ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനാണ്, ഇസ്രായേൽ പ്രാധാന്യം നൽകുന്നതെന്ന് ബെഞ്ചമിൻ നെതന്യാഹു...

ഒക്ടോബര്‍ ഏഴിന്, ഹമാസ് ആക്രമണം നടത്തി ബന്ദികളാക്കിയ ഇസ്രായേലികളെ മോചിപ്പിക്കാനുള്ള ശ്രമത്തിനാണ് ഇസ്രായേല്‍ എന്നും പ്രാധാന്യം നല്‍കുന്നതെന്ന് പ്രതികരിച്ച്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ ബന്ദികളെ സ്വതന്ത്രരാക്കാനെന്ന പേരില്‍ തങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന എല്ലാ നിബന്ധനകളും അംഗീകരിക്കാനാകില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്നും നെതന്യാഹു വ്യക്തമാക്കി.
ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇസ്രായേലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകാതെ ബന്ദികളുടെ മോചനത്തിന് വഴിയൊരുക്കുന്ന കരാറിന് അനുമതി നല്‍കുമെന്നും ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. നാല് ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് യുഎസ് വിദേശകാര്യ വകുപ്പ് ഉപരോധമേര്‍പ്പെടുത്തിയ നടപടിയേയും നെതന്യാഹു വിമര്‍ശിച്ചു.
ഹമാസിന് മാനുഷിക സഹായങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ ട്രംപ് ആയിരുന്നു അധികാരത്തില്‍ ഇരുന്നിരുന്നതെങ്കില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാകുമായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു.
https://www.facebook.com/Malayalivartha
























