Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിലുണ്ടായ വിഘടനവാദികളുടെ ആക്രമണം... മൂന്ന് ചാവേറുകൾപ്പെട്ട സംഘമായിരുന്നു അക്രമത്തിന് പിന്നിൽ...രണ്ട് സാധാരണക്കാരടക്കം 15 പേർ കൊല്ലപ്പെട്ടതായി പാക് സെെന്യം...

31 JANUARY 2024 12:02 PM IST
മലയാളി വാര്‍ത്ത

പാകിസ്താനിലെ ബലൂചിസ്താൻ മേഖലയിലുണ്ടായ വിഘടനവാദികളുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മൂന്ന് ചാവേറുകൾപ്പെട്ട സംഘമായിരുന്നു അക്രമത്തിന് പിന്നിൽ. തിങ്കളാഴ്ച വെെകീട്ടായിരുന്നു ആക്രമണം.രണ്ട് സാധാരണക്കാരടക്കം 15 പേർ കൊല്ലപ്പെട്ടതായി പാക് സെെന്യം അറിയിച്ചു. മൂന്ന് ചാവേറുകളുൾപ്പെടെ ഒമ്പത് വിഘടനവാദികൾ കൊല്ലപ്പെട്ടതായും സെെന്യം വ്യക്തമാക്കി.ബലൂചിസ്താനിലെ വിഘടനവാദ ​സംഘങ്ങളിലൊന്നായ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.ഇമ്രാൻ ഖാനെ 10 വർഷം തടവിന് ശിക്ഷിച്ച് മണിക്കൂറുകൾക്ക് ശേഷം പാർട്ടി സംഘടിപ്പിച്ച റാലിക്കിടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അതേസമയം, സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി സിബിയിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ബാബർ പാകിസ്ഥാനിലെ ഡോൺ പത്രത്തോട് പറഞ്ഞു.

 

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ‌പാർട്ടി പിന്തുണയുള്ള സ്ഥാനാർത്ഥി സദ്ദാം തരീൻ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് പിടിഐ നേതാവ് സലാർ ഖാൻ കാക്കർ പറഞ്ഞു.
"ഹൃദയഭേദകമായ ഈ സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു,പിടിഐ പ്രവർത്തകർക്ക് പകരം തീവ്രവാദികളെ അടിച്ചമർത്തുന്നതിൽ ശ്രദ്ധ ചെലുത്തണം" കാക്കർ കൂട്ടിച്ചേർത്തു. ഫെബ്രുവരി എട്ടിന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബലൂചിസ്ഥാൻ ചീഫ് സെക്രട്ടറിയിൽ നിന്നും പോലീസ് മേധാവിയിൽ നിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 10 വർഷം തടവ് ശിക്ഷ വിധിച്ചത്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) വൈസ് ചെയർമാനും മുൻ വിദേശകാര്യ മന്ത്രിയുമായ ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്ത് വർഷം തടവുശിക്ഷ പാക് പ്രത്യേക കോടതി വിധിച്ചു. അടുത്ത മാസം എട്ടിന് പാക്കിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) അധ്യക്ഷൻ കൂടിയായ ഇമ്രാനെ തടവുശിക്ഷയ്ക്ക് വിധിച്ചത്.നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് സൈഫർ കേസ്. അത് ഖാൻ്റെ കൈവശം നിന്ന് കാണാതായതായാണ് റിപ്പോർട്ട്. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢാലോചനയാണ് സൈഫർ ചൂണ്ടിക്കാണിച്ചതെന്ന് കഴിഞ്ഞ വർഷം തനിക്കെതിരായ അവിശ്വാസ പ്രമേയത്തിന് പിന്നാലെ ഖാൻ ആവർത്തിച്ച് പറഞ്ഞിരുന്നു.

 

കേസിൽ ഖാനും ഖുറേഷിക്കുമെതിരെ 10 സാക്ഷികൾ മൊഴി രേഖപ്പെടുത്താൻ എത്തിയിരുന്നു. പാകിസ്ഥാൻ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) ആണ് അവരെ കൊണ്ടുവന്നത്. ഔദ്യോഗിക നയതന്ത്ര ആശയവിനിമയത്തിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി രാജ്യത്തിൻ്റെ രഹസ്യ നിയമങ്ങൾ ലംഘിച്ചതിന് ഖാനും ഖുറേഷിക്കുമെതിരെ ഓഗസ്റ്റിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അടുത്ത് തന്നെ പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കയൊണ് ഇമ്രാൻ ഖാന് തടവ് ശിക്ഷ വിധിച്ചത്. 2018 മുതൽ 2022 വരെ ഖാൻ പ്രധാനമന്ത്രിയായിരുന്നു. എന്നാൽ അവിശ്വാസ വോട്ടെടുപ്പിൽ രാജ്യത്തെ സൈനിക മേധാവികളുടെ പിന്തുണ നഷ്ടപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. പിന്നീട് പ്രതിപക്ഷ നേതാവെന്ന നിലയിൽ അദ്ദേഹം ഉന്നതാധികാരികൾക്കെതിരെ അധിക്ഷേപ പ്രചാരണം നടത്തി. യുഎസിന്റെ പിന്തുണയോടെ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് തന്നെ പുറത്താക്കിയതെന്നും തനിക്കെതിരെ വധശ്രമത്തിന് വരെ ആസൂത്രണം ചെയ്തെന്നും ഇമ്രാൻ ഖാൻ ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends