Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം...ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം മദീനയിലെത്തി...ഊഷ്മള വരവേല്‍പ്പ് നല്‍കി..ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി...

24 APRIL 2024 02:35 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഒമ്പത് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഉംറ തീര്‍ഥാടനത്തിനായി ഇറാനിയന്‍ തീര്‍ഥാടക സംഘം ഇന്നലെ തിങ്കളാഴ്ച മദീനയിലെത്തി. ഇവിടത്തെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ആദ്യ സംഘത്തെ സഊദി അറേബ്യയിലെ ഇറാന്‍ അംബാസഡര്‍ അലി റിസ ഇനായത്തി ഉള്‍പ്പെടെ നിരവധി സൗദി, ഇറാനിയന്‍ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പ് നല്‍കി.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ടെഹ്റാനിലെ ഇമാം ഖുമൈനി വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കാനെത്തിയ ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘത്തിന് വന്‍ യാത്രയയപ്പായിരുന്നു ലഭിച്ചത്.

 

ഹജ്ജ്, ഉംറ കാര്യങ്ങളുടെ പരമോന്നത നേതാവ് അബ്ദുല്‍ ഫത്താഹ് നവാബ്, ഇറാന്‍ ഹജ്ജ് തീര്‍ഥാടന സംഘടനയുടെ തലവന്‍ അബ്ബാസ് ഹുസൈനി, എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.തീര്‍ഥാടകര്‍ക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ ഏറെ ലളിതമാക്കിയിട്ടുണ്ടെന്ന് ഇറാന്‍ അംബാസഡര്‍ ഇനായത്തി മദീനയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തരമൊരു അവസരം നല്‍കിയതിന് സൗദി അറേബ്യയിലെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. ഇറാന്‍-സൗദി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ നടപടി സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.വരും ദിവസങ്ങളില്‍, ഹജ്ജ് സീസണ്‍ ആരംഭിക്കുന്നത് വരെ, ഉംറ തീര്‍ത്ഥാടകരെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ സൗദി അറേബ്യയില്‍ എത്തുന്നത് തുടരും, ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍, ഹജ്ജിന് ശേഷവും ഞങ്ങള്‍ ഈ അനുഗ്രഹീത പ്രവൃത്തി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മുതല്‍ രാജ്യത്തെ 11 വിമാനത്താവളങ്ങളില്‍ നിന്ന് ആകെ 22 വിമാനങ്ങളിലായി ഇറാന്‍ ഉംറ തീര്‍ഥാടകരെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുമെന്ന് ഇറാനിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഓരോ വിമാനത്തിലും 260 തീര്‍ഥാടകര്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഇറാനികള്‍ക്ക് സൗദി അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഉംറ ചെയ്യാന്‍ അവര്‍ക്ക് ഇഅനുവാദം ലഭിച്ചിരുന്നില്ല.ഏറെ കാലത്തെ നയതന്ത്ര പ്രതിസന്ധിക്കു ശേഷം 2023 മാര്‍ച്ചില്‍ സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് ഇറാനിയന്‍ സംഘത്തിന് വീണ്ടും പുണ്യഭൂമിയിലെത്താന്‍ വഴിയൊരുങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇറാനില്‍ നിന്നുള്ള ഉംറ യാത്രകള്‍ പുനരാരംഭിക്കുന്നതെന്ന് ഇറാന്‍ അംബാസഡര്‍ അലി രിദ ഇനായത്തി പറഞ്ഞു.

 

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10നാണ് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ നടന്ന ചര്‍ച്ചയില്‍ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി അറേബ്യയും ഇറാനും കരാര്‍ ഒപ്പുവെച്ചത്.വൈകാതെ ഇരു രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ തുറക്കുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ 11 ന് റിയാദില്‍ നടന്ന അറബ്, ഇസ്ലാമിക് സംയുക്ത ഉച്ചകോടിക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ചര്‍ച്ച നടത്തിയിരുന്നു.അതെ സമയം ഇറാനിൽ കാര്യങ്ങൾ വളരെ ഗുരുതരമായി കൊണ്ട് ഇരിക്കുകയാണ് . ഇറാനെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഇസ്രഈലിനെ പൂര്‍ണമായും തുടച്ച് നീക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച പാകിസ്താനിലെത്തിയതാണ് റെയ്‌സി.

 

ചൊവ്വാഴ്ച പാകിസ്താനിലെ പഞ്ചാബില്‍ നടന്ന പരിപാടിയില്‍ ടെഹ്‌റാനും പശ്ചിമ ജറുസലേമും തമ്മിലുള്ള സമീപകാല സംഘര്‍ഷങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. സയണിസ്റ്റ് ഭരണകൂടം ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ ഇസ്രഈലില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നാണ് റെയ്‌സി പറഞ്ഞത്.ഫലസ്തീന്‍ പ്രതിരോധത്തെ പിന്തുണക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇസ്രഈലും കടുത്ത മനുഷ്യാവകാശ ലംഘകരാണെന്നും റെയ്‌സി പറഞ്ഞു. പാകിസ്താനുമായുള്ള ഇറാന്റെ വ്യാപാരം പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്നും റെയ്‌സി വാഗ്ദാനം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (39 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

Malayali Vartha Recommends