പാകിസ്താനിലെ പോളിയോ പ്രതിരോധ കേന്ദ്രത്തിനു പുറത്ത് സ്‌ഫോടനം, 15 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനിലെ ക്വേറ്റയില്‍ പോളിയോ പ്രതിരോധ കേന്ദ്രത്തിനു പുറത്തുണ്ടായ
ചാവേര്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. വാക്‌സിനേഷന്‍ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കാന്‍ എത്തിയ പോലീസുകരാണ് കൊല്ലപ്പെട്ടവരില്‍ 14 പേര്‍. ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിരോധകേന്ദ്രത്തിന് പുറത്ത് കാവല്‍ നിന്ന പൊലീസുകാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
പാകിസ്താനിലെ പോളിയോ പ്രതിരോധ കേന്ദ്രങ്ങളില്‍ താലിബാന്റെ ആക്രമണം പതിവാണ്. പോളിയോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളുടെ തെറ്റായ പ്രവര്‍ത്തനങ്ങളാണെന്നാണ് ഭീകരരുടെ പക്ഷം. അതുകൊണ്ടു തന്നെ പാകിസ്താനിലും അഫ്ഗാനിലും പോളിയോബാധിതര്‍ കൂടുതലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha