Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ റോക്കറ്റാക്രമണം:- ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഹിസ്ബുല്ല...

22 APRIL 2024 05:26 PM IST
മലയാളി വാര്‍ത്ത

ഗസ്സയില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ റോക്കറ്റാക്രമണം. ഇതോടൊപ്പം ദക്ഷിണ ലബനാനില്‍ നിന്ന് ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഹിസ്ബുല്ലയും കൂടുതല്‍ മിസൈല്‍ ആക്രമണം നടത്തി. ഗസ്സയിലെ റഫക്കു നേരെയും മറ്റും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം. റഫയില്‍ താമസ കെട്ടിടങ്ങള്‍ക്കു മേല്‍ നടത്തിയ ബോംബിങ്ങില്‍ ആറു കുരുന്നുകളടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. പിന്നിട്ട 24 മണിക്കൂറിനിടെ 37 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നൂര്‍ ശംസ് അഭയാര്‍ഥി ക്യാമ്പില്‍ തുടരുന്ന ഇസ്രായേല്‍ റെയ്ഡില്‍ മരണം 14 ആയി.

ഇസ്രായേലിന് 2640 കോടി ഡോളറിന്റെ അടിയന്തര സൈനിക സഹായം അനുവദിക്കാനുള്ള ബൈഡന്‍ ഭരണകൂട നിര്‍ദേശത്തിന് അമേരിക്കന്‍ പ്രതിനിധി സഭ പച്ചക്കൊടി കാട്ടി. യുക്രയിന് 6080 കോടി ഡോളറും തായ്‌വാന്‍ ഉള്‍പ്പെടെ ഇന്തോ പസഫിക് മേഖലക്ക് 810 കോടി ഡോളറും സൈനിക സഹായമായി ലഭിക്കും.

സെനറ്റിന്റെ അനുമതി കൂടി ലഭിക്കുന്നതോടെ എത്രയും പെട്ടെന്ന് ഇസ്രായേലിനും മറ്റും സൈനിക സഹായം കൈമാറുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഗസ്സയില്‍ പിന്നിട്ട ഏഴ് മാസക്കാലമായി കൊടുംക്രൂരതകള്‍ തുടരുന്ന ഇസ്രായേലിന് സൈനിക സഹായം നല്‍കരുതെന്ന സമാധാനകാംക്ഷികളുടെ അഭ്യര്‍ഥന തള്ളിയാണ് തെല്‍അവീവിനെ വീണ്ടും ആയുധമണിയിക്കാനുള്ള യാങ്കി തീരുമാനം.

മേഖലയില്‍ സംഘര്‍ഷം വ്യാപിക്കാന്‍ ഇസ്രായേലിനുള്ള യു.എസ് പിന്തുണ വഴിയൊരുക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ലോകസംഘര്‍ഷം മൂര്‍ച്ഛിപ്പിക്കാനുള്ള നീക്കം കൂടിയാണിതെന്നും റഷ്യ വ്യക്തമാക്കി.

34,000 മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രായേലിന് കൂടുതല്‍ പേരെ വധിക്കാനുള്ള സഹായമാണിതെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞു. എന്നാല്‍, ബൈഡന്‍ ഭരണകൂട തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അഭിനന്ദിച്ചു. ഡമോക്രാറ്റുകളും റിപബ്ലിക്കന്‍ വിഭാഗവും ഇസ്രായേലിനൊപ്പം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞതായും നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ദിവസം യു.എന്നില്‍ ഫലസ്തീന് സ്വതന്ത്ര അംഗത്വം നല്‍കാനുള്ള പ്രമേയത്തെ രക്ഷാസമിതിയില്‍ പിന്തുണച്ച ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ഇസ്രായേല്‍ പ്രതിഷേധം അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലിന്റെ ഒരു സൈനിക യൂണിറ്റിനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ നെതന്യാഹു പ്രതിഷേധിച്ചു. അത്തരം നീക്കം ഭീകരതക്കുള്ള പിന്തുണയായി മാറുമെന്നും നെതന്യാഹു അമേരിക്കക്ക് താക്കീത് നല്‍കി.

അതിനിടെ, വടക്കുകിഴക്കന്‍ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറില്‍ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി യുഎസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടു പിന്നാലെയാണ് ആക്രമണം. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് യുഎസ് സേനയ്ക്കെതിരെ ആക്രമണം പുനരാരംഭിക്കാന്‍ സായുധ ഗ്രൂപ്പുകള്‍ തീരുമാനിച്ചതായി ഇറാഖിലെ കതൈബ് ഹിസ്ബുള്ള അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി ആദ്യത്തോടെ യുഎസിനെതിരായ ആക്രമണം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ അവസാനിപ്പിച്ചിരുന്നു. ഇത് തുടക്കം മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.

അതിനിടെ, ഗസ്സയിലേക്ക് കപ്പല്‍ മാര്‍ഗം മാനുഷിക സഹായം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്താരാഷ്ട്ര ഫ്രീഡം ഫ്‌ലോട്ടില കൂട്ടായ്മ. പത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍, ഇതര സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച കൂട്ടായ്മയാണിത്. തുര്‍ക്കിയിലെ ഇസ്താംബൂളിലുള്ള കപ്പലില്‍ അവശ്യ വസ്തുക്കള്‍ സംഭരിച്ചുകൊണ്ടിരിക്കുകയാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ കൊലപാതകം.... പിതാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ  (19 minutes ago)

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (29 minutes ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (45 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (51 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (55 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (1 hour ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (2 hours ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (2 hours ago)

Malayali Vartha Recommends