Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഹമാസിന് ആയുധം കിട്ടുന്ന വഴി കണ്ട് ഞെട്ടി IDF;ജൂതപ്പടയുടെ ആ പിഴവ് അവസരമാക്കി ഭീകരര്‍,ഭീകരര്‍ക്ക് ആയുധം എത്തുന്നതില്‍ എല്ലാ കണ്ണുകളും ഇറാനിലേക്ക് നീളുമ്പോള്‍ മറ്റ് ചില വസ്തുതകള്‍ പുറത്ത് വരുന്നു,ഹമാസിന്റെ ആയുധപ്പുരയില്‍ ഇസ്രയേലി ആയുധങ്ങളും,നെതന്യാഹു പോലും കണ്ണുംതള്ളി നില്‍ക്കുന്നു

30 JANUARY 2024 06:10 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ സേന കയറി അടിച്ചിട്ടും ആയുധപ്പുരകള്‍ റെയ്ഡ് ചെയ്തിട്ടും ഇപ്പോഴും ഹമാസിന്റെ ആവനാഴിയില്‍ നിരവധി ആയുധങ്ങള്‍. എവിടെ നിന്ന് ഇത്രയധികം ആയുധം ഹമാസ് ഭീകരര്‍ക്ക് ലഭിക്കുന്നുവെന്ന് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ് ഉയര്‍ന്നിരിക്കുകയാണ്. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെ നിന്ന്. അതിന്റെ ഉറവിടം ആര് ഹമാസിനെ സഹായിക്കുന്നതാണ് ഇതാണ് ചര്‍ച്ച. എല്ലാ കണ്ണുകളും ഇറാനിലേക്ക് നീളുമ്പോള്‍ മറ്റ് ചില വസ്തുതകള്‍ പുറത്ത് വരുന്നു. ഹമാസിന് ആയുധം കിട്ടുന്ന വഴിയാണ് ഇപ്പോള്‍ ഇസ്രയേല്‍ കണ്ടെത്തിയിരിക്കുന്നത്.

മൂന്നു മാസത്തിലധികമായി യുദ്ധം തുടര്‍ന്നിട്ടും ഇസ്രായിലിന് എതിരായ ഹമാസിന്റെ പോരാട്ടവീര്യത്തിന് ഒട്ടു കുറവില്ല. ഒക്‌ടോബര്‍ 7ലെ ആക്രമണങ്ങളിലും ഗാസയിലെ യുദ്ധത്തിലും ഹമാസ് ഉപയോഗിച്ച ആയുധങ്ങള്‍ എവിടെനിന്നെന്നത് അന്നുമുതലേ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പേര് പലരും ഉന്നയിക്കുന്നു. എന്നാല്‍ ആര്‍ക്കും ഊഹിക്കാന്‍ കഴിയാത്ത സ്രോതസ്സില്‍നിന്നാണ് ഇവ കിട്ടുന്നതെന്ന് ഇസ്രായേല്‍ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അത് മറ്റാരുമല്ല, ഇസ്രായില്‍ സൈന്യം തന്നെ.

ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ഹമാസ് ഇത്രയധികം സായുധരായത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ വര്‍ഷങ്ങളായി, വിശകലന വിദഗ്ധര്‍ ശ്രമിക്കുകയാണ്. ഭൂഗര്‍ഭ പാതകളിലൂടെ കള്ളക്കടത്ത് വഴിയാണെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഇസ്രായില്‍ ഗാസയില്‍ ആക്രമണം നടത്തിയപ്പോള്‍ പൊട്ടിത്തെറിക്കാതെ കിടന്ന ആയിരക്കണക്കിന് യുദ്ധോപകരണങ്ങളില്‍നിന്ന് നിരവധി റോക്കറ്റുകളും ടാങ്ക് വിരുദ്ധ ആയുധങ്ങളും ഹമാസിന് നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്ന് ഇന്റലിജന്‍സ് പറയുന്നു. ഇസ്രായില്‍ സൈനിക താവളങ്ങളില്‍ നിന്ന് കടത്തിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഹമാസും തങ്ങളുടെ പോരാളികള്‍ക്ക് ആയുധം നല്‍കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ഒക്‌ടോബര്‍ 7ന് മുമ്പ് ഇസ്രായില്‍ അധികാരികള്‍ ഹമാസിന്റെ ഉദ്ദേശ്യങ്ങളെ തെറ്റായി വിലയിരുത്തിയതുപോലെ, ആയുധങ്ങള്‍ നേടാനുള്ള അതിന്റെ കഴിവും അവര്‍ കുറച്ചുകാണുന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ 17 വര്‍ഷമായി ഗാസയില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇസ്രായില്‍ സൈന്യം ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അവര്‍ക്കെതിരെയും പ്രയോഗിക്കുന്നത് എന്നതാണ് വ്യക്തമാകുന്നത്. ഇസ്രായിലിഅമേരിക്കന്‍ സൈനിക സ്‌ഫോടകവസ്തുക്കള്‍ ഇസ്രായിലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിടാനും ഗാസയില്‍നിന്ന് ഇസ്രായിലി പട്ടണങ്ങളിലേക്ക് ആക്രമണം നടത്താനും ഹമാസിനെ പ്രാപ്തമാക്കി. 'പൊട്ടാത്ത ആയുധങ്ങളാണ് ഹമാസിന്റെ സ്‌ഫോടക വസ്തുക്കളുടെ പ്രധാന ഉറവിടം ഇസ്രയേലി നാഷണല്‍ പോലീസ് ബോംബ് ഡിസ്‌പോസല്‍ ഡിവിഷന്‍ മുന്‍ ഉപമേധാവിയും ഇസ്രായില്‍ പോലീസ് കണ്‍സള്‍ട്ടന്റുമായ മൈക്കല്‍ കാര്‍ഡാഷ് പറഞ്ഞു. 'അവര്‍ ഇസ്രായേലില്‍നിന്ന് ബോംബുകളും ഇസ്രായേലില്‍ നിന്നുള്ള പീരങ്കി ബോംബുകളും ശേഖരിക്കുന്നു. അവയില്‍ പലതും അവരുടെ സ്‌ഫോടകവസ്തുക്കള്‍ക്കും റോക്കറ്റുകള്‍ക്കും വേണ്ടി ഉപയോഗിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു.'

ഏകദേശം 10 ശതമാനം യുദ്ധസാമഗ്രികള്‍ സാധാരണ പൊട്ടിത്തെറിക്കുന്നതില്‍ പരാജയപ്പെടുമെന്ന് ആയുധ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇസ്രായിലിന്റെ കാര്യത്തില്‍, ഈ കണക്ക് കൂടുതലായിരിക്കാം. ഇസ്രായിലിന്റെ ആയുധപ്പുരയില്‍ വിയറ്റ്‌നാം കാലത്തെ മിസൈലുകള്‍ വരെയുണ്ട്. അമേരിക്കയും മറ്റ് സൈനിക ശക്തികളും വളരെക്കാലമായി നിര്‍ത്തലാക്കിയവയാണിവ. ഈ മിസൈലുകളില്‍ ചിലതിന്റെ പരാജയ നിരക്ക് 15 ശതമാനം വരെ ഉയര്‍ന്നേക്കാം ഒരു ഇസ്രായിലി രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വര്‍ഷങ്ങളായി നടന്ന ബോംബാക്രമണവും ഗാസയിലെ സമീപകാല ബോംബാക്രമണവും ആയിരക്കണക്കിന് ടണ്‍ പൊട്ടിത്തെറിക്കാത്ത ആയുധങ്ങളാണ് വീണ്ടും ഉപയോഗിക്കാനായി ഹമാസിന് നല്‍കിയത്. പൊട്ടിത്തെറിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു 750 പൗണ്ട് ബോംബ് കൊണ്ട് നൂറുകണക്കിന് മിസൈലുകളോ റോക്കറ്റുകളോ ഉണ്ടാക്കാം.

ഇതിനിടെ യുദ്ധം ചെയ്ത് തളര്‍ന്നിരിക്കുകയാണ് ഹമാസ്. വീണ്ടും ഖത്തറിന് മുന്നില്‍ കരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ഗാസയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന ആവശ്യവുമായി ഹമാസ്. താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനോട് താത്പര്യമില്ലെന്നും, ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് കാര്യങ്ങള്‍ നടപ്പാക്കുന്നതിലൂടെ കാര്യങ്ങള്‍ക്ക് അന്തിമ തീര്‍പ്പ് ഉണ്ടാക്കാന്‍ സാധിക്കില്ലെന്നുമാണ് ഹമാസ് നേതാവ് തഹെര്‍ അല്‍ നൂനു പറഞ്ഞു. മധ്യസ്ഥ രാജ്യങ്ങളോട് ഇക്കാര്യങ്ങള്‍ അറിയിച്ചതായും തഹെര്‍ പറയുന്നു.

ഞങ്ങള്‍ ആവശ്യപ്പെടുന്നത് സമ്പൂര്‍ണ വെടിനിര്‍ത്തലാണ്. അല്ലാതെ താത്കാലിക ഉടമ്പടിയെ കുറിച്ച് സംസാരിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കണം. ഇസ്രായേല്‍ പൂര്‍ണമായും യുദ്ധം അവസാനിപ്പിച്ച ശേഷം ബന്ദികളുടെ മോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നും' തഹെര്‍ ചൂണ്ടിക്കാട്ടി. ഖത്തറും ഈജിപ്തും അമേരിക്കയുമാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാരീസില്‍ വച്ചും കൂടിക്കാഴ്ചകള്‍ നടന്നിരുന്നു. ബന്ദികളാക്കിയവരെ മോചിപ്പിച്ച ശേഷം മാത്രമേ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കൂ എന്ന നിലപാടില്‍ ഇസ്രായേല്‍ ഉറച്ചു നില്‍ക്കുകയാണ്.

താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും, ഇതിന്റെ ഭാഗമായി ബന്ദികളായ സ്ത്രീകളേയും കുട്ടികളേയും മോചിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു. നവംബര്‍ അവസാനവും താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കിയ ശേഷം ബന്ദികളായ കുറച്ച് പേരെ മോചിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍ 132 പേര്‍ ഹമാസിന്റെ തടങ്കലിലുണ്ടെന്നാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends