ഇസ്താംബൂള്‍ സ്‌ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞതായി തുര്‍ക്കി

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ സ്‌ഫോടനം നടത്തിയ ചാവേറിനെ തിരിച്ചറിഞ്ഞു. സൗദിയില്‍ ജനിച്ച ഐ.എസ് തീവ്രവാദി നബീലാണ് ആക്രമണത്തിന് പിന്നില്ലെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചു. ഇയാള്‍ സിറിയയില്‍ നിന്ന് അഭയാര്‍ത്ഥിയായാണ് തുര്‍ക്കിയിലെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ചാവേറിനെ തിരിച്ചറിഞ്ഞത്. രണ്ടാമത്തൊരു തീവ്രവാദി ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് തുര്‍ക്കി സേന തിരച്ചില്‍ ഊര്‍ജിതമാക്കി.
ആക്രമണത്തിന് പിന്നിലെ എല്ലാവരെയും കണ്ടെത്തി നശിപ്പിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു പറഞ്ഞു. തുര്‍ക്കിക്കോ ലോകത്തിനോ ഭീഷണിയായി ഐ.എസിനെ തുടരാന്‍ അനുവദിക്കില്ലെന്നും ശക്തമായ സൈനിക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കിയുടെ വാണിജ്യ തലസ്ഥാനമായ ഇസ്താംബൂളില്‍ ചൊവ്വാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിനോദസഞ്ചാര കേന്ദ്രമായ സുല്‍ത്താന്‍ അഹ്മദ് ചത്വരത്തിന് സമീപത്തെ ചരിത്ര പ്രധാനമായ ബ്ലൂ മസ്ജിദിനു സമീപമായിരുന്നു ചാവേര്‍ സ്‌ഫോടനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha