ഗുസ്മാന് ഇനി ജയില്‍ ചാടാന്‍ പറ്റില്ല, കനത്ത സുരക്ഷയൊരുക്കി ജയില്‍് അധികൃതര്‍

ജയില്‍ചാട്ടത്തിന്റെ രാജാവായ ലഹരി മാഫിയ തലവന്‍ ജോക്വിന്‍ ഗുസ്മാന്‍ മൂന്നാം തവണയും പണിപറ്റിക്കാതിരിക്കാന്‍ ജയില്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത് മുന്‍പെങ്ങുമില്ലാത്തത്ര കനത്ത സുരക്ഷ. ഇരുപത്തിനാലു മണിക്കൂറും പ്രത്യേക കാവലുള്ള ജയില്‍മുറിയില്‍ ഒറ്റയ്ക്കു പാര്‍പ്പിച്ചിരിക്കുന്ന ഗുസ്മാനെ തുടരത്തുടരെ മുറികള്‍ മാറ്റിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തുരങ്കമുണ്ടാക്കി ജയിലില്‍നിന്നു രക്ഷപ്പെട്ട ലഹരി മാഫിയ തലവനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടും അറസ്റ്റ് ചെയ്തു തടവറയിലേക്കു മാറ്റിയതു മുതല്‍ ഇതിപ്പോള്‍ എട്ടാമത്തെ ജയില്‍ മുറി. തറ തുരന്നു തുരങ്കമുണ്ടാക്കാതിരിക്കാന്‍ കമ്പിവല കൊണ്ടു ശക്തിപ്പെടുത്തിയ അടിത്തറ ഒരുക്കിയതു കൂടാതെ കൂടുതല്‍ സിസിടിവി ക്യാമറകളും കൂടി സജ്ജീകരിച്ചിട്ടുണ്ട്.
യുഎസിന്റെ കൂടി നോട്ടപ്പുള്ളിയായ ഗുസ്മാനെ വിട്ടുകൊടുക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അവ പൂര്‍ത്തിയാകാന്‍ ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ എടുത്തേക്കുമെന്നാണു മെക്‌സിക്കന്‍ അധികൃതര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha