ഭീകരരോടു രൂപം മാറ്റാന്‍ നിര്‍ദേശിച്ച് ഐഎസ്, താടി വയ്ക്കുന്നത് ഒഴിവാക്കാമെങ്കില്‍ നല്ലതെന്ന് ഐഎസ്

പാരിസ് ആക്രമണത്തിനു സമാനമായി യുറോപ്പിന്റെ മറ്റു ഭാഗങ്ങളില്‍ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഭീകരരോടു രൂപം മാറ്റാന്‍ നിര്‍ദേശിച്ച് ഐഎസിന്റെ കൈപ്പുസ്തകം. ബ്രിട്ടനില്‍ ഒളിച്ചു കഴിയുന്ന ഭീകരര്‍ക്കാണ് 58 പേജുള്ള കൈപ്പുസ്തകം ലഭിച്ചിരിക്കുന്നത്. താടി വടിക്കാനും ആഫ്റ്റര്‍ഷേവ് ഉപയോഗിക്കാനും ക്രിസ്ത്യാനിയെന്ന വ്യാജേനെ പെരുമാറിയും മറ്റും സുരക്ഷാ സേനയുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ മുന്‍ കരുതലുകളെടുക്കാനാണ് ഐഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുജാഹിദ്ദീനുകള്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ (സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഗൈഡ്‌ലൈന്‍സ് ഫോര്‍ ലോണ്‍ വൂള്‍ഫ് മുജാഹിദ്ദീന്‍) എന്ന പേരിലാണ് കൈപ്പുസ്തകം ഇറക്കിയിരിക്കുന്നത്. നൈറ്റ് ക്ലബുകള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിനു പദ്ധതിയിടണമെന്നും പുസ്തകത്തില്‍ പറയുന്നു.
താടി വയ്ക്കുന്നത് ഒഴിവാക്കാമെങ്കില്‍ നല്ലത്. അതുപോലെ തന്നെ ക്വാമി എന്ന വസ്ത്രം ധരിക്കുന്നത്, മിസ്‌വാക്ക് ഉപയോഗിക്കുന്നത്, സൂഫിസവുമായി ബന്ധപ്പെട്ട ബുക്ക്‌ലെറ്റ് കൈയില്‍ കൊണ്ടുപോകുന്നത് തുടങ്ങിയവയും ഒഴിവാക്കണം. ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നതുപോലെ കുരിശുള്ള മാല ധരിക്കാനും ഭീകരരോട് നിര്‍ദേശിക്കുന്നുണ്ട്. അതേസമയം, പാസ്‌പോര്‍ട്ടില്‍ മുസ്‌ലിം പേരാണ് ഉള്ളതെങ്കില്‍ കുരിശു ധരിക്കരുതെന്നും പുസ്തകത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha