ഇറാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് യുഎസ്

ഇറാന്റെ സമുദ്രാതിര്‍ത്തി ലംഘിച്ച് 10 അമേരിക്കന്‍ ബോട്ടുകള്‍ ഇറാന്‍ തീരത്തേക്ക് പ്രവേശിച്ചതിന് അമേരിക്ക ക്ഷമ ചോദിച്ചതായി ഇറാന്‍ റെവല്യൂഷനറി നേവി ഗാര്‍ഡ് അറിയിച്ചു. ഇറാന്‍അമേരിക്ക ആണവകരാര്‍ നടപ്പിലാക്കാന്‍ പോകുന്ന സമയത്താണ് ഇത്തരത്തില്‍ ഒരു സംഭവം. എന്നാല്‍ പിടിക്കപ്പെട്ട നാവികരെ വിട്ടയക്കുമെന്ന് നേവി ഗാര്‍ഡ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫുമായി ബന്ധപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് അതിര്‍ത്തിലംഘനം നടത്തിയതിന് യുഎസ് മാപ്പു പറയണമെന്ന ആവശ്യം ഇറാന്‍ ഉന്നയിച്ചത്. ഒരു സ്ത്രീയും ഒന്‍പത് പുരുഷന്മാരുമടങ്ങിയ നാവിക സംഘത്തെ ബുധനാഴ്ച വിട്ടയക്കുമെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ ജോണ്‍ കെറി ക്ഷമ ചോദിച്ച കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























