ചൈനയില്‍ ഓക്‌സിജന്‍ കുപ്പിയില്‍

അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന ചൈനയില്‍ കുപ്പിയിലാക്കിയ ഓക്‌സിജന്‍ വിപണിയില്‍ എത്തി കഴിഞ്ഞു. കനഡക്കാരായ മോസസ് ലാം, ട്രോയ് പാക്വിറ്റ് എന്നിവര്‍ ചേര്‍ന്ന് തമാശക്ക് തുടങ്ങിയ \'വായു വില്‍പ്പന\' ഇപ്പോള്‍ മാര്‍ക്കറ്റ് കീഴടക്കിയത്. കനഡയിലെ എഡ്മണ്ടനില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് വിറ്റാലിറ്റി എയര്‍ എന്ന പേരില്‍ കുപ്പി ഓക്‌സിജന്‍ വിപണിയില്‍ എത്തിക്കുന്നത്. 50 പെന്‍സ് (50 രൂപ) ആയിരുന്നു \'ഇബേ\'യില്‍ വില്‍പന നടത്തിയ ഒരുകുപ്പി വായുവിന് വില.
എന്നാല്‍ രണ്ടാമത്തെ ബോട്ടില്‍ ചെലവായത് 105 ഡോളറിനാണ് (7020 രൂപ). ഇതോടെയാണ് വായുവിന്റെ വിപണി മൂല്യം തിരിച്ചറിഞ്ഞതെന്ന് മോസസ് ലാം പറയുന്നു.രണ്ടു മാസം മുമ്പാണ് ചൈനയിലേക്ക് ഷിപ്പിങ് ആരംഭിച്ചത്. അഞ്ഞൂറ് ബോട്ടിലുകളടങ്ങിയ ആദ്യ ഷിപ്‌മെന്റ് നാലു ദിവസത്തിനുള്ളില്‍ ചെലവായെന്നും 4000 ബോട്ടില്‍ കൂടി കയറ്റി അയക്കാനുള്ള തയാറെടുപ്പിലാണെന്നും ലാം പറയുന്നു. നിരവധി പേര്‍ വായു ബോട്ടിലുകള്‍ മുന്‍കൂര്‍ ബൂക്ക് ചെയ്തിട്ടുമുണ്ട്.
നിയന്ത്രണമില്ലാത്ത വ്യവസായവല്‍ക്കരണവും വാഹനങ്ങളുടെ പെരുപ്പവും കാരണം ചൈനീസ് നഗരങ്ങളില്‍ അന്തരീക്ഷ വായുനില പരിതാപകരമായ അവസ്ഥയിലാണ്. വടക്കുകിഴക്കന്‍, തെക്കന്‍ നഗരങ്ങളിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha