപ്പെട്ട ഇറാനിയൻ കപ്പലായ അൽ നയീമിയാണ് ആക്രമിക്കപ്പെട്ടത്.ഒരേ ദിവസം ഇന്ത്യൻ നാവികസേന നടത്തുന്ന രണ്ടാമത്തെ രക്ഷാദൗത്യമാണിത്. നേരത്തെ മറ്റൊരു ഇറാനിയൻ കപ്പൽ സൊമാലിയൻ കൊള്ളക്കാരിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു. എഫ് വി ഇമാൻ എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്.

 

കപ്പലിൽ 17 പേരുണ്ടായിരുന്നു. ഐഎൻഎസ് സുമിത്ര തന്നെയായിരുന്നു രക്ഷാപ്രവർത്തനത്തിന് പിന്നിൽ. കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചിയതിന് പിന്നാലെ ഭാരതീയ നാവികസേനയ്‌ക്ക് സഹായാഭ്യർത്ഥന ലഭിച്ചിരുന്നു. തുടർന്നാണ് രക്ഷാദൗത്യത്തിനായി ഐഎൻഎസ് സുമിത്ര പുറപ്പെട്ടത്.സൊമാലിയയുടെ കിഴക്കൻ തീരത്തും ഏദൻ ഉൾക്കടലിലുമായി പട്രോളിംഗിലായിരുന്നു സുമിത്ര. അപായ സന്ദേശം ലഭിച്ചയുടൻ കുതിച്ചെത്തി ഇറാനിയൻ ബോട്ടിനെ തടഞ്ഞു. ബോട്ടിലുള്ളവരെ കടൽക്കൊള്ളക്കാർ ബന്ദികളാക്കിയിരുന്നു.ബോട്ട് വിട്ടുപോകാൻ നേവി അന്ത്യശാസനം നൽകി. അതോടെ 17 പേരെയും സ്വതന്ത്രരാക്കിയ കൊള്ളക്കാർ രക്ഷപ്പെട്ടെന്ന് നേവി വൃത്തങ്ങൾ പറഞ്ഞു. പരിശോധനകൾ നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷം ഇറാനിയൻ ബോട്ട് യാത്ര തുടർന്നു.

പേർഷ്യൻ ഗൾഫ് കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ശല്യം രൂക്ഷമായത് 2008 മുതലാണ്. ഇവിടെ ചരക്കു കപ്പലുകൾക്ക് പ്രധാന ആശ്രയം ഇന്ത്യയാണ്. 12 യുദ്ധക്കപ്പലുകളെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.ഡിസംബർ 23 - സൗദിയിൽ നിന്ന് വന്ന ലൈബീരിയൻ കപ്പൽ ' എം.വി കെം പ്ലൂട്ടോ'യ്ക്ക് നേരെ ഗുജറാത്ത് തീരത്ത് ഡ്രോൺ ആക്രമണം. 21 ഇന്ത്യക്കാരും ഒരു വിയറ്റ്നാം പൗരനും ജീവനക്കാർ. കോസ്റ്റ് ഗാർഡിന്റെ വിക്രം രക്ഷിച്ചു. ജനുവരി 5 സൊമാലിയൻ തീരത്ത് ലൈബീരിയൻ ചരക്കു കപ്പൽ 'എം.വി ലില നോർഫോക്കിനെ' റാഞ്ചാൻ ശ്രമം. കപ്പലിൽ 15 ഇന്ത്യക്കാർ അടക്കം 21 ജീവനക്കാർ. ഐ.എൻ.എസ് ചെന്നൈയും മറൈൻ കമാൻഡോകളും ചേർന്ന് രക്ഷിച്ചു. ജനുവരി 18 ഏദൻ ഉൾക്കടലിൽ ഹൂതി ഡ്രോൺ ആക്രമണം നേരിട്ട അമേരിക്കൻ ചരക്കു കപ്പൽ എം.വി ജെൻകോ പിക്കാർഡിയെ ഐ.എൻ.എസ് വിശാഖപട്ടണം രക്ഷിച്ചു. കപ്പലിൽ 9 ഇന്ത്യക്കാരടക്കം 22 പേർ. ജനുവരി 26 ഏദൻ ഉൾക്കടലിൽ ' മർലിൻ ലുവാണ്ട ' എന്ന ബ്രിട്ടീഷ് എണ്ണ ടാങ്കറിൽ ഹൂതി മിസൈൽ പതിച്ച് തീപിടിത്തം.

 

22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി പൗരനും കപ്പലിൽ. രക്ഷയ്ക്കെത്തിയത് ഐ.എൻ.എസ് വിശാഖപട്ടണം.6 മണിക്കൂറിന്റെ ഇടവേളയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ നാവികസേന വിദേശ കപ്പൽ മോചിപ്പിക്കുന്നത്. ഇതിനു മുൻപ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ ഇമാനും ഇന്ത്യൻ നാവികസേന മോചിപ്പിച്ചിരുന്നു. ഈ കപ്പലിൽ 17 ജീവനക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചി തീരത്തു നിന്ന് ഏകദേശം 1,200 കിലോമീറ്റർ അകലെവച്ചാണ് കപ്പൽ തട്ടിയെടുത്തത്. ഇതിനിടെ, കടൽകൊള്ളക്കാർ തട്ടിയെടുത്ത 6 ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെയും ഇന്ത്യയുടെ പിന്തുണയോടെ മോചിപ്പിച്ചു. ചെങ്കടൽ വഴിയുള്ള ചരക്കുഗതാഗതത്തിന് സഹായം നൽകാനുള്ള യുഎസ് തീരുമാനത്തിനു ശ്രീലങ്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ശ്രീലങ്കയ്ക്കെതിരായ നീക്കമുണ്ടായതെന്നാണ് സൂചന.തട്ടിയെടുത്ത കപ്പൽ തടഞ്ഞ ഇന്ത്യൻ നാവികസേന, കടൽക്കൊള്ളക്കാരെ തുരത്തി ബന്ദികളെ മോചിപ്പിച്ചു. തുടർന്ന് ബന്ദികൾ ആരോഗ്യവാൻമാരാണെന്ന് ഉറപ്പുവരുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends