Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചെങ്കടലില്‍ യുദ്ധക്കപ്പലിറക്കി ചാരപ്പണിയുമായ് ചൈന;ഹൂതികളെ നിരീക്ഷിക്കാനെന്ന് ഷീ ഭരണകൂടത്തിന്റെ വാദം,ചൈനീസ് കപ്പലിനെ ആക്രമിക്കില്ലെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട് പിന്നെ എന്ത് നിരീക്ഷണം, അമേരിക്കന്‍ ഇന്ത്യ പടക്കപ്പലുകള്‍ ചൈനീസ് കപ്പലിനെ നിരീക്ഷിക്കുന്നു,ഇറാന്റെ പ്ലാന്‍ നടപ്പിലാക്കാനോ ചൈന കളത്തിലിറങ്ങിയിരിക്കുന്നത്?

04 FEBRUARY 2024 06:19 PM IST
മലയാളി വാര്‍ത്ത

ചെങ്കടലില്‍ പടക്കപ്പലിറക്കി ചൈനയുടെ കടന്നുവരവ്. വാണീജ്യ കപ്പല്‍പ്പാത കലുഷിതമായ് തുടരുന്നതിനിടെയാണ് ചൈനയുടെ നീക്കം. ഹൂതികളെ പറപ്പിക്കാന്‍ യുഎസ് ബ്രിട്ടണ്‍ ഇന്ത്യ പടക്കപ്പലുകള്‍ ചെങ്കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചൈന കളത്തിലിറങ്ങുമ്പോള്‍ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയാണ് രാജ്യങ്ങള്‍. കാരണം ഡബിള്‍ ഗെയിം കളിക്കുന്നത് ചൈനയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വഭാവമാണ്. നിരീക്ഷണത്തിന് വേണ്ടിയാണ് കപ്പല്‍ ഇറക്കിയതെന്ന് പറയുന്നുണ്ടെങ്കിലും ഭീകരര്‍ക്ക് സഹായം നല്‍കാനുള്ള നീക്കമാണോ ഇതെന്നാണ് അമേരിക്ക സംശയിക്കുന്നത്.

ചരക്കുകപ്പലിന് അകമ്പടിയായാണ് ചൈനീസ് യുദ്ധക്കപ്പല്‍ ചെങ്കടലില്‍ നങ്കൂരമിട്ടത്. ചൈനയുടെയും റഷ്യയുടെയും കപ്പലുകളെ ആക്രമിക്കില്ലെന്ന് ഹൂതികള്‍ അറിയിച്ചിരുന്നു. മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായാണ് ചൈനയുടെ നടപടിയെ വിലയിരുത്തുന്നത്. ചൈനനീസ്,റഷ്യന്‍ കപ്പല്‍ ആക്രമിക്കില്ലെന്ന് ഹൂതികള്‍ പ്രഖ്യാപിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. അടിയൊഴുക്കുണ്ടെന്നാണ് ബൈഡന്‍ തുറന്നടിക്കുന്നത്. വെടക്കാക്കി തനിക്കാകുന്ന സ്വഭാവമാണ് ചൈനയ്ക്കുള്ളത്. പുറമേ സൗഹൃദം എന്ന് നടിക്കുകയും എന്നാല്‍ ഭീകരരെ പിന്തുണയ്ക്കുകയും ചെയ്യുന്ന നയമാണ് ഷീ ജിന്‍പിങ്ങിന്. തങ്ങളുടെ ചരക്കുകപ്പലുകലുടെ സുരക്ഷയ്ക്കാണ് പടക്കപ്പല്‍ ഇറക്കിയതെന്ന് ചൈന വാദിക്കുന്നതിനെ അമേരിക്ക മുഖവിലയ്ക്ക് എടുത്തിട്ടില്ല. കാരണം ഹൂതികല്‍ ആക്രമിക്കുന്നത് അമേരിക്ക,ഇസ്രയേല്‍,ബ്രിട്ടണ്‍ കപ്പലുകളെയാണ്. തുടക്കത്തില്‍ തന്നെ ഹൂതികള്‍ പറഞ്ഞിരുന്നു ചെങ്കടലില്‍ ചൈനീസ് ചരക്ക് കപ്പലുകള്‍ തൊടില്ലെന്ന്. മാത്രമല്ല ചൈനീസ് കപ്പലുകള്‍ക് വഴിയൊരുക്കി സേഫാക്കി വിടുന്നുമുണ്ട്. എന്നിട്ടും ചൈന പടക്കപ്പല്‍ ഇറക്കുന്നത് ചാരപ്രവര്‍ത്തനത്തിന് തന്നെയെന്ന് ബൈഡന്‍ തുറന്നടിക്കുന്നു.

ചെങ്കടല്‍ കൂടുതല്‍ സംഘര്‍ഷഭരിതമാകുകയാണ്. ആക്രമിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് അമേരിക്ക. ഇതിനെ ചെറുക്കാന്‍ വലിയ നാശംവരുത്താന്‍ പോലും ഹൂതികല്‍ തയ്യാറായകും. യെമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വീണ്ടും യു.എസിന്റേയും യു.കെയുടേയും ആക്രമണം നടന്നത് കടല്‍ കൊള്ളയ്ക്ക് അറുതി വരുത്താന്‍. ചെങ്കടലില്‍ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് തങ്ങള്‍ നല്‍കിയതെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. ആസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഹൂതികളുടെ കരുത്ത് ഇല്ലാതാകും വരെ ആക്രമണം തുടരും.

അതിനിടെ അമേരിക്കന്‍ വിരുദ്ധ രാജ്യങ്ങള്‍ തിരിച്ചടിക്കും ശ്രമിക്കും. ഇറാനും സിറിയയും എല്ലാം ഗൗരവത്തോടെയാണ് ഈ ഇടപെടലിനെ കാണുന്നത്. തിരിച്ചടിക്കാന്‍ അവരും തീരുമാനിച്ചിട്ടുണ്ട്. ഹൂതികള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് അമേരിക്കന്‍ ഡിഫെന്‍സ് സെക്രട്ടറി ലോയ്ഡ ഓസ്റ്റിന്‍ പ്രഖ്യാപിച്ചു. അതേസമയം ഗസ്സയില്‍ നിന്ന് പിന്മാറുന്നത് വരെ സൈനിക ആക്രമണങ്ങള്‍ തുടരുമെന്നും അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് കനത്തതിരിച്ചടി നല്‍കുമെന്നും ഹൂതി പൊളിറ്റിക്കല്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് അല്‍ ബുക്തായിതി പ്രഖ്യാപിച്ചു.

13 സ്ഥലങ്ങളിലായി 80 ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് അമേരിക്കയും മറ്റ് രാജ്യങ്ങളും ആക്രമണം നടത്തിയതെന്ന് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹൂതികളുടെ മിസൈല്‍ സിസ്റ്റം, എയര്‍ ഡിഫന്‍സ് സിസ്റ്റം, റഡാറുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഇരു രാജ്യങ്ങളും അറിയിച്ചു . കടല്‍തീരങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹൂതികളുടെ ഡ്രോണ്‍ കേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍ത്തിട്ടുണ്ട്. നേരത്തെ ഇറാഖിലും സിറിയയിലുമായി 85 കേന്ദ്രങ്ങളില്‍ 125ലേറെ തവണ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു. ഇറാഖില്‍ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കിഴക്കന്‍ സിറിയയിലെ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. സിറിയയിലെ ഇറാന്‍ അനുകൂല സൈനിക വിഭാഗങ്ങളുടേതെന്ന് കരുതുന്ന 26 കേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് എ.എഫ്.പി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന ദൈര്‍ ഇസ്സൂര്‍, അല്‍ബു കമാല്‍ നഗരങ്ങളിലാണ് ആക്രമണം നടത്തിയത്. ഇറാന്‍ പൗരന്മാരാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്ല. ജോര്‍ഡനിലെ യു.എസ് സൈനിക താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും 40ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് തിരിച്ചടിയായാണ് ആക്രമണം.

ഇറാന്‍ അനുകൂല സൈനിക വിഭാഗങ്ങളാണ് സൈനിക താവളത്തിലുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് യു.എസ് ആരോപിക്കുന്നത്. എന്നാല്‍, തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. 36കേന്ദ്രങ്ങളിലെയും ഹൂതികളുടെ ആയുധ സംവിധാനങ്ങളടക്കം തകര്‍ത്തെന്നും അമേരിക്ക അവകാശപ്പെട്ടു. ഇറാഖ്, സിറിയ, യെമന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ അനുകൂല സായുധ വിഭാഗത്തിനു നേരെയുള്ള ആക്രമണം തുടരുമെന്ന അമേരിക്കന്‍ മുന്നറിയിപ്പിനിടയില്‍ ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം കനക്കുന്നു.

മേഖലാ യുദ്ധം ക്ഷണിച്ചു വരുത്താനുള്ള നീക്കത്തില്‍ നിന്ന് അമേരിക്ക പിന്തിരിയണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ സൈബര്‍ വിങ്ങിനെ ലക്ഷ്യമിട്ട് അമേരിക്ക ഉപരോധവും പ്രഖ്യാപിച്ചു. ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ സൈബര്‍ ഇലക്ട്രോണിക് കമാന്‍ഡിലെ ആറ് ഉദ്യോഗസ്ഥര്‍ക്കും ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്ക് സാമഗ്രികള്‍ നല്‍കുന്ന ഇറാന്‍, ഹോങ്കോങ് ആസ്ഥാനമായുള്ള വിതരണക്കാരുടെ ശൃംഖലക്കുമാണ് ഉപരോധം. ഇറാഖിലും സിറിയയിലും 80 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഉപരോധപ്രഖ്യാപനം. റെവല്യൂഷണറി ഗാര്‍ഡിന്റെ എലൈറ്റ് ഖുദ്‌സ് ഫോഴ്‌സിന് ധനസഹായം നല്‍കുന്നുവെന്നാരോപിച്ച് തുര്‍ക്കിയ ആസ്ഥാനമായ എണ്ണക്കമ്പനിയുടെ 108 മില്യണ്‍ ഡോളറും അമേരിക്ക പിടിച്ചെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends