Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ...നടപ്പാക്കാമെന്ന് ഇസ്രയേൽ നിർദേശിച്ചു... ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന...

30 APRIL 2024 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

നാൽപതോളം ബന്ദികളുടെ മോചനത്തിനു പകരമായി ഗാസയിൽ 40 ദിവസം താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാമെന്ന് ഇസ്രയേൽ നിർദേശിച്ചു. ഇതിനോടു ഹമാസ് അനുകൂലമായി പ്രതികരിച്ചാൽ കയ്റോ ചർച്ച വിജയത്തിലേക്കു നീങ്ങുമെന്നാണു സൂചന. എന്നാൽ, ഗാസയിൽ സ്ഥിരമായ വെടിനിർത്തലും ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റവുമാണു ഹമാസിന്റെ മുഖ്യആവശ്യം. വിട്ടുവീഴ്ച ചെയ്യാൻ ഹമാസിനുമേൽ മധ്യസ്ഥരായ ഈജിപ്തും ഖത്തറും സമ്മർദം ചെലുത്തുന്നുണ്ട്. റിയാദിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനിടെ, യുദ്ധാനന്തര ഗാസ സംബന്ധിച്ച പദ്ധതികൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറബ് നേതാക്കളുമായി ചർച്ച ചെയ്തു. വെടിനിർത്തൽ കരാർ അംഗീകരിച്ചാൽ, ഇസ്രയേലിൽ നെതന്യാഹു സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണി തീവ്രവലതുപക്ഷ കക്ഷികൾ ആവർത്തിച്ചു.

 

24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 40 പലസ്തീൻകാർ കൊല്ലപ്പെട്ടു. റഫയിൽ 3 വീടുകളിൽ നടത്തിയ ബോംബാക്രമണങ്ങളിൽ 25 പേരും വടക്കൻ ഗാസയിൽ 6 പേരും അൽനുസറത്തിൽ 4 പേരും മധ്യ ഗാസയിൽ 5 പേരുമാണു കൊല്ലപ്പെട്ടത്.ഗാസയിലെ ജീവകാരുണ്യ പ്രവർത്തനം പുനരാരംഭിക്കുമെന്ന് യുഎസ് ആസ്ഥാനമായ സന്നദ്ധ സംഘടന വേൾഡ് സെൻട്രൽ കിച്ചൻ അറിയിച്ചു. ഭക്ഷണപ്പൊതികളുമായി ജോർദാൻ വഴി റഫയിലേക്കു ട്രക്കുകൾ അയയ്ക്കാനാണു പദ്ധതി.അൽ മവാസിയിൽ സമൂഹ അടുക്കളയും സ്ഥാപിക്കും. ഈ മാസം ഒന്നിനു വടക്കൻ ഗാസയിൽ ജീവകാരുണ്യ പ്രവർത്തനത്തിനിടെ ഇസ്രയേൽ ആക്രമണത്തിൽ 7 പ്രവർത്തകർ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംഘടന പ്രവർത്തനം നിർത്തിയത്.കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല സമരം നടത്തുന്ന വിദ്യാർഥികൾ സ്വമേധയാ പിരിഞ്ഞുപോയില്ലെങ്കിൽ സസ്പെൻഷൻ നേരിടേണ്ടിവരുമെന്ന് അധികൃതർ ചർച്ചയ്ക്കു ശേഷം അറിയിച്ചു.

തെക്കൻ ഗസ്സയിലെ റഫാ ആക്രമിക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഇസ്രായേലി പ്രതിരോധ സേനയിലെ പാരാട്രൂപ്പ് അംഗങ്ങൾ. 30 ഇസ്രായേലി പാരാട്രൂപ്പ് റിസർവിസ്റ്റുകളാണ് റഫയിലെ കരയാക്രമണത്തെ വിമർശിച്ച് രംഗത്തെത്തിയത്.ഇസ്രായേലി മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. റഫയിലെ കരയാക്രമണം തന്ത്രപരമയൊരു അബദ്ധമായിരിക്കുമെന്നാണ് റിസർവ് ജനറൽ ഇസ്രായേൽ സിവ് വ്യക്തമാക്കിയത്.റഫാ ആക്രമിച്ചാല്‍ ഇസ്രായേലി ബന്ദികള്‍ അതിജീവിക്കാന്‍ സാധ്യതയില്ലെന്നാണ് സിവ് മുന്നറിയിപ്പ് നല്‍കുന്നത്. അവരുടെ ജീവിതമാണ് പ്രധാനം, ആക്രമണം ഉടന്‍ തീരില്ല, മാസങ്ങളോളം നീണ്ടുനില്‍ക്കും, അതോടെ ബന്ദികളുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം തങ്ങളുടെ ചുമതലകള്‍ നിറവേറ്റാന്‍ കഴിയുന്നില്ലെന്ന് റിസര്‍വ് സൈനികര്‍ പറഞ്ഞതായി ഇസ്രായേലി ചാനലായ 12 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

റഫയിലെ സൈനിക നടപടിയിൽ പങ്കെടുക്കാൻ വിസമ്മതം അറിയിച്ചുള്ള നിരവധി കത്തുകള്‍ തൻ്റെ സൈനികരിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഒരു കമാൻഡർ വെളിപ്പെടുത്തുന്നു. എന്നാല്‍ എതിര്‍പ്പുകളുണ്ടെങ്കിലും മുന്നോട്ടുപേകാനാണ് ഇസ്രായേലിന്റെ തീരുമാനം.1.4 മില്യണ്‍ ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരമാണ് റഫ. അതിനാല്‍ ഇവിടെ ആക്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അന്താരാഷ്ട്ര മുന്നറിയിപ്പുണ്ട്. ഇതൊന്നു അവര്‍ ചെവികൊള്ളുന്നില്ല. റഫയിൽ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ച് പ്രദേശം ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഒരു മുതിർന്ന ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയത്.അതേസമയം ഹമാസുമായി ബന്ദിമോചന കരാറിലെത്തിയാൽ റഫയിലെ സൈനിക നടപടി താൽക്കാലികമായി നിർത്തിവയ്ക്കാമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ആശങ്കകളും അഭിപ്രായങ്ങളും വകവെക്കാതെ റഫാ ഓപറേഷനുമായി മുന്നോട്ടുപോകില്ലെന്ന് ഇസ്രായേല്‍ ഉറപ്പ് നല്‍കിയതായി വൈറ്റ് ഹൌസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയിരുന്നു.

 

യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനും മറ്റ് സൈനിക ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കാൻ ഒരുങ്ങി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി).ഹേഗ് ആസ്ഥാനമായുള്ള കോടതി ഈ ആഴ്ച തന്നെ വാറന്റ് പുറപ്പെടുവിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വാറന്റ് തടയാൻ നയതന്ത്ര മാർഗങ്ങളിലൂടെ ഇസ്രയേൽ ശ്രമം തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.2014ലെ ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ യുദ്ധകുറ്റങ്ങളെ ക്കുറിച്ച് മൂന്ന് വർഷം മുൻപാണ് കോടതി അന്വേഷണം അന്വേഷണം ആരംഭിച്ചത്. അമേരിക്കയും അറസ്റ്റ് വാറൻ്റുകളുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് ഐസിസിയെ തടയാനുള്ള അവസാന നയതന്ത്ര ശ്രമങ്ങൾ നടത്തുകയാണെന്ന് ഇസ്രായേൽ സർക്കാർ വൃത്തങ്ങൾ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. അതിനിടെ വെടി നിർത്തൽ കരാറുമായി ബന്ധപ്പെട്ട് യുഎസ് വിദേശ കാര്യ സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ഹമാസുമായി ചർച്ച നടത്തി. അസാധാരണമാം വിധം ഉദാരമായ ഇസ്രയേലിന്റെ ഏറ്റവും പുതിയ നിർദേശങ്ങൾ അംഗീകരിക്കാനും ബന്ദികളെ മോചിപ്പിക്കാനുമാണ് ഹമാസിനോട് അദ്ദേഹം ആവശ്യപ്പെട്ടത്.

പലസ്തീനിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് ഒരു സ്വതന്ത്ര അന്വേഷണം നടക്കുന്നുണ്ടെന്നും എന്നാൽ അറസ്റ്റ് വാറൻ്റുകളെ സംബന്ധിച്ച് ഈ ഘട്ടത്തിൽ കൂടുതൽ അഭിപ്രായം പറയാനില്ലെന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതി എൻബിസി ന്യൂസിനോട് പറഞ്ഞു. ഹമാസ് നേതാക്കൾക്കുള്ള അറസ്റ്റ് വാറന്റുകളും കോടതി പരിഗണിച്ചേക്കുമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.ഗാസയിൽ ഇസ്രായേൽ ബോധപൂർവം പലസ്തീനികളെ പട്ടിണിയിലാക്കിയെന്ന ആരോപണത്തിൽ കോടതി ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.എന്നാൽ രാജ്യത്തിൻ്റെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പങ്കാളിത്തത്തോടൊപ്പം വാറണ്ടുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ഐസിസിയെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് നാഷണൽ സെക്യൂരിറ്റി കൗൺസിൽ നേതൃത്വം നൽകുന്നുണ്ടെന്നാണ് ഇസ്രായേൽ സർക്കാർ വൃത്തങ്ങൾ ടൈംസ് ഓഫ് ഇസ്രായേലിനോട് പറഞ്ഞു. ഹേഗിലെ യുഎൻ ട്രൈബ്യൂണൽ തനിക്കും മറ്റ് ഇസ്രായേൽ ഉദ്യോഗസ്ഥർക്കും എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന ഭയത്തിൽ പ്രധാനമന്ത്രി നെതന്യാഹു അസാധാരണമായ സമ്മർദ്ദത്തിലാണെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കോടതി നടപടി എടുക്കുകയാണെങ്കിൽ കടുത്ത തിരിച്ചടിക്ക് തയാറാകണമെന്ന് നിർദേശം നൽകികൊണ്ട് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വിദേശത്തുള്ള രാജ്യത്തിൻ്റെ എംബസികൾക്ക് ഞായറാഴ്ച രാത്രി സന്ദേശം അയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (40 minutes ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (1 hour ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (1 hour ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (1 hour ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (3 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (3 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (4 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (4 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (5 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (5 hours ago)

Malayali Vartha Recommends