Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ്... ദ്വിമുഖ നിര്‍ദ്ദേശം മധ്യസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു...ഫലസ്തീനികളെ മോചിപ്പിക്കണമെന്നതാണ് നിര്‍ദ്ദേശം...പകരമായി എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയും ആദ്യഘട്ടത്തില്‍ മോചിപ്പിക്കും...

16 MARCH 2024 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഹമാസ് ദ്വിമുഖ നിര്‍ദ്ദേശം മധ്യസ്ഥര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഇസ്രയേലികള്‍ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിക്കണമെന്നതാണ് നിര്‍ദ്ദേശം.ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന 700 മുതല്‍ 1000 വരെ ഫലതീനികള്‍ക്ക് പകരമായി എല്ലാ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രോഗികളെയും ആദ്യഘട്ടത്തില്‍ മോചിപ്പിക്കുമെന്ന് ഹമാസ് പറഞ്ഞു. ഇസ്രായേലിലെ എല്ലാ സ്ത്രീ സൈനികരെയും ആദ്യ ഘട്ടത്തില്‍ വിട്ടയക്കുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.ബന്ദി കൈമാറ്റത്തിന് ശേഷം സ്ഥിരമായ വെടിനിര്‍ത്തലിനുള്ള അന്തിമ തീയതി അംഗീകരിക്കുകയും ഗസ്സയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിനുള്ള സമയപരിധി അറിയിക്കുകയും ചെയ്യണം. നിര്‍ദ്ദേശത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഇരുഭാഗത്തുമുള്ള എല്ലാ തടവുകാരെയും വിട്ടയക്കുമെന്നും ഹമാസ് അറിയിച്ചു.

 

'ഹമാസ് യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണെന്ന്' ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിലൂടെ അറിയിച്ചുഗസ്സയിലെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗം ആളുകളും പട്ടിണിയിലാണ്. കാരണം ഇസ്രായേല്‍ അധിനിവേശം ഗസ്സയിലേക്ക് ആവശ്യമായ മാനുഷിക സഹായം തടഞ്ഞു. ഭക്ഷണത്തിനായി കാത്തുനിന്നവരെ വെടിവെച്ചും ബോംബെറിഞ്ഞും കൊന്നൊടുക്കി.
ഗസ്സയില്‍ പ്രതിസന്ധി രൂക്ഷമായതിനാല്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ ഈജിപ്തും ഖത്തറും ശ്രമിച്ചിരുന്നു.സ്ഥിരമായ വെടിനിര്‍ത്തല്‍, മാനുഷിക സഹായങ്ങള്‍ ലഭ്യമാക്കല്‍, തെക്ക്-മധ്യ ഗസ്സയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെ വടക്കന്‍ ഗസ്സയിലേക്ക് പോകാന്‍ അനുവദിക്കുക. എന്നിവയ്ക്കായി കെയ്റോ ശ്രമിക്കുന്നുണ്ടെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതഹ് എല്‍-സിസി പറഞ്ഞു. ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ റഫയിലെ ഇസ്രായേല്‍ ആക്രമണത്തെ കുറിച്ചും ഫതഹ് മുന്നറിയിപ്പ് നല്‍കി.റഫ ആക്രമിക്കപ്പെടുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.

63 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള റഫയില്‍ 1.5 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. സുരക്ഷിത മേഖല എന്ന് പ്രഖ്യാപിച്ചിരുന്ന പ്രദേശം ഇപ്പോള്‍ ആക്രമിക്കപ്പെടുകയാണ്. ഫലസ്തീനികള്‍ ഓരോ ശ്വാസവും എടുക്കുന്നത് അത് തങ്ങളുടെ അവസാനമായിരിക്കുമെന്ന ഭയത്തിലാണ്.സ്ഥിരമായ വെടിനിര്‍ത്തല്‍, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം പിന്‍വലിക്കല്‍, തീരദേശ മേഖലയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നെതന്യാഹു നിരസിച്ചതിനാല്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെട്ടുവെന്ന് ഹമാസ് പറഞ്ഞു.ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിനിടയിലും റമദാനിലെ ആദ്യ വെള്ളിയാഴ്ച ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ 80,000 വിശ്വാസികൾ ജുമുഅ നമസ്കാരം നിർവഹിച്ചു.

 

55 വയസ്സിന് മുകളിലുള്ള പുരുഷന്മാരെയും 50 വയസ്സിന് മുകളിലുള്ള സ്ത്രീകളെയും മാത്രമാണ് മസ്ജിദ് അങ്കണത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ 95 ശതമാനം ഫലസ്തീനികൾക്കും വിശ്വാസപരമായി പ്രാധാന്യമുള്ള മസ്ജിദുൽ അഖ്സയിൽ പ്രാർഥിക്കാൻ കഴിയുന്നില്ല. അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 149 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ കൊല്ലപ്പെട്ടവർ 31,490 ആയി. 73,439 പേർക്ക് പരിക്കേറ്റിട്ടുണ്ട്.വടക്കൻ ഗസ്സയിൽ യു.എൻ കേന്ദ്രത്തിന് സമീപം ഭക്ഷണ വിതരണത്തിന് കാത്തുനിൽക്കുന്നവർക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 20 ആയി. ഫലസ്തീൻ ആരോഗ്യ മന്ത്രാലയം നൽകിയ കണക്കുപ്രകാരം 155 പേർക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം, ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ സൈന്യം വെടിയുതിർത്തിട്ടില്ലെന്നും കുവൈത്ത് റൗണ്ടബൗട്ടിന് സമീപം തോക്കുധാരി സൈനികർക്കുനേരെ വെടിയുതിർത്തപ്പോൾ ഉണ്ടായ പ്രതികരണത്തിലാണ് ഏതാനും പേർ കൊല്ലപ്പെട്ടതെന്നും ഇസ്രായേൽ പ്രതികരിച്ചു.

 


അതെ സമയം ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ ഇനി മുതല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും കേപ്പ് ഓഫ് ഗുഡ് ഹോപ്പിലും ആക്രമിക്കുമെന്ന് ഹൂത്തികള്‍. മാര്‍ച്ച് 14ന് അന്‍സാറുള്ള (ഹൂത്തികളുടെ ഔദ്യോഗിക സംഘടന) നേതാവ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി ടെലിവിഷന്‍പ്രഭാഷണത്തിലാണ് തങ്ങളുടെ പ്രതിരോധം ചെങ്കടലിനപ്പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചത്.ഇസ്രായേല്‍ കപ്പലുകളുടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ആഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പിലെയും സഞ്ചാരം തടയാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു,' അദ്ദേഹം പറഞ്ഞു.ഗസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കാന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 34 ഹൂത്തി പോരാളികള്‍ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.ഇതുവരെ ഇസ്രായേലുമായി ബന്ധമുള്ള 73 കപ്പലുകളെ ആക്രമിച്ചുവെന്ന് പറഞ്ഞ അദ്ദേഹം ബാബ് അല്‍ മന്ദബ് കടലിടുക്ക് വഴി അപൂര്‍വമായേ ഇസ്രായേലുമായി ബന്ധപ്പെട്ട കപ്പലുകള്‍ കടന്നുപോകാറുള്ളൂ എന്നും ചൂണ്ടിക്കാട്ടി.

 

ഈ വാരം, ചെങ്കടലിലും അറബിക്കടലിലും ഏദന്‍ കടലിടുക്കിലുമായി 12 കപ്പലുകള്‍ക്ക് നേരെ ഓപ്പറേഷന്‍ നടത്തി. ആകെ 58 മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് നടത്തിയത്. ഞങ്ങളുടെ ഓപ്പറേഷന്‍ ഈ പ്രാവശ്യം അപ്രതീക്ഷിത മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൂന്ന് ആക്രമണങ്ങള്‍ നടത്തി. കപ്പലുകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ 73ലെത്തിയിരിക്കുകയാണ്,' അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞു.ശത്രുക്കള്‍ പ്രതീക്ഷിക്കാത്ത മേഖലകളിലും സ്ഥലങ്ങളിലും തങ്ങളുടെ ഓപ്പറേഷന്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗസയിലെ ആക്രമണം തടയുകയും ജനങ്ങളെ പട്ടിണിക്കിടുന്നത് അവസാനിപ്പിക്കുകയുമല്ലാതെ അമേരിക്കയുടെയും ബ്രിട്ടന്റെയും മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഗസ്സ മുനമ്പില്‍ വ്യാഴാഴ്ച ഇസ്രായേല്‍ നടത്തിയ രണ്ട് വ്യത്യസ്ത ആക്രമണങ്ങളില്‍ 29 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം. സഹായം കാത്തുനിന്നവര്‍ക്കു നേരെയായിരുന്നു ഇസ്രായേലിന്‍റെ ക്രൂരത.സെൻട്രൽ ഗസ്സ മുനമ്പിലെ അൽ-നുസൈറാത്ത് ക്യാമ്പിലെ ഒരു സഹായ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗസ്സ റൗണ്ട് എബൗട്ടിൽ എയ്ഡ് ട്രക്കുകൾക്കായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ നടത്തിയ വെടിവെപ്പില്‍ 21 പേർ കൊല്ലപ്പെടുകയും 150-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ സഹായകേന്ദ്രങ്ങള്‍ ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേല്‍ സൈന്യം നിഷേധിച്ചു. വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുന്നതായി ഐഡിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.മുന്‍പും മാനുഷിക സഹായം കാത്തു നിന്നവര്‍ക്കു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 29ന്, ഗസ്സ സിറ്റിക്ക് സമീപം സഹായത്തിനായി കാത്തുനിന്ന 100 ലധികം ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നതായി ഫലസ്തീൻ ആരോഗ്യ അധികൃതർ പറഞ്ഞു.

ഗസ്സയിലെ ദേർ അൽ-ബാലയിൽ വ്യാഴാഴ്ച ഇസ്രായേൽ മിസൈൽ ഒരു വീടിന് മുകളില്‍ പതിക്കുകയും ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്തതായി ഫലസ്തീൻ ഡോക്ടർമാർ വ്യക്തമാക്കി.ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. 24 മണിക്കൂറിനിടെ 149 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,490 ആയി. 73,439 പേർക്ക് പരിക്കേറ്റിട്ടുണ്ട്.പലസ്തീനുമായുള്ള യുദ്ധം സാമ്പത്തികമായി ഇസ്രായേലിന് വലിയ തിരിച്ചടികളാണ് സമ്മാനിക്കുന്നത്. ചരക്കു കടത്ത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയ പിന്നാലെ ഇസ്രായേലുമായുള്ള നിക്ഷേപ പദ്ധതികളില്‍ നിന്ന് പ്രമുഖ രാജ്യങ്ങളും കമ്പനികളും പിന്മാറുകയാണ്. മിസൈലുകള്‍ക്കും വെടിക്കോപ്പുകള്‍ക്കും വേണ്ട യുദ്ധ ചെലവ് ഇരട്ടിയായതിന് പിന്നാലെയാണ് മറ്റു നഷ്ടങ്ങള്‍.ബ്രിട്ടന്റെ ഓയില്‍ കമ്പനിയായ ബിപിയും യുഎഇയുടെ അഡ്‌നോക്കും ചേര്‍ന്ന് ഇസ്രായേലിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ന്യൂസ്‌മെഡ് എനര്‍ജിയുടെ പകുതി ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ച് കാലമായി നടന്നുവരികയാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഓഹരി വാങ്ങേണ്ടെന്ന് ഇരു കമ്പനികളും തീരുമാനിച്ചുവെന്നാണ് വാര്‍ത്ത.

 

നിലവില്‍ ഇസ്രായേലിലേക്കുള്ള ചരക്കു കപ്പലുകള്‍ യമനിലെ ഹൂത്തികള്‍ ചെങ്കടലില്‍ ആക്രമിക്കുന്നുണ്ട്. ഇതോടെ ചരക്കു കപ്പലുകള്‍ ഇന്‍ഷുറന്‍സ് തുക കുത്തനെ ഉയര്‍ത്തിയത് ചരക്കു കൂലി വര്‍ധനവിന് കാരണമായി. മാത്രമല്ല, ആഫ്രിക്കയിലൂടെ വളഞ്ഞ വഴിക്കാണ് ഇപ്പോള്‍ ഇസ്രായേലിലേക്ക് ചരക്കുകള്‍ എത്തുന്നത്. ഇതും ചെലവ് വര്‍ധിപ്പിച്ചു. ഇതിനിടെയാണ് ബഹുരാഷ്ട്ര കമ്പനികള്‍ ഇസ്രായേലുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 minutes ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (32 minutes ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (5 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (5 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (6 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (6 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (6 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (8 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (8 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (9 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (9 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (9 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (10 hours ago)

Malayali Vartha Recommends