Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മാർക്ക് സക്കര്‍ബര്‍ഗ് വൈകാതെ മരണപ്പെടാം, കമ്പനിയു‌ടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും, നിർണായക റിപ്പോര്‍ട്ട് പുറത്തുവിട്ട് മെറ്റ

06 FEBRUARY 2024 12:38 PM IST
മലയാളി വാര്‍ത്ത

ടെക് ഭീമൻ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് വൈകാതെ മരണപ്പെട്ടേക്കാമെന്ന് കമ്പനി തന്നെ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.അദ്ദേഹത്തിന്റെ ജീവിതരീതികളോട് മെറ്റ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്തു. സിഇഒ ഏർപ്പെടുന്ന വിനോദങ്ങള്‍ ഗുരുതരമായ പരിക്കുകള്‍ക്കും മരണത്തിനും ഇടയാക്കുന്നവയാണെന്നാണ് മെറ്റ പറയുന്നത്.

മിക്‌സഡ് മാർഷ്യല്‍ ആർട്‌സ്, അതികഠിനമായ കായിക ഇനങ്ങള്‍, വ്യോമ വിനോദങ്ങള്‍ എന്നിവ ആപത്തുകള്‍ വിളിച്ചുവരുത്തുന്നവയാണെന്നും ഇത് മെറ്റയ്ക്കും നിക്ഷേകർക്കും പ്രതിസന്ധിയുണ്ടാക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ഏതെങ്കിലും കാരണത്താല്‍ സക്കർബർഗ് ലഭ്യമല്ലാതായാല്‍ അത് കമ്പനിയു‌ടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും മെറ്റ കൂട്ടിച്ചേർത്തു. കഴിഞ്ഞ നവംബറില്‍ മാർഷ്യല്‍ ആർട്‌സ് പരിശീലനത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് സക്കർബർഗ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വലിയ റിസ്‌ക് എന്നാല്‍ വലിയ പ്രതിഫലം എന്നാണ് കമ്ബനിയുടെ ആശങ്കകള്‍ക്ക് സക്കർബർഗ് സമൂഹമാദ്ധ്യമത്തില്‍ മറുപടി നല്‍കിയത്.

അതേസമയം സക്കർബർഗ് തന്റെ പുതിയ സംരംഭത്തിന്റെ പേരിലും കഴിഞ്ഞദിവസങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. ടെക്‌നോളജി വിട്ട് കൃഷിയിലേക്കാണ് ശതകോടീശ്വരൻ കണ്ണുവച്ചത്. കന്നുകാലി വളർത്തലാണ് സക്കർബർഗിന്റെ പുതിയ ബിസിനസ്. അമേരിക്കയിലെ ഹവായിലുള്ള കോയില്‍ കോലാവു എന്ന സ്ഥലത്താണ് സക്കർബർഗ് കന്നുകാലി കൃഷി നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബീഫ് ഉത്പാദിപ്പിക്കുകയെന്നതാണ് സക്കർബർഗിന്റെ ലക്ഷ്യം. സക്കർബർഗിന്റെ കന്നുകാലി കൃഷി നിരവധി വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.

പല കമ്പനികളിലും സ്റ്റാര്‍ട്ട് അപ്പുകളിലും നിക്ഷേപം നടത്തുന്ന മെറ്റ തലവൻ ഏറ്റവും അവസാനമായി ഹവായ് സംസ്ഥാനത്തില്‍ പെടുന്ന പസഫിക് ദ്വീപായ കവായിലെ കൊയോലൗ റാഞ്ചിൽ കന്നുകാലികളെ വളർത്തുന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. മികച്ച ഗുണനിലവാരമുള്ള ബീഫ് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ സംരഭത്തിലൂടെ സക്കർബർഗ് ഉദ്ദേശിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയർന്ന ഗുണനിലവാരമുള്ള ബീഫ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ താൻ ഇപ്പോൾ കന്നുകാലികളെ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സക്കർബർഗ് പറയുന്നു. ഇതിനായി തദ്ദേശീയമായി വിളയിച്ചെടുത്ത വിഭവങ്ങൾ കന്നുകാലികൾക്ക് തീറ്റയായി ഉപയോഗിക്കുമെന്ന് മെറ്റ സ്ഥാപകന്‍ പറയുന്നു. കന്നുകാലികളുടെ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കാന്‍ മക്കാഡാമിയ മരങ്ങൾ നട്ടുപിടിപ്പിക്കും എന്നും സക്കർബർഗ് പറയുന്നു. ഓരോ പശുവും ഓരോ വർഷവും 5,000-10,000 പൗണ്ട് ഭക്ഷണം നല്‍കുമെന്ന് സക്കർബർഗ് വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (1 hour ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (1 hour ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (1 hour ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (4 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (4 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (9 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends