പാക്കിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 15 മരണം; 10 പേര്‍ക്ക് പരിക്ക്

പാക്കിസ്ഥാനിലെ ക്വറ്റയില്‍ പോളിയോ കേന്ദ്രത്തിനു സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 14 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ സ്‌ഫോടനമാണ് നടന്നതെന്നാണ് നിഗമനം. മരിച്ചവരില്‍ 13 പേരും പോലീസുകാരാണ്. പോളിയോ ജോലിക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ എത്തിയ പോലീസുകാരാണ് സ്‌ഫോടനത്തില്‍ മരിച്ചത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌ഫോടനം നടന്ന പ്രദേശത്തിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തു. സ്‌ഫോടനത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമായിട്ടില്ല. ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാബ് സനയുള്ള ഷെരി സ്‌ഫോടനത്തെ ശക്തമായി അപലപിച്ചു. ഭീകരവാദം വച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് പോളിയോ വിതരണം റദ്ദാക്കി. മൂന്ന് ദിവസത്തെ പോളിയോ വിരുദ്ധ പരിപാടിയുടെ അവസാന ദിനമായിരുന്നു ഇന്ന്. അഞ്ച് വയസില്‍ താഴെയുള്ള 24 ലക്ഷം കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന നല്‍കാന്‍ ഉദ്ദേശിച്ചിരുന്നത്. അഫ്ഗാന്‍ അഭയാര്‍ഥികളായ 55,000 കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം പോളിയോ രോഗം നിലനില്‍ക്കുന്ന രണ്ടു രാജ്യങ്ങളില്‍ ഒന്നാണ് പാക്കിസ്ഥാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha