ഹൂതി തീവ്രവാദികള്‍ യെമനില്‍ നിന്ന് ചെങ്കടലിലേക്ക് തൊടുത്ത് വിട്ട കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈല്‍, വെടിവയ്ച്ചിട്ട് യു.എസ്...

ഇറാന്റെ പിന്തുണയുള്ള ഹൂതി തീവ്രവാദികള്‍ യെമനില്‍ നിന്ന് ചെങ്കടലിലേക്ക് തൊടുത്തുവിട്ട കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈല്‍ വെടിവച്ചു വീഴ്ത്തിയതായി യുഎസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം. ''ജനുവരി 30ന് രാത്രി 11.30ന് ഹൂതികള്‍ യെമനിലെ ഹൂതി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ചെങ്കടലിലേക്ക് ഒരു കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈല്‍ തൊടുത്തുവിട്ടു.യുഎസ്എസ് ഗ്രേവ്‌ലി (ഡിഡിജി 107) ആണ് മിസൈല്‍ തകര്‍ത്തത്.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല'' യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സില്‍ കുറിച്ചു. സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള വടക്കുകിഴക്കന്‍ ജോര്‍ദാനില്‍ യുഎസ് സൈനിക ക്യാമ്പിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് മിസൈല്‍ ആക്രമണം. ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഒക്‌ടോബര്‍ ഏഴിനു ശേഷം മേഖലയില്‍ യു.എസ് സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. അതിര്‍ത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ജോര്‍ദാന്‍ അറിയിച്ചിരുന്നു. പരസ്പര ധാരണ പ്രകാരമാണ് അതിര്‍ത്തി മേഖലയിലെ യു.എസ് സൈനിക സാന്നിധ്യമെന്നും ജോര്‍ദാന്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇറാന്‍ പിന്തുണയുള്ള സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ജോ ബൈഡന്‍ പറഞ്ഞു.
ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗാസയില്‍ ഇസ്രായേലിന്റെ കൊടും ക്രൂരതകളെ പിന്തുണക്കുന്നത് അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന് സായുധവിഭാഗം അറിയിച്ചതായും പത്രം വെളിപ്പെടുത്തിയിരുന്നു.
ആക്രമണത്തെ ജോര്‍ദാന്‍ അപലപിച്ചു. ഇറാഖിലും സിറിയയിലും ഏതു സമയവും അമേരിക്കന്‍ പ്രത്യാക്രമണ സാധ്യത കൂടുതലാണ്.
https://www.facebook.com/Malayalivartha
























