Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

യമനിലെ ഹൂതികളുടെ അടിവേര് പറിച്ചെറിഞ്ഞ് യുഎസും ബ്രിട്ടനും..ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് അമേരിക്കയുടെയും ബ്രിട്ടന്‍റെയും നേതൃത്വത്തില്‍ സംയുക്ത ആക്രമണം

04 FEBRUARY 2024 01:01 PM IST
മലയാളി വാര്‍ത്ത

 ഹൂതി തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കയും ബ്രിട്ടനും. ഇറാഖിലെയും സിറിയയിലെയും താവളങ്ങൾ തച്ചു തകർത്ത് വെറും മണിക്കൂറുകൾക്കുള്ളിലാണ് യമനിലെ ഇറാഖി നിയന്ത്രണത്തിൽ ഉളള ഹൂതി വിമതരുടെ കേന്ദ്രങ്ങളിൽ അമേരിക്കയും സഖ്യ ശക്തികളും ആക്രമണം കടുപ്പിച്ചത്. സൻആയിലെ നിരീക്ഷണ റഡാറുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് സേന അറിയിച്ചു. സൻആയിലെ വ്യോമതാവളത്തിനുനേരെയും തീരദേശ നഗരമായ ഹൊദൈദയിലും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സൻആയില്‍ അമേരിക്ക ഇന്ന് നടത്തിയ ആക്രമണത്തില്‍ ആളപായമോ നാശനാഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫര്‍മേഷൻ സെക്രട്ടറി നസ്രെദ്ദീൻ അമീര്‍ പറഞ്ഞു. അതേസമയം ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം തുടരുമെന്നു തന്നെയാണ് ഇപ്പോഴും ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം പറയുന്നത്

ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ക്കുനേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് അമേരിക്കയുടെയും ബ്രിട്ടന്‍റെയും നേതൃത്വത്തില്‍ സംയുക്ത ആക്രമണം നടത്തുന്നത്. യമനിലെ ആയുധകേന്ദ്രവും കമാന്‍ഡ് സെന്‍ററുമടക്കം 36 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് സ്ഥരീകരണം. യമനിലെ 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലാണ് ഫെബ്രുവരി 3 നു ആക്രമണം നടന്നത്. സിറിയയിലെയും ഇറാഖിലെയും ഏഴ് സൈറ്റുകളിൽ ഇറാനിയൻ സൈന്യത്തിനും അവർ പിന്തുണയ്ക്കുന്ന മിലിഷ്യകൾക്കുമെതിരെ അമേരിക്ക തുടർച്ചയായി സൈനിക ആക്രമണം നടത്തി 24 മണിക്കൂറിന് ശേഷമാണ് വടക്കൻ യെമനിലെ 13 സൈറ്റുകളിൽ 36 ഹൂതി കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടന്നത്.ആക്രമണത്തില്‍ അഞ്ച് ഹൂതി വിമതര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ചെങ്കടലിൽ കപ്പലുകളെ ആക്രമിക്കാൻ ഹൂതികൾ ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളെ തകർക്കാനും അവരുടെ പ്രവർത്തനം പൂർണ്ണമായും നിർത്താനും ഉദ്ദേശിച്ചുള്ളതാണെന്ന് ഈ ആക്രമണങ്ങൾ എന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ ഉദ്യോഗസ്ഥർ പറഞ്ഞു.

ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍, മിസൈല്‍ സംവിധാനങ്ങള്‍, ലോഞ്ചറുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, റഡാറുകള്‍ എന്നിവയ്‌ക്ക് നേരെയായിരുന്നു ആക്രമണം. ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കാനഡ, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്‌സ്, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ അമേരിക്കയ്‌ക്കും ബ്രിട്ടനും ഹൂതികള്‍ക്കെതിരായ ആക്രമണങ്ങളില്‍ പിന്തുണ നല്‍കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇറാനെ ഉന്നം വെച്ചുള്ള സൈനിക നടപടികള്‍ തുടരാനുറച്ച് തന്നെയാണ് അമേരിക്കയുടെ നീക്കം. ഇറാൻ പിന്തുണയ്ക്കുന്ന തീവ്ര വാദ സംഘങ്ങൾക്കെതിരെ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ ഇനി പ്രതീക്ഷിക്കാമെന്നും അതിൽ ആദ്യത്തേതാണിതെന്നും ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി..അതിനാൽ കൂടുതല്‍ ആക്രമണ സാധ്യത ഉള്ളതുകൊണ്ടുതന്നെ ഗള്‍ഫ് മേഖലയില്‍ ആശങ്ക ശക്തമായിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ സായുധ വിഭാഗങ്ങളുടെ നീക്കങ്ങള്‍ക്ക് ഇറാന്‍ കനത്ത വിലയൊടുക്കേണ്ടി വരുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ അനുകൂല സായുധ വിഭാഗത്തിനു നേരെയുള്ള ആക്രമണം തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കനക്കുകയാണ്. ഇതില്‍ നിന്ന് അമേരിക്ക പിന്തിരിയണമെന്നാണ് ഇറാന്റെ ആവശ്യം. തങ്ങളുടെ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സൈബര്‍ ഇലക്ട്രോണിക് കമാന്‍ഡിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്ക് സാമഗ്രികള്‍ നല്‍കുന്ന ഇറാന്‍, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇറാഖിലും സിറിയയിലുമായി 80 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷമാണ് ഉപരോധം.

. ശനിയാഴ്ച ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്തെന്ന് അമേരിക്ക അവകാശപ്പെട്ടു. ഹൂതികള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് അമേരിക്കന്‍ ഡിഫെന്‍സ് സെക്രട്ടറി ലോയ്ഡ ഓസ്റ്റിന്‍ പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ നവംബര്‍ മാസം മുതല്‍ വാണിജ്യ കപ്പലുകള്‍ക്കും നാവിക കപ്പലുകള്‍ക്കും നേരെ ചെങ്കടലില്‍ ഹൂതികള്‍ 30ല്‍ അധികം ആക്രമണങ്ങളാണ് നടത്തിയത്. ചെങ്കടലിലെ സമാധാനം പുനഃസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ലക്ഷ്യം നേടുന്നതുവരെ തുടര്‍ച്ചയായ പ്രത്യാഘാതങ്ങള്‍ ഹൂതികള്‍ നേരിടേണ്ടി വരുമെന്നും ഇരു രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യു.എസ് പതാക വഹിക്കുന്ന കപ്പലുകളോട് ചെങ്കടലില്‍നിന്ന് വിട്ടുനില്‍ക്കാൻ പെന്റഗണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. യമനിലെ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില രണ്ട് ശതമാനം ഉയര്‍ന്നു. യുദ്ധം എണ്ണവിലയെ ബാധിക്കുന്നതില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക അറിയിച്ചു.

അതേസമയം ഗസ്സയില്‍ ഇസ്രായേല്‍ കടുത്ത ആക്രമണം തുടരുകയാണ്. ഗസ്സ സിറ്റിയിലെ ദറാജിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു.തെക്കൻ ഗസ്സയിലെ റഫയിലെ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്‍ അഖ്സ ആശുപത്രി പരിസരത്തും ഇസ്രായേല്‍ ആക്രമണം കടുപ്പിക്കുകയാണ്. ആശുപത്രിയിലെ ഇന്ധനം ഇന്ധനം തീര്‍ന്നതിനാല്‍ ഇൻക്യുബേറ്ററില്‍ കഴിയുന്ന കുഞ്ഞുങ്ങളുടെ ജീവനടക്കം അപകടത്തിലാണ്. വെസ്റ്റ് ബാങ്കില്‍ മൂന്ന് കൗമാരക്കാരെ ഇസ്രായേലി കൈയേറ്റക്കാര്‍ വെടിവെച്ചുകൊന്നു. ബൈഡൻ ഭരണകൂടം ഗസ്സയിലെ യുദ്ധം കൈകാര്യം ചെയ്യുന്ന രീതിയില്‍ പ്രതിഷേധിച്ച്‌ 22 ഏജൻസികളുടെ ഫെഡറല്‍ ജീവനക്കാര്‍ ഈ ചൊവ്വാഴ്ച ജോലിയില്‍നിന്ന് പിരിയാൻ തീരുമാനിച്ചിട്ടുണ്ട്.

ഗാസയില്‍ നിന്ന് പിന്‍മാറുന്നത് വരെ സൈനിക ആക്രമണങ്ങള്‍ തുടരുമെന്നും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്തതിരിച്ചടി നല്‍കുമെന്നും ഹൂതി പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ ബുക്തായിതി പ്രഖ്യാപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends