ഒബാമയ്‌ക്കെതിരെ നിക്കി ഹാലേ, ഒബാമയുടെ വാക്കും പ്രവര്‍ത്തനവും പൊരുത്തപ്പെടുന്നില്ലെന്ന് നിക്കി

പ്രസിഡന്റ് ഒബാമയുടെ വാക്കും പ്രവര്‍ത്തനവും പൊരുത്തപ്പെടുന്നില്ലെന്ന് ഇന്ത്യന്‍ വംശജയായ സൗത്ത് കരൊളൈന ഗവര്‍ണര്‍ നിക്കി ഹാലേ.വന്‍കാര്യങ്ങളെക്കുറിച്ചു വാചാലമായി സംസാരിച്ചെങ്കിലും അതൊന്നും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനായില്ല. ദേശീയ കടം പെരുകി, ആരോഗ്യരംഗം താറുമാറായി, പല നഗരങ്ങളിലും അരാജകത്വമാണ്-ഹാലേ ആരോപിച്ചു.
ഈ വര്‍ഷത്തെ യുഎസ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുമെന്നു കരുതപ്പെടുന്ന ഹാലേ ഒബാമയുടെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തോടു പ്രതികരിക്കുകയായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തെ വിമര്‍ശിക്കാനും ഇന്ത്യയില്‍ വേരുകളുള്ള ഹാലേ മടിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha