സൗദിയില്‍ മദ്യവിരുന്ന് നടത്തിയ സംഘം അറസ്റ്റില്‍

സൗദിയിലെ ജാസന്‍ പ്രവിശ്യയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി മദ്യവിരുന്ന് നടത്തിയതിന് സംഘാടകര്‍ ഉള്‍പ്പടെ 129 പേര്‍ അറസ്റ്റിലായി. വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ആഫ്രിയ്ക്കന്‍ വംശജരാണ് മദ്യസത്ക്കാരത്തിനായി ഒരുമിച്ചത്. ഇവരില്‍ 41 സ്ത്രീകളും ഉണ്ടായിരുന്നു. ജാസനിലെ ഒരു വീട്ടിലാണ് പാര്‍ട്ടി നടന്നത്. മദ്യ വിരുന്നിനെപ്പറ്റി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് 129 പേര്‍ പിടിയിലായത്.
ഇവരുടെ പക്കല്‍ നിന്നും വന്‍ മദ്യശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചിടപഴകുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതുമൊക്കെ മത നിയമപ്രകാരം സൗദി വിലക്കുന്നുണ്ട്. അതുപോലെ മദ്യഉപയോഗവും സൗദിയില്‍ നിരോധിച്ചതാണ്. മിക്ക ഇസ്ലാമിക രാഷ്ട്രങ്ങളിലും മദ്യ ഉപയോഗത്തിന് വിലക്കുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുത്ത് അറസ്റ്റിലായവരെല്ലാം ആഫ്രിക്കന്‍ വംശജരാണ്. മുന്‍പും ഇത്തരം മദ്യവിരുന്നുകള്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha