Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഒക്‌ടോബർ 7ലെ ആക്രമണത്തിൽ പ്രതികളായ 12 പേരിൽ യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥരും .. ലോകരാജ്യങ്ങൾ യു എന്നിനെതിരെ; ഞെട്ടിക്കുന്ന റിപ്പോർട്ട്

30 JANUARY 2024 05:20 PM IST
മലയാളി വാര്‍ത്ത

ഒക്‌ടോബർ 7ലെ ആക്രമണത്തിൽ പ്രതികളായ 12 പേരിൽ യുഎൻആർഡബ്ല്യുഎ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് . ഇസ്രായേൽ, യു.എസ്., യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങൾ സംയുക്തമായി ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹമാസ് തീവ്രവാദികൾക്ക് യു എന്നിലെ ചില ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്ന് ആണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റേതായി പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത് . ആരോപണ വിധേയരായ ജീവനക്കാരെ പിരിച്ചുവിട്ടതായി ആണ് യുഎൻആർഡബ്ല്യുഎ അറിയിക്കുന്നത് .

ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരായുണ്ടായ ഭീകരമായ ആക്രമണത്തിൽ നിരവധി യുഎൻആർഡബ്ല്യുഎ ജീവനക്കാരുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രായേൽ അധികൃതർ യുഎൻആർഡബ്ല്യുഎക്ക് നൽകിയിട്ടുണ്ട്,” ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിൽ 12 യുഎൻആർഡബ്ല്യുഎ ജീവനക്കാർ പങ്കെടുത്തതായി ആരോപണമുയർന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു .

190 യുഎൻആർഡബ്ല്യുഎ പ്രവർത്തകരെങ്കിലും തെളിവുകൾ നൽകാതെ ഹമാസ് അല്ലെങ്കിൽ ഇസ്ലാമിക് ജിഹാദ് പ്രവർത്തകർ ആയി പ്രവർത്തിച്ചിരുന്നതായി രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നു. 12 തൊഴിലാളികളിൽ ഒമ്പത് പേർ അധ്യാപകരും ഒരാൾ സാമൂഹിക പ്രവർത്തകനുമാണെന്ന് അതിൽ പറയുന്നു. ഇതിൽ ഒരാൾ ആക്രമണത്തിന് തലേദിവസം രാത്രി ടാങ്ക് വേധ മിസൈൽ ആക്രമണത്തിന് സജ്ജമാക്കിയതായും മറ്റൊരാൾ ഒരു സ്ത്രീയെ ബന്ദിയാക്കി ഫോട്ടോ എടുത്തതായും രഹസ്യാന്വേഷണ വിഭാഗം പറയുന്നു

ഒക്ടോബർ 7 ലെ ഭീകര പ്രവർത്തനത്തിൽ യു എൻ ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുകയോ അല്ലെങ്കിൽ ആക്രമണത്തിന് ഉപയോഗിച്ച ട്രക്കുകളുടെയോ ആയുധങ്ങളുടെയോ നീക്കം ഏകോപിപ്പിച്ചതായോ ആരോപിക്കപ്പെട്ടിട്ടുണ്ട് . പത്തുപേർ ഹമാസുമായും രണ്ടുപേർ ഇസ്ലാമിക് ജിഹാദ് തീവ്രവാദി സംഘടനയുമായും ബന്ധമുള്ളവരുടെ പട്ടികയിലുണ്ട്.

യുഎൻആർഡബ്ല്യുഎ ജീവനക്കാർക്കെതിരായ ആരോപണങ്ങളെത്തുടർന്നു പലസ്തീനിലേക്കുള്ള അധിക ധനസഹായം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ അറിയിച്ചു. പാലസ്തീന്‍ ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഏജന്‍സിയാണ് യുഎന്‍ആര്‍ഡബ്ല്യുഎ. നാലിലൊന്ന് ഫലസ്തീനികൾ പട്ടിണിയിലാണെങ്കിലും ഈ പരിതസ്ഥിയിൽ ധനസഹായം തുടരാനാവില്ലെന്നു യു എസിനൊപ്പം ബ്രിട്ടനും ജപ്പാനും ഓസ്ട്രിയയും അറിയിച്ചു . കൂടാതെ ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് യുഎന്‍ആര്‍ഡബ്ല്യുഎയ്‌ക്കുള്ള സഹായം നിര്‍ത്തിയത്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ രാജ്യങ്ങള്‍ നേരത്തെ തന്നെ ഫണ്ടിങ് നിര്‍ത്തിവച്ചിരുന്നു...ലോകരാജ്യങ്ങളുടെ സഹായം നിലച്ചാല്‍ ഏജന്‍സിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനം പരുങ്ങലിലാകും.

ലോകരാജ്യങ്ങളുടെ നീക്കത്തിലെ അപകടം മുന്നില്‍കണ്ട് ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറല്‍ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരുന്നു ...ലോകരാജ്യങ്ങളുടെ ആശങ്കകള്‍ മനസിലാക്കുന്നു. യുഎന്‍ആര്‍ഡബ്ല്യുഎയിലെ ഉദ്യോഗസ്ഥരുടെ മേല്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകുന്നതിന്, സഹായം നിര്‍ത്തിവച്ച രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ അവര്‍ ചെയ്തതിന്റെ അനന്തരഫലം അനുഭവിക്കണം. എന്നാല്‍, യുഎന്‍ആര്‍ഡബ്ല്യുഎയ്‌ക്കാ യി, വളരെ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളുള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് ജീവനക്കാരുണ്ട്. അവരെ കൂടി ശിക്ഷിക്കരുതെന്ന് അന്റോണിയെ ഗുട്ടറസ് അഭ്യര്‍ത്ഥിച്ചു.

ആരോപണ വിധേയരായ 12 പേര്‍ക്കെതിരെയും യുഎന്‍ അന്വേഷണം ആരംഭിച്ചു. ഒന്‍പത് പേരെ പുറത്താക്കി. ഒരാള്‍ മരിച്ചു. മറ്റ് രണ്ടു പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഗുട്ടറസിന്റെയും യുഎന്‍ ഉദ്യോഗസ്ഥരുടെയും അഭ്യര്‍ത്ഥനയ്‌ക്ക് പിന്നാലെ ബ്രിട്ടന്‍ സഹായം നിര്‍ത്തി വയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. യുഎന്‍ആര്‍ഡബ്ല്യുഎ ഉദ്യോഗസ്ഥരുടെ പ്രവൃത്തിയെ അപലപിക്കുകയും ചെയ്തു.
ഈ ആരോപണങ്ങൾ ഇസ്രായേലും യുഎൻആർഡബ്ല്യുഎയും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന് കാരണമായിട്ടുണ്ട്. ആയുധങ്ങൾ സൂക്ഷിക്കുന്നതിനോ ആക്രമണം നടത്തുന്നതിനോ ഹമാസ് യു എൻ ഏജൻസിയുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്രായേൽ പറയുന്നു. ഗസ്സയിൽ ഹമാസിൻ്റെ ദുർ ഭരണത്തിനും ഇസ്രായേലിനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്കും സൗകര്യമൊരുക്കുന്ന അഴിമതി നിറഞ്ഞ സംഘടനയാണ് യുഎൻആർഡബ്ല്യുഎ എന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിൻ്റെ മുൻ വക്താവ് ജോനാഥൻ കോൺറിക്കസ് അഭിപ്രായപ്പെട്ടു

അതേസമയം യുദ്ധം നാശം വിതച്ച ഗാസയിൽ അൽപ്പം ആശ്വാസം നൽകാനും പ്രദേശത്ത് ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന 130-ലധികം ബന്ദികളെ മോചിപ്പിക്കാനുമുള്ള ചർച്ചകൾ തുടരുന്നുണ്ട് . ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 26,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമാണെന്ന് ഹമാസ് ഭരിക്കുന്ന എൻക്ലേവിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്റെ ഇബ്നു സീന ആശുപത്രിയിൽ 'തീവ്രവാദ' ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടുവെന്ന് ആരോപിച്ച് ഇസ്രായേലി കമാന്ഡോകൾ മെഡിക്കൽ സ്റ്റാഫിന്റെയും സിവിലിയന്മാരുടെയും വേഷം ധരിച്ച് മൂന്ന് പേരെ വെടിവച്ച് കൊന്നു.
ഗാസ മുതൽ ജെനിൻ വരെയുള്ള ജനങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അധിനിവേശ കുറ്റകൃത്യങ്ങളുടെ തുടര്ച്ചയാണ് ആശുപത്രി കൊലപാതകങ്ങളെന്ന് ഹമാസ് പറഞ്ഞു.

ഗാസ സിറ്റിയിലെ സബ്ര, തുഫ പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങള് ക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി ഫലസ്തീൻ സിവിലിയന്മാർ കൊല്ലപ്പെട്ടതായി വഫ വാർത്താ ഏജന്സി റിപ്പോർട്ട് ചെയ്തു.

ഒക്ടോബര് 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില് 26,637 പേര് കൊല്ലപ്പെടുകയും 65,387 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര് ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില് ഇസ്രായേലിൽ മരിച്ചവരുടെ എണ്ണം 1,139 ആണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends