മൗലാനാ മസൂദ് അസ്ഹര്‍ പാകിസ്താനില്‍ അറസ്റ്റിലായതായി?

പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ തലവനും പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ മൗലാനാ മസൂദ് അസ്ഹര്‍ പാകിസ്താനില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അസ്ഹറിന്റെ സഹോദരന്‍ അബ്ദുല്‍ റഹ്മാന്‍ റൗഫും മറ്റു ചിലരും പിടിയിലായതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘടനയുടെ ഓഫീസുകളും സീല്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ നിവരധി അറസ്റ്റുകള്‍ നടന്നതായി വ്യക്തമാക്കിയ പാക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക പത്രക്കുറിപ്പ് അസ്ഹറിന്റെ അറസ്റ്റ്് സംബന്ധിച്ച് മൗനത്തിലാണ്. ജെയ്ഷിന്റെ ഓഫീസുകളിലെ റെയ്ഡിനു ശേഷം അസ്ഹറിനെ കരുതല്‍ തടങ്കലിലാക്കിയതാണെന്നും വ്യാഖ്യാനമുണ്ട്. കാണ്ടഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്നു ബന്ദികളുടെ മോചനത്തിനായി 1999 ലാണ് ഇന്ത്യ, മസൂദ് അസ്ഹറിനെ വിട്ടയച്ചത്. അതേസമയം, പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാക് സംഘം ഇന്ത്യയിലെത്തിയേക്കുമെന്നു സൂചനയുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിദേശകാര്യസെക്രട്ടറിതല ചര്‍ച്ച മുന്‍നിര്‍ത്തിയാണു തീരുമാനത്തിലെത്തിയത്. ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ നാളെ ഇസ്ലാമാബാദില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ചര്‍ച്ച നടക്കുമെന്നോ റദ്ദാക്കിയെന്നോ ഇതുവരെ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല.
ഭീകരര്‍ക്കെതിരായ നടപടികളില്‍ സന്തുഷ്ടി രേഖപ്പെടുത്തി പാക് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവന പുറത്തിറക്കി. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധമുള്ള ഭീകര സംഘടനകള്‍ക്കെതിരായ നടപടിയില്‍ നിര്‍ണായക മുന്നേറ്റമുണ്ടായതായും പ്രസ്താവനയില്‍ പറയുന്നു.
പ്രാഥമിക അന്വേഷണത്തിന്റെയും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട നിരവധി പേരെ കസ്റ്റഡിയിലെടുത്തെന്നും സംഘടനയുടെ ഓഫീസുകള്‍ കണ്ടെത്തി സീല്‍ ചെയ്‌തെന്നും അന്വേഷണം തുടരുകയാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha