സിറിയയിലെ ഹിസ്ബുള്ളയുടെയും മറ്റ് ഇറാൻ പിന്തുണയുള്ള സൈനികരുടെയും 50 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി,സമ്മതിച്ച് ഇസ്രായേൽ...

ഒക്ടോബർ 7 മുതൽ സിറിയയിലെ ഹിസ്ബുള്ളയുടെയും മറ്റ് ഇറാൻ പിന്തുണയുള്ള സൈനികരുടെയും 50 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി സമ്മതിച്ച്, ഇസ്രയേൽ പ്രതിരോധ സേനാ വക്താവ് ഡാനിയൽ ഹഗാരി. ഗാസയിൽ 4 മാസമായിത്തുടരുന്ന യുദ്ധത്തിനിടെ ഹിസ്ബുള്ളയ്ക്കെതിരേ നടത്തിയ സൈനിക നടപടികൾ ഇസ്രയേൽ സൈന്യം ഓർമ്മിപ്പിക്കുകയായിരുന്നു. സിറിയയിലെ വ്യോമാക്രമണം ഇസ്രയേൽ സമ്മതിക്കുന്നത് അപൂർവമാണ്. തെക്കൻ ലെബനനിൽ 3,400-ലധികം ഹിസ്ബുള്ള ലക്ഷ്യങ്ങൾ ഐഡിഎഫ് ആക്രമിച്ചതായി ഹഗാരി പറഞ്ഞു.
ഇതിൽ 40 ആയുധ ഡിപ്പോകൾ, 40 കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററുകൾ, 120 നിരീക്ഷണ പോസ്റ്റുകൾ, 150 ഹിസ്ബുള്ള തീവ്രവാദ സെല്ലുകൾ എന്നിവ ഉൾപ്പെടുന്നു. ഇറാന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ളയുടെ ഇരുന്നൂറോളം, സൈനികരെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹഗാരി പറഞ്ഞു.
"ഹിസ്ബുള്ള എല്ലായിടത്തും ഞങ്ങൾ ഉണ്ടാകും. മിഡിൽ ഈസ്റ്റിൽ ആവശ്യമായ എല്ലായിടത്തും ഞങ്ങൾ നടപടിയെടുക്കും,എന്ന് ഹഗാരി പറഞ്ഞു.
ഒക്ടോബർ 7 മുതൽ, ഹിസ്ബുള്ള 2,000-ലധികം റോക്കറ്റുകളും ടാങ്ക് വിരുദ്ധ മിസൈലുകളും തൊടുത്തുവിടുകയും ഡസൻ കണക്കിന് ഏരിയൽ ഡ്രോണുകൾ വിക്ഷേപിക്കുകയും 18 ഇസ്രായേലികളെ കൊല്ലുകയും ലെബനീസ് അതിർത്തിക്ക് സമീപം താമസിക്കുന്ന 80,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്തതായും, ലെബനൻ അതിർത്തിയിൽ ഇസ്രായേൽ മൂന്ന് സൈനിക വിഭാഗങ്ങളെ വിന്യസിച്ചതായും ഹഗാരി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























